ലോകത്തിന്റെ നൈമിഷിക സുഖം നമുക്ക് നൽകുന്നത് സന്തോഷം അല്ല, ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളുമാണ്.
സന്തോഷം ദൈവികമാണ്. പരിശുദ്ധാത്മ ഫലമാണത്. മധുര ഫലം നിരന്തരം ഭക്ഷിക്കേണ്ട വരാണ് നമ്മൾ. സൃഷ്ട പ്രപഞ്ചത്തിലെ ജീവന്റെ ഓരോ പരമാണുക്കളിലും നിറഞ്ഞ് നിൽക്കുന്ന ചൈതന്യം സന്തോഷത്തിന്റേതാണ്. ഓരോ പ്രഭാതത്തിലും ഒരു പുത്തൻ നവോന്മേഷത്തിന്റെ തളിരും നാമ്പും മൊട്ടും പൂവും നൽകി ആനന്ദ ഗീതങ്ങളോടെ പ്രകൃതി നമ്മെ വിളിച്ചുണർത്തുന്നു. ഇതറിയാതെ നമ്മൾ ഇന്നലെകളുടെ ദുഃഖങ്ങളും പേറി തളർന്നു കിടക്കുന്നു. ഇന്നലകളുടെ വാടിക്കൊഴിഞ്ഞു പൂക്കൾക്ക് ജീർണ്ണതയുടെ ദുർഗന്ധം തരാനേ സാധിക്കുകയുള്ളൂ . ഇന്നലകളിൽ മുഴുകി കിടന്നാൽ നമുക്ക് സന്തോഷിക്കാൻ സാധിക്കുകയില്ല. ഇന്നലത്തെ തെല്ലാം കടന്നുപോയി. ഇന്ന് എല്ലാം പുതിയതാണ്. പുതിയ പൂക്കൾ, പുതിയ വെളിച്ചം, പുതിയ കാറ്റ്,പുതിയ മനുഷ്യർ,പുതിയ ലോകം . അതെ യേശു ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്.
ഇങ്ങനെ ഞാൻ രോഗിയായി ആയിരുന്നിരിക്കാം എന്നാൽ ഇന്ന് ഞാൻ സൗഖ്യ മായിരിക്കുന്നു. എന്റെ ജീവകോശങ്ങൾ പുനർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത്യുന്നതന്റെ ശക്തി എന്നിൽ പ്രകടമാക്കിയിരുന്നു.
യേശു നമ്മോട് പറയുന്നത് നമ്മൾ സൗഖ്യമാക്കപെട്ടിരിക്കുന്നു എന്നാണ് . സൗഖ്യം നമ്മിൽ സംഭവിച്ചു കഴിഞ്ഞതാണ്. ഇനിയും അതെന്നിൽ അനുഭവവേദ്യമാകുന്നില്ലെങ്കിൽ അത് ഞാനിനിയും സ്വാതന്ത്ര മനസ്സോടെ സൗഖ്യം ഏറ്റുവാങ്ങാത്തതുകൊണ്ടാണ്. അവിടുത്തെ തിരുമുറിവുകളിലേക്ക് പൂർണമായും സമർപ്പിക്കാത്തതുകൊണ്ടാണ്.
ആവർത്തിച്ച്, ആവർത്തിച്ച് പറയുക
യേശുവിന്റെ തിരുമുറിവിനാൽ ഞാൻ സൗഖ്യമാക്കിപെട്ടിരിക്കുന്നു
(1 പത്രോസ് 2: 24)
പ്രാർത്ഥന
സ്നേഹനാഥൻ ആയ ഈശോയെ,എന്നെ സൗഖ്യ മാക്കാനായി മുറിക്കപ്പെട്ട അങ്ങയുടെ അമൂല്യമായ തിരുമുറിവുകളെ ഞാൻ ആരാധിക്കുന്നു. എന്റെ ആത്മാവിന്റെ പാപങ്ങളും മനസ്സിന്റെ വേദനകളും ശരീരത്തിന്റെ രോഗപീഡകളും എല്ലാം അനുതാപം നിറഞ്ഞ ഹൃദയത്തോടെ അങ്ങയുടെ തിരുമുറിവുകളിലേക്ക് ഞാൻ സമർപ്പിക്കുന്നു. നാഥാ എന്നെ സൗഖ്യം ആക്കണമേ. യേശുവേ നന്ദി…യേശുവേ സ്തോത്രം…. യേശുവേ ആരാധന…
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം