ദൈവമേ! എന്നോടു കരുണ തോന്നണമേ!

Fr Joseph Vattakalam
3 Min Read

ലോറൻസ് സിപ്പോളി എന്ന ആദ്ധ്യാത്മിക ഗ്രന്ഥകാരൻ തറപ്പിച്ചു പറയുന്നു : ലൈംഗികാരാജകത്വമാണ് ഇക്കാലത്തിന്റെ  തീരാശാപം. അലസതയിൽ നിന്നും സുഖലോലുപതയിൽ നിന്നും ഇവയിൽ നിന്ന് ഉടലെടുത്ത കണ്ണിന്റെ ദുരാശയിൽ നിന്നും ഉടലെടുത്ത കാമാസക്തി ഒരു വമ്പനെ കൊമ്പുകുത്തിച്ച സംഭവം ഇന്നലത്തെ പോസ്റ്റിൽ നാം കണ്ടു. ജഢികാസക്തിയെ കീഴടക്കുന്നവർക്ക് ഇതര നിരവധി തിന്മകളെ അതിജീവിക്കാനാവും എന്നാണ് സിപ്പോളി അവകാശപ്പെടുക. കൊമ്പുകുത്തി. തുടർന്ന് എന്തു കൂടി സംഭവിച്ചുവെന്ന് അറിയുന്നതു എല്ലാവർക്കും ഉപകാരപ്രദമായിരിക്കും.

നല്ല ദൈവത്തിന്റെ കരുണ ദാവീദിലേക്ക് ഒഴുകുന്നതിന് നാഥാൻ പ്രവാചകനെ ദൈവം ദാവീദിനെ പക്കലേക്ക് അയച്ചു . പ്രവാചകൻ കഥയിലൂടെ അവതരിപ്പിച്ച ദാവീദിനെ തെറ്റിനെക്കുറിച്ച്, മഹാ പാപത്തെക്കുറിച്ച് അവൻ ആത്മാർത്ഥമായി ഏറ്റുപറഞ്ഞു കഴിഞ്ഞപ്പോൾ ദാവീദ് തന്റെ തെറ്റിനെക്കുറിച്ച് ഹൃദയംഗമമായി അനുതപിച്ചു. അവൻ ഉപവസിക്കാൻ തുടങ്ങി. രാത്രി മുഴുവൻ നിലത്തു കിടന്നു കരഞ്ഞു. ഒരു അനുതാപ സങ്കീർത്തനത്തിലൂടെ അവൻ അതു ശാശ്വതീകരിക്കുകയും ചെയ്തു. അവൻ ദൈവത്തോട് നിലവിളിച്ച് ആലപിച്ചതാണ് 51ആം സങ്കീർത്തനം. ഏതാനും ചില അവിസ്മരണീയ ശകലങ്ങൾ ചുവടെ ചേർക്കുന്നു.

 ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ!

എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!

( നമ്മുടെ പാപങ്ങൾ കഴുകി കളയുന്നത് ലോകരക്ഷകനായ ഈശോയുടെ അമൂല്യ രക്തമാണ് ).

എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ!

ഞാൻ മഞ്ഞിനേക്കാൾ വെണ്മയുള്ളവനാകും…

എന്റെ അകൃത്യങ്ങൾ മായ്ച്ചു കളയണമേ!…

അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ!…

ഒരുക്കമുള്ള ഹൃദയം നൽകി എന്നെ താങ്ങണമേ!..

ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്‌തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ്‌ നിന്റെ പാപം ക്‌ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.

എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും.

നാഥാന്‍ വീട്ടിലേക്കു മടങ്ങി. ഊറിയായുടെ ഭാര്യ പ്രസവി ച്ച ദാവീദിന്റെ കുഞ്ഞിനു കര്‍ത്താവിന്റെ പ്രഹരമേറ്റു. അതിനു രോഗം പിടിപെട്ടു.

കുഞ്ഞിനുവേണ്ടി ദാവീദ്‌ ദൈവത്തോടു പ്രാര്‍ഥിച്ചു. അവന്‍ ഉപവസിച്ചു. രാത്രിമുഴുവന്‍മുറിയില്‍ നിലത്തുകിടന്നു.

കൊട്ടാരത്തിലെ ശ്രേഷ്‌ഠന്‍മാര്‍ അവനെ നിലത്തുനിന്ന്‌ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ഭക്‌ഷണം കഴിച്ചുമില്ല. ഏഴാംദിവസം കുഞ്ഞു മരിച്ചു.

ദാവീദിനോടു വിവരം പറയാന്‍ സേവകന്‍മാര്‍ ഭയപ്പെട്ടു. അവര്‍ തമ്മില്‍പറഞ്ഞു: കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും നാം പറഞ്ഞത്‌ അവന്‍ ശ്രദ്‌ധിച്ചില്ല. കുഞ്ഞു മരിച്ചെന്ന്‌ നാം എങ്ങനെ അറിയിക്കും? അവന്‍ വല്ല സാഹസവും കാണിക്കും.

സേവകന്‍മാര്‍ അടക്കംപറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചെന്നു ദാവീദ്‌ മനസ്‌സിലാക്കി. കുഞ്ഞു മരിച്ചുവോ? അവന്‍ തിരക്കി. ഉവ്വ്‌, കുട്ടി മരിച്ചു, അവര്‍ പറഞ്ഞു.

അപ്പോള്‍ ദാവീദ്‌ തറയില്‍ നിന്നെഴുന്നേറ്റു കുളിച്ച്‌ തൈലം പൂശി വസ്‌ത്രം മാറി, ദേവാലയത്തില്‍ച്ചെന്ന്‌ ആരാധിച്ചു. കൊട്ടാരത്തില്‍ തിരിച്ചെത്തി ഭക്‌ഷണം ചോദിച്ചു. അവര്‍ വിളമ്പി. അവന്‍ ഭക്‌ഷിച്ചു.

ദാവീദിന്റെ ദാസന്‍മാര്‍ ചോദിച്ചു: ഈ ചെയ്‌തതെന്ത്‌? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങ്‌ ഉപവസിച്ചു കരഞ്ഞു; കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങ്‌ എഴുന്നേറ്റു ഭക്‌ഷിച്ചിരിക്കുന്നു.

കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു; ശരിതന്നെ. കര്‍ത്താവ്‌ കൃപതോന്നി കുഞ്ഞിന്റെ ജീവന്‍ രക്‌ഷിച്ചെങ്കിലോ എന്നു ഞാന്‍ കരുതി.

എന്നാല്‍, ഇപ്പോള്‍ അവന്‍ മരിച്ചിരിക്കുന്നു. ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്‌? കുഞ്ഞിനെ എനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാന്‍ അവന്റെ യടുക്കല്‍ ചെല്ലുകയല്ലാതെ അവന്‍ എന്റെയടുക്കലേക്കു വരികയില്ല.

പിന്നെ, ദാവീദ്‌, തന്റെ ഭാര്യ ബെത്‌ഷെബായെ ആശ്വസിപ്പിച്ചു. അവന്‍ അവളെ പ്രാപിച്ചു. അവള്‍ ഒരു മകനെ പ്രസവിച്ചു. ദാവീദ്‌ അവനു സോളമന്‍ എന്നു പേരിട്ടു. കര്‍ത്താവ്‌ അവനെ സ്‌നേഹിച്ചു.

നാഥാന്‍ കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച്‌ അവനുയദീദിയ എന്നു പേരിട്ടു.

2 സാമുവല്‍ 12 : 13-25

ഒരുവൻ ആത്മാർത്ഥമായി അനുതപിച്ചു ദൈവത്തിലേക്ക് മടങ്ങിവരുന്ന മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി. ദൈവമോ നുറുങ്ങിയ ( അനുതപിക്കുന്ന) ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല ( സങ്കീർത്തനം 51 ).

 എത്ര വലിയ പാപി ആണെങ്കിലും അനുതപിച്ചു തമ്പുരാനിലേക്ക്  മടങ്ങിയാൽ രക്ഷ, നിത്യരക്ഷ, ഉറപ്പ് .

Share This Article
error: Content is protected !!