ഒരുവൻ ദൈവകൃപയിൽ ആശ്രയിച്ചു ചെയുന്ന ഏറ്റം ധീരമായ പ്രവർത്തിയാണ് പാപത്തെ വെറുത്തു തോൽപ്പിക്കുക. ഇങ്ങനെ നേടുന്ന ഓരോ വിജയവും അവനെ പുണ്യത്തിൽ വളർത്തുകയും സ്ഥിരപ്പെടുത്തുകയും ചെയുന്നു. ഇവ മറ്റുള്ളവരുടെ വിജയത്തിനായി (പാപത്തിൽനിന്നുള്ള) സമർപ്പിച്ചു ഈശോയെ പ്രീതിപ്പെടുത്തിയവരാണ് വിശുദ്ധർ. പാപത്തിലേക്കുള്ള ചായ്വ് എന്ന വലിയ ബലഹീനത എല്ലാവർക്കുമുണ്ട്. ഇവിടെ നാം മനിസ്സിലാക്കേണ്ട ഒരു കാര്യം പുണ്യപൂര്ണത എന്നത് ബലഹീനതകൾ ഇല്ലാതായി തീരുന്ന അവസ്ഥയല്ല. ബലഹീനതകളിൽ ഈശോയിൽ ആശ്രയിക്കുന്ന അവസ്ഥയാണ്.
പാപത്തെക്കുറിച്ചു ആത്മാവിൽ ഉയരുന്ന അനുതാപവും പാപം ഉപേക്ഷിക്കാൻ ഒരു വ്യക്തി നടത്തുന്ന സത്യസന്ധമായ സകല പരിശ്രമങ്ങളും ബലിയുടെ മൂല്യമുള്ളവയാണ്. ചെയ്തുപോയ പാപങ്ങളോർത്തു ഹൃദയം നൊമ്പരപെടുകയും ദൈവത്തെ വേദനിപ്പിച്ചതിലുള്ള ദുഖത്താൽ ഭാരപ്പെടുകയും ചെയുന്ന അനുതാപിയുടെ വിലാപമാണ് ദൈവസന്നിധിയിൽ ഏറ്റം സ്വീകാര്യമായ ബലിയായി തീരുന്നു.
വി. കൊച്ചുത്രേസിയാ എഴുതുന്നു: “മനുഷ്യർ ചെയ്യാൻ സാധ്യതയുള്ള സകല പാപങ്ങളും എന്റെ മനഃസാക്ഷിയിൽ ഉണ്ടായിരുന്നാൽ തന്നെയും അനുതാപത്താൽ തകർന്ന ഹൃദയത്തോടെ എന്റെ ഈശോയുടെ കരവലയത്തിലേക്കു ഞാൻ കുതിക്കും.” വി. അലോഷിയുസ് ഗോണ്‍സാഗ ഏറ്റുപറയുന്നു: “അർഹിക്കുന്ന വിധത്തിൽ ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ ഏറ്റം വലിയ ദുഃഖകരണം.”