ഞാനാണു നിങ്ങളുടെ ദൈവമായ കർത്താവ്, നിങ്ങൾ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായി കരുതുകയും ചെയ്യുവിൻ. ഞാനാണ് കർത്താവ്. നിങ്ങൾ എന്റെ നിയമങ്ങൾ (നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ,ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ…) എന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുമെങ്കിൽ. ഞാൻ യഥാകാലം നിങ്ങൾക്കു മഴ തരും.. ഭൂമി വിളവുകൾ വർദ്ധിപ്പിക്കുകയും അതിലെ വൃക്ഷങ്ങൾ നിങ്ങൾക്കു ഫലം നൽകുകയും ചെയ്യും.. ഞാൻ നിങ്ങളുടെ വീട്ടിൽ സമാധാനം സംസ്ഥാപിക്കും. നിങ്ങൾ സൈ്വര്യമായി വസിക്കും. ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. നാട്ടിൽ നിന്നും ദുഷ്ടമൃഗങ്ങളെ ഞാൻ ഓടിച്ചു കളയും. നിങ്ങളുടെ ദേശത്തുകൂടെ വാൾ കടന്നു പോവുകയില്ല (യുദ്ധമുണ്ടാവുകയില്ല). ശത്രുക്കളെ നിങ്ങൾ തുരത്തും. അവൻ നിങ്ങളുടെ മുമ്പിൽ വാളിനിരയാകും. ഞാൻ നിങ്ങളെ കടാക്ഷിക്കുകയും.നിങ്ങൾ അഞ്ചുപേർ നൂറുപേരെയും നൂറുപേർ പതിനായിരം പേരെയും ഓടിക്കും. ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനിരയാകും. ഞാൻ നിങ്ങളെ കടാക്ഷിക്കുകയും സന്താനപുഷ്ടി നൽകി നിങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുമായി ഞാൻ എന്റെ ഉടമ്പടി ഉറപ്പിക്കും.. ഞാൻ എന്റെ കൂടാരം നിങ്ങളുടെ ഇടയിൽ സ്ഥാപിക്കും.ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിക്കും.
ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. നിങ്ങൾ ഈജിപ്തുകാരുടെ അടിമത്വത്തിൽ തുടരാതിരിക്കാൻ . അവരുടെ ദേശത്ത് നിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കർത്താവാണു ഞാൻ. നിങ്ങൾ നിവർന്നു നടക്കേണ്ടതിനു നിങ്ങളുടെ നുകത്തിന്റെ കെട്ടുകൾ ഞാൻ പൊട്ടിച്ചു (ലേവ്യ 26 :2 -13 )
എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾക്കു ഞാനതു ചെയ്തു തരും (യോഹ 14 :14 )