നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം എന്ന് ഈശോ ഉദ്ബോധിപ്പിച്ചത്. അധികാര- സ്ഥാനമാനങ്ങളുടെ നശീകരണ പ്രവർത്തനങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഈ അവസ്ഥ വലിയ പ്രതിസന്ധിതന്നെ ഉളവാക്കുന്നു. ഇസ്രായേലിലെ പുരോഹിതനായ ജാസൻ നീതിമാനായ ഓനിയാസിനെ സ്ഥാനഭ്രഷ്ടനാക്കി, വക്രതയുടെയും വഞ്ചനയുടെയും മറ്റ് പല തിന്മകളുടെയും അവതാരമായ അവൻ പ്രധാന പുരോഹിതൻ ആകുന്ന ഹീനകൃത്യമാണ് 2 മക്കബായർ :1-6 വിവരിക്കുന്നത്. ഇവയ്ക്കെല്ലാം അടിയിൽ ഉള്ളത് രണ്ടു വലിയ കുടുംബങ്ങൾ തമ്മിലുള്ള പകയും പോരും ആണ്.
ഗ്രന്ഥകാരൻ
2 മക്ക 6:12-17ൽ, ദൈവം പിന്നെ അനുവദിക്കുന്നതു, ശിക്ഷ നൽകുന്നതു, ശിക്ഷണത്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കുന്നു. വിപത്തുകളിൽ ഭഗ്നാശരാകരുത്. വിപത്തുകളിലും പ്രതിസന്ധികളിലും ഭഗ്നാശൻ ആകരുത്. ഇത്തരം അനർത്ഥങ്ങൾ (യവന സേനയുടെ രണ്ടാം ആക്രമണം) നാശത്തിനല്ല ശിക്ഷണത്തിനാണ്. ഈ സത്യം എല്ലാ ദൈവവിശ്വാസികളും മനസ്സിലാക്കണം. അധാർമികളെ ദീർഘകാലത്തേക്കു തന്നിഷ്ടത്തിന് തോന്ന്യാസത്തിനും വിടാതെ തത്ക്ഷണം ശിക്ഷിക്കുന്നത് യഥാർത്ഥത്തിൽ ദൈവത്തിന്റെ വലിയ കാരുണ്യത്തിന്റെ അടയാളമാണ്. ഇതര ജനതകളെ ശിക്ഷിക്കുന്നതിൽ, അവർ തങ്ങളുടെ പാപങ്ങളുടെ മൂർധന്യത്തിൽ എത്തുന്നതുവരെ കർത്താവ് ക്ഷമയോടെ കാത്തിരിക്കുന്നു ( പഴയനിയമാനുഭവം).
എന്നാൽ ഇപ്രകാരം അല്ല അവിടുന്ന് നമ്മോട് വർത്തിക്കുന്നത്. നമ്മൾ പാപ പാരമ്യത്തിലെത്തി, പ്രതികാരത്തിന് പാത്രം ആകാതിരിക്കാൻ ആണ് ഇങ്ങനെ അവിടുന്ന് ചെയ്യുന്നത്( ഇത്തരമൊരു ശിക്ഷയാണ് ദൈവം ആദത്തിനും ഹവ്വയ്ക്കും നൽകിയത്). ദൈവത്തിന്റെ കാരുണ്യം ഒരിക്കലും നമ്മിൽനിന്ന് അവിടുന്ന് പിൻവലിക്കുന്നില്ല. വിപത്തുകൾ കൊണ്ട് നമുക്ക് ശിക്ഷണം നൽകുന്നു. എങ്കിലും അവിടുന്ന് തന്റെ ജനത്തെ എന്നേക്കുമായി കൈവിടുന്നില്ല.
ബൈബിളിൽ ഉടനീളം ആവർത്തിക്കുന്ന ആശയമാണ് ഇത്. പിതാവ് മക്കളെ എന്ന പോലെയും( നിയമാവർത്തനം 8: 5), അമ്മ മക്കളെ എന്നത് പോലെയും( ഏശയ്യ 49:14-16) ദൈവം മഹാ കരുണയോടെ തന്റെ ജനത്തെ പരിപാലിക്കുന്നു. തന്റെ ജനങ്ങളുടെ ഇടയിലുള്ള അധർമികകളെ ദീർഘകാലത്തേക്ക്, തന്നിഷ്ടംപോലെ നടക്കുന്നതിന് അനുവദിക്കാതെ ഇരിക്കുന്നത് യഥാർത്ഥത്തിൽ ദൈവത്തിന്റെ വലിയ കാരുണ്യത്തിന്റെ ലക്ഷണമാണ് (2മക്കബായർ 6 :13). ജറെമിയായുടെ ഉപദേശം ഇത്തരുണത്തിൽ ഏറെ ഏറെ സംഗതമാണ്.
” അഹങ്കരിക്കരുത്…. നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അഹങ്കാരത്തെ ചൊല്ലി രഹസ്യത്തിൽ എന്റെ ( കർത്താവിന്റെ) ആത്മാവ് കരയും.. ഞാൻ ഉള്ളുരുകി കരയും; കണ്ണീർ ഭാരത ധാരയായി ഒഴുകും”.