എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു.കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്.കര്‍ത്താവാണ് എന്റെ ഓഹരി,അവിടുന്നാണ് എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ് നല്ലവനാണ്.കര്‍ത്താവിന്റെ രക്ഷയെ ശാന്തമായികാത്തിരിക്കുന്നത് ഉത്തമം.വിലാപങ്ങള്‍ 3 : 21-26
മാനുഷികമായി പറഞ്ഞാൽ 2019- 21 തികച്ചും വിലാപങ്ങളുടെ കാലമായിരുന്നു. മുൻകാലങ്ങളിലും പ്രള യങ്ങളും മഹാമാരികളും ഒക്കെ ഉണ്ടായെങ്കിലും 19 -21 പോലെ ഒന്നും തന്നെ ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ദൈവം അനുവദിക്കുന്ന ശിക്ഷണത്തിന്റെ ഭാഗമാകാം ഇവയൊക്കെ. ക്രൈസ്തവ നിഘണ്ടുവിൽ ‘നിരാശ’ എന്ന പദത്തിന് സ്ഥാനമില്ല. ദുഃഖവെള്ളിയാഴ്ച ഉയർപ്പു ഞായർ ഇന്ത്യ ആദ്യ മണിക്കൂർ മാത്രമാണല്ലോ.
ഉയിർപ്പിന്റെ കെല്പും ഉത്സാഹവും ആനന്ദവും സർവ്വോപരി പ്രത്യാശയും നിറഞ്ഞ ആയിരിക്കട്ടെ 2022. കർത്താവിന്റെ സ്നേഹവും കാരുണ്യവും ഒരിക്കലും അസ്തമിക്കുന്നില്ല. കരുണാ മസൃണന്റെ കരങ്ങളിൽ നമുക്ക് ഉറങ്ങുകയും ഉണരുകയും ചെയ്യാം. അവിടുന്ന് നമ്മെ വിശ്വസ്തതയോടെ പാലിക്കും. ഓരോ പ്രഭാതത്തിലും പുതുതായി അനുഭവപ്പെടുന്നതാണ് ഈ കരുണ, അചഞ്ചല സ്നേഹം.ഇതിന് ഒരു നാളും മാറ്റമോ കോട്ടമോ ഉണ്ടാവുകയില്ല. സഹനത്തിന് കുത്തൊഴുക്കിൽ പെട്ട് പൊങ്ങിയും താണും കളിയും പോലും ഹബക്കുക്ക് പ്രവാചകനോടൊപ്പം നമുക്കും വിളിച്ചോളാം “അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.ഹബക്കുക്ക്3:17.എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.ഹബക്കുക്ക് 3 : 18-19
ചലഞ്ച് കളുടെ ഈ യുഗത്തിൽ നമുക്കൊരു ചലഞ്ച് ആവട്ടെ. നമ്മുടെ NYC യിൽ (New Year Challange ) 10 കാര്യങ്ങളാണ് ഉൾപ്പെടുന്നത്.
1) സ്നേഹിക്കുക മർക്കോസ് 12 :29- 30.
a) ദൈവത്തെ സർവത്മനാ സ്നേഹിക്കുക
b)സഹോദരനെ സ്നേഹിക്കുക. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.
യോഹന്നാൻ 13 :15
c) ശത്രുവിനെ സ്നേഹിക്കുക മത്തായി 5 :44
d) വ്യവസ്ഥയില്ലാതെ ക്ഷമിക്കുക മത്തായി 6 :14
e) തിന്മയെ നന്മ കൊണ്ട് ജയിക്കുക (മത്തായി 5: 38 -42 )
2 നന്ദി പറയുക. 1തെസ 5: 18
3) എപ്പോഴും സന്തോഷത്തോടെ ആയിരിക്കുക 1തെസ 5: 16
4) ഇടവിടാതെ പ്രാർത്ഥിക്കുക 1തെസ 5: 17
5) ദൈവത്തെ സ്തുതിക്കുക. സങ്കീർത്തകനോടൊപ്പം നമുക്കും പറയാം. ” അങ്ങേ സ്തുതിക്കാൻ വേണ്ടി ഞാൻ ജീവിക്കട്ടെ “(119:175)
6) എപ്പോഴും ദൈവത്തെ ( മാത്രം) ആരാധിക്കുക.” നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവിടുത്തെ മാത്രമേ പൂജിക്കാവൂ ( 4: 10; നിയ 6.13,14).
7.) എല്ലാം ദൈവ മഹത്വത്തിനായി ചെയ്യുക. ” അതിനാൽ നിങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിൻ(1കൊറീ.10:31).
8.) വിശ്വാസത്തിൽ സ്ഥിരതയുള്ള രാകുക. ” ആകയാൽ ഈശോ കർത്താവാണെന്ന് ആദരം കൊണ്ട് ഏറ്റുപറകയും ദൈവം ( പിതാവ് ) അവിടുത്തെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു എന്നും ഹൃദയത്തിൽ വിശ്വസിക്കയും ചെയ്താൽ നീ രക്ഷപ്രാപിക്കും “. (റോമാ 10:9).
9) ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ആയിരിക്കുക മത്തായി 5:13-16).
10). ആരെയും വേദനിപ്പിക്കാതെ ചെയ്ത സാധിക്കുന്ന നന്മ സകലർക്കും വിനയാന്വിതരായി ജീവിക്കുക ഫിലി.2:1-8