അന്ധകാരസാഗരത്തിൽ

Fr Joseph Vattakalam
1 Min Read

മനുഷ്യരുടെ തിന്മയെ കുറിച്ച് വളരെ നിശിതവും ശക്തവുമായ ഭാഷയിലാണ് പൗലോസ് റോമാക്കാർക്ക് എഴുതുന്നത്.. മനുഷ്യന്റെ സകല ദുഷ്ടതയ്ക്കും അനീതിയ്ക്കും എതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തു നിന്ന് പ്രത്യക്ഷപ്പെടുന്നു. “ആകാശത്തുനിന്ന് “എന്ന പ്രയോഗം സ്വർഗ്ഗത്തിൽ നിന്ന്,ദൈവത്തിൽ നിന്ന് എന്നാണ് അർത്ഥമാക്കുക. അവർ തങ്ങളുടെ അനീതിയിൽ സത്യത്തെ തളച്ചിടുന്നു. ഇക്കൂട്ടർക്ക് ദൈവം തമ്പുരാൻ റിസർവ് ചെയ്തിരിക്കുന്ന ഇടമാണ് നിത്യനരകാഗ്നി.

ഇവർ ദൈവത്തെ അറിഞ്ഞവരാണ്, പക്ഷേ അവർ അവിടുത്തെ മഹത്വപ്പെടുത്തുകയോ, അവിടുത്തേക്കു നന്ദി പറയുകയും ചെയ്തിരുന്നില്ല. അവരുടെ യുക്തി വിചാരങ്ങളെല്ലാം നിഷ്ഫലമായി തീർന്നു. അവരുടെ വിവേകരഹിതമായ ഹൃദയം അന്ധകാരസാഗരത്തിൽ ആണ്ടു പോയി. അവർ അനശ്വരനായ ദൈവത്തിന്റെ മഹത്വം വിവിധതരം വിഗ്രഹങ്ങൾക്ക് കൈമാറിയിരിക്കുന്നു. സാത്താൻ ആരാധന, കറുത്ത കുർബാന തുടങ്ങിയവ വരെ വിഗ്രഹാരാധന ഇപ്പോൾ എത്തിനിൽക്കുന്നു. അവർ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് എല്ലാ തിന്മകളെയും ആഞ്ഞു In the ocean of darknessപുൽകുന്നു.

സ്ത്രീകൾ സ്വാഭാവിക ബന്ധങ്ങൾക്ക് പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെടുന്നു. അതുപോലെ പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിച്ച് പരസ്പരാസക്തിയിൽ ജ്വലിച്ചു അന്യോന്യം ലജ്ജാകരകൃത്യങ്ങളിൽ ഏർപ്പെടുന്നു. ഈ പാപങ്ങൾക്കാണ് സോദോമും ഗോമോറയും അഗ്നിയും ഗന്ധകവും ഇറക്കി നശിപ്പിക്കപ്പെട്ടത്. എന്നാൽ ഇന്നത്തെ ലോകം ചെയ്യാത്ത തിന്മകൾ ഒന്നുമില്ല. എല്ലാതരത്തിലുള്ള അനീതിയും, ദുഷ്ടതയും, അത്യാഗ്രഹവും, തിന്മയും, അസൂയ,കൊലപാതകം, ഏഷണി, കലഹം, വഞ്ചന,പരദ്രോഹം, പരദൂഷണം ദൈവനിന്ദ തുടങ്ങിയ തിന്മകളിലും നിസങ്കോചം മുഴുകുന്നു.

ഗർവിഷ്ടരും,പൊങ്ങച്ചക്കാരും, തിന്മകൾ ആസൂത്രണം ചെയ്യുന്നവരും, മാതാപിതാക്കളെ അനുസരിക്കാത്തവരും, അവിശ്വസ്തരും, ഹൃദയശൂന്യരും, കരുണയില്ലാത്തവരുമായിതീർന്നിരിക്കുന്നു. ഭാരതത്തിലെ എങ്ങനെയോ ഒരുത്തൻ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തെത്തി.പടിയിറങ്ങിപ്പോകുന്നതിനുമുമ്പ് അവസാനമായി ചെയ്ത “നന്മ” വിവാഹേതര ബന്ധങ്ങൾക്ക് നിയമസാധുത നൽകിയതാണ്. പിറ്റേദിവസം രാത്രി തന്നെ ഒരുത്തൻ “മഹാനായ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് കനിഞ്ഞ് നൽകിയ ആ “നല്ല നിയമം ” അങ്ങു പ്രായോഗികമാക്കി. വിവരമറിഞ്ഞ (പകൽമാന്യന്റെ) ഭാര്യ സത്വരം ജീവനൊടുക്കി. ന്യായാധിപനോ ഇപ്പോൾ ഭാരതത്തിലെ വിശ്വസ്തനായ രാജ്യസഭാംഗം. ഇവരൊക്കെ നിത്യനരകാഗ്നിയിൽ നിപതിക്കും എന്ന നഗ്നസത്യം മാത്രം അവശേഷിക്കുന്നു .

Share This Article
error: Content is protected !!