കാലാകാലങ്ങളിൽ നിരവധി വ്യക്തികളിലൂടെ സ്വർഗ്ഗം ലോകത്തോട് സംസാരിക്കുന്നുണ്ട്. ഈ സത്യം ലോകത്തിന് മുഴുവൻ വെളിപ്പെടുത്തുന്ന മാകുടോദാഹരണമായി നിലകൊള്ളുന്നു വിശുദ്ധ ഫൗസ്റ്റീന – ദൈവ കരുണയെ കുറിച്ച് സ്വർഗ്ഗം അവൾക്ക് നിരന്തരം ‘ദർശനങ്ങൾ ” നൽകി വെളിപ്പെടുത്തി കൊണ്ടിരുന്നു അനന്തമായ ദൈവ കരുണയെക്കുറിച്ച് ഏറെ ശ്രദ്ധേയമായ ഒരു മിസ്റ്റിക്കയാണു ദൈവശാസ്ത്രജ്ഞന്മാർ കണക്കാക്കുക. തസ്മാദൃശരായ വിശുദ്ധാത്മാക്കളിലൂടെ നിരവധി സന്ദേശങ്ങൾ ദൈവം ലോകത്തിന് നൽകുന്നുമുണ്ട്. ഈ ഭക്താന്മാക്കളെല്ലാം ഈശോയെയും അവിടുത്തെ തിരുമാതാവിനെ ആഴത്തിൽ സ്നേഹിച്ചിരുന്നവരാണ്. അവരുടെ വെളിപ്പെടുത്തലുകൾക്ക് നിരന്തരം കാതോർത്തിരുന്നവരാണ് പ്രസ്തുത ഭക്താന്മാക്കൾ. ഇപ്രകാരം ദൈവസ്വരം കേട്ട് ലോകത്തിന് വെളിപ്പെടുത്തികൊടുത്ത ഒരു മഹാത്മാവാണ് ഹംഗറിയിലെ സിസ്റ്റർ നത്താലിയ.
പ്രസിദ്ധമായ ഈ വർത്തമാനകാലത്തു ദൈവം അവളിലൂടെ നൽകിയ സന്ദേശങ്ങൾക്ക് സർവത്മാനാ വിശ്വാസികൾ സ്വീകരിച്ചാൽ, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നിന്ന് ദുരന്തങ്ങളും അനർത്ഥങ്ങളും നീങ്ങിപ്പോകും.
സിസ്റ്റർ നത്താലിയ ലോകത്തിനു നൽകിയ സന്ദേശങ്ങൾ ഈശോയിൽ നിന്ന് തന്നെയെന്നു സ്ഥിരീകരിക്കാ നെന്നോണം ഒരത്ഭുതം അന്നത്തെ പാപ്പ( പന്ത്രണ്ടാം പിയൂസ്)ക്കുവേണ്ടി ഈശോ ചെയ്തു. തന്റെ വേനൽക്കാല വസതിയിലേക്ക് താമസം മാറ്റരുതെന്നും മാറ്റിയാൽ അപകടം ഉണ്ടാകുമെന്നും സിസ്റ്ററിലൂടെ ഈശോ പരിശുദ്ധ പിതാവിനെ അറിയിച്ചു. തദനുസാരം പാപ്പാ വത്തിക്കാനിൽത്തന്നെ തുടർന്നു വേനക്കാരൻ വസതിയിൽ ബോംബ് വീഴുകയും ചെയ്തു.
ഈശോ നതാലിയയ്ക്ക് ഒരു സന്ദേശം നൽകി. പരിശുദ്ധ അമ്മയെ ലോകത്തിന്റെ വിജയരാജ്ഞിയായി സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സുപ്രധാന ദൗത്യം സിസ്റ്റർ നിസങ്കോചം നിർവഹിച്ചു. പന്ത്രണ്ടാം പിയൂസ് മാർ പാപ്പ അതനുസരിച്ച് 1954 പരിശുദ്ധ അമ്മയെ ഭൂലോക രാജ്ഞിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 31 തിരുനാൾ ദിനമായി നിശ്ചയിക്കുകയും ചെയ്തു.’ മരിയയുഗം’ മഹിയിൽ കൊണ്ടുവരുന്നതിനുള്ള ദിവ്യ സുതന്റെ പദ്ധതിയുടെ തുടക്കമായിരുന്നു അത്. തിന്മയ്ക്കുമേൽ വിജയം വരിക്കാൻ തമ്പുരാന്റെ അമ്മയ്ക്ക് അധികാരവും ശക്തി നൽകുന്ന ദൈവിക പദ്ധതിയുടെയും തുടക്കമായി അത്. സിസ്റ്ററിന്റെ മറ്റൊരു ദൗത്യം ആയിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധ ക്കെടുതികൾ കുറയ്ക്കുന്നതിന് സ്നേഹത്തിന്റെ ബലിവസ്തുവായി പരിഹാരം ചെയ്യുക എന്നത്.
ഇന്നത്തെ വർദ്ധമാനം ആയിരിക്കുന്ന അസ്വസ്ഥതകൾക്കും തകർച്ചകൾക്കും ദുരവസ്ഥകൾക്കും കാരണം, വിശ്വാസികൾ പരിശുദ്ധാത്മാവിൽ നിന്ന് അകന്നു പോയിരിക്കുന്നു എന്നതാണെന്ന് നത്താലിയയിലൂടെ ഈശോ ലോകത്തിനു വെളിപ്പെടുത്തിയിരിക്കുന്നു