ദൈവത്തെ അനുകരിക്കുക

Fr Joseph Vattakalam
1 Min Read

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെനുകരിക്കുന്നവരാകുവിൻ.: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില് ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്പ്പിച്ചു.

നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്ക്കതരുത്. അങ്ങനെ വിശുദ്ധര്ക്കു യോഗ്യമായരീതിയില്‍ വര്ത്തിക്കുവിൻ.

മ്ലേച്ഛതയും വ്യര്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്‌തോത്രമാണ് ഉചിതം.

വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിൻ.

ആരും അര്ഥശൂന്യമായ വാക്കുകള്കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു.

അതിനാല്‍, അവരുമായി സമ്പര്ക്കമരുത്.

ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്ത്താവില്‍ പ്രകാശമായിരിക്കുന്നു.

പ്രകാശത്തിന്റെ മക്കളെപ്പോലെ വർത്തിക്കുവിൻ. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്.

കര്ത്താവിനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിൻ.

അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിൻ.

അവര് രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ. പ്രകാശിതമായവയെല്ലാം പ്രശോഭിക്കും.

ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്.

അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരിൽനിന്നു എഴുന്നേല്ക്കുക, ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും.

അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിക്കുവിൻ.

ഇപ്പോള്‍ തിന്മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂണ്ണമായും പ്രയോജനപ്പെടുത്തുവിൻ.

ഭോഷന്മാരാകാതെ കര്ത്താവിന്റെ അഭീഷ്ടമെന്തെന്നു മനസ്‌സിലാക്കുവിൻ.

നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്മ്ത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിൻ.

സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്ണഹൃദയത്തോടെ കര്ത്താവിനെ പ്രകീര്ത്തിക്കുവിൻ.

എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്ഞതയര്പ്പിക്കുവിൻ.

ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിൻ.

Share This Article
error: Content is protected !!