പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം
“പ്രിയ കുഞ്ഞേ, എല്ലാത്തിനെയും കുറിച്ച് പ്രാർത്ഥി ക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു. അപ്പോൾ എനിക്കു നിന്നെ സഹായിക്കാൻ സാധിക്കും. നിന്റെ പരീക്ഷണങ്ങളോട് വൈമുഖ്യം കാണിക്കാതെ, നിന്നിലേക്കു വരാൻ നീ അനുവദിച്ചാൽ അവ പാപികളുടെ മാനസാന്തരത്തിനുള്ള ഒരു മാർഗ്ഗമാകും. ഏകയായി നിന്റെ ദിവസത്തിലൂടെ നീ കടന്നുപോകാൻ ഞാൻ നി ന്നെ അനുവദിക്കുന്നു എന്നു നീ ചിന്തിക്കരുത്. ഞാൻ അറിയാതെ നിന്റെ ഒരു നിമിഷവും കടന്നുപോകുന്നില്ല. നോക്കൂ, ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്. പ്രിയ കുഞ്ഞേ, എല്ലാ നിമിഷവും നിന്നോടൊപ്പം കടന്നു വരാൻ എന്നെ അനുവദിക്കണം. ഞാനാണ് നിന്റെ ദിവസത്തെ നിയന്ത്രിക്കുന്നതെന്ന് വെറുതെ ഓർക്കു ക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.
“പ്രിയ കുഞ്ഞേ. ഞാൻ നിന്റെ മാധുര്യമുള്ള അമ്മയാണ്. നീ എന്നിലേക്കു കണ്ണുകളുയർത്തണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ സ്വർഗ്ഗത്തെ ആ ഗ്രഹിക്കാൻ ഞാൻ നിന്നെ അനുവദിക്കുകയാണ്. ഹൃദയപൂർവം അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആരോരുമില്ലാത്ത എന്റെ പാവം കുഞ്ഞുങ്ങളെപ്പ റ്റിയാണ് എപ്പോഴും എന്റെ ചിന്ത. ആത്മാക്കൾക്ക് എത്രമാത്രം പ്രാർത്ഥന ആവശ്യമുണ്ടെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ!’