ക്രിസ്തുമസ് നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സുന്ദര ഗീതം ആണ് ഫിലിപ്പിയർ 2 :11 . ഇവയിൽ ആദ്യത്തേത് രണ്ടാം വാക്യം വ്യക്തമാക്കുന്നു. ” നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ച് ഒരേ സ്നേഹത്തിൽ വർത്തിച്ചു ഒരേ നാവും ഒരേ അഭിപ്രായവും ഉള്ളവരായിരിക്കുക ക്രിസ്തുവിൽ ആശ്വാസം കണ്ടെത്തുന്ന വർക്കും ( അവിടുന്ന് മാത്രമാണ് യഥാർത്ഥ ആശ്വാസദായകൻ ) ആശ്വാസ പ്രദ നായ പരിശുദ്ധാത്മാവിലൂടെ യാണ് അവിടുന്ന് നമുക്ക് തന്നെ സമാധാനം നൽകുന്നത്. സ്നേഹത്തിനുള്ള സ്വാന്തനം അനുഭവിക്കുന്നവർക്കും പരിശുദ്ധാത്മാവിനോട് കൂട്ടായ്മ, കരുണ എന്നിവ അനുഭവിക്കുന്നവർക്കുമേ (2:1) രണ്ടാം വാക്യത്തിലെ സന്ദേശങ്ങൾ ഉൾക്കൊള്ളാനും തദനുസരണം ഉള്ള ജീവിതം നയിക്കാനാവൂ.
മേല്പറഞ്ഞ കാര്യങ്ങളുടെ വിശ്വാസത്തിലുള്ള അടിസ്ഥാനം പൗലോസ് വ്യക്തമാക്കുന്നു.നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്ക്കും സാധിച്ചു.1 കോറിന്തോസ് 12 : 13
ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവർ ആവണമെങ്കിൽ ഏറെ സഹിഷ്ണുതയും ക്ഷമയും വിട്ടുവീഴ്ച മനോഭാവം അത്യന്താപേക്ഷിതവുമാണ്. താഴ്മയോടെ വർത്തിക്കുക എന്നത് ക്രിസ്തുമസ്സിന്റെ മർമപ്രധാന സന്ദേശം തന്നെയാണ്. വിനയവും അനുസരണയും തോളോട് തോൾ ചേർന്നു പോകുന്ന പുണ്യങ്ങൾ ആണ്. പുത്രൻ പിതാവിനെ പൂർണമായി അനുസരിക്കുന്ന സംഭവമാണ് ക്രിസ്തുമസ്. പുസ്തകത്തിന്റെ (തോറ) ആരംഭത്തിൽ വിനയം, ശൂന്യ വൽക്കരണം എത്ര ഊന്നി പറഞ്ഞാലും അധികം ആവുകയില്ല. ഒരുവിധത്തിൽ പറഞ്ഞാൽ മിശിഹായുടെ രക്ഷാകര മർമ്മം പരിശുദ്ധഅമ്മയുടെ – ഇതാ കർത്താവിന്റെ ദാസി,നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ ( ലൂക്ക 1 :38 ). വിനയ ത്തിന്റെയും വിധേയത്വത്തിന്റെയും മത്സരത്തിന്റെയും ആവിഷ്കരണമാണ്. സ്തോത്ര ഗീതത്തിൻ അമ്മ വ്യക്തമായി പറയുന്നു ” തമ്പുരാൻ തന്റെ ദാസിയുടെ താഴ്മയെ തൃക്കൺപാർത്തു (1: 48 ).
ശിഷ്യപ്രധാനൻ ക്രൈസ്തവരെ നിഷ്ഠയോടും ശാഠ്യത്തോടും വിനയാന്വിതരായിരിക്കാൻ നിർബന്ധിക്കുന്നു.ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.1 പത്രോസ് 5 : 6
പുത്രൻ ( മിശിഹാ) തന്നെയും തന്റെ പിതാവിനെ പൂർണമായി അനുസരിച്ചും അവിടുത്തെ തിരുഹിതം നിറവേറ്റി യുമാണ് മാനവ രക്ഷ നേടിയെടുത്തത്.അപ്പോള്‍, പുസ്ത കത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ച കളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്ത്തന്നെഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന് നീക്കിക്കളയുന്നു.ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.ഹെബ്രായര്‍ 10 : 7-10.