പ്രഭാഷകൻ ഇവിടെ ചർച്ച വിഷയമാക്കുന്നത് വ്യാജ പ്രഭാഷണം ആണ്. ജ്ഞാനിയുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ ശരിയായ പൊരുത്തം ഉണ്ടായിരിക്കണം. ഒരു കാര്യത്തെക്കുറിച്ച് ഒരായിരം പേരോട് സംസാരിച്ചാലും അതിൽ ഒന്നും മാറ്റം വന്നു കൂടാ. രണ്ടു വള്ളത്തിൽ ഒരേസമയം കാലു വയ്ക്കരുത്. ഏതു കാറ്റത്തും പാറ്റരുത് എന്നതും ഈ വിഷയത്തിലേക്ക് ആണ് വിരൽ ചൂണ്ടുക.
അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയോ, മുഴുവൻ കേൾക്കുന്നതിനു മുമ്പ് സംസാരിക്കുകയോ അരുത് – തുടങ്ങിയവയൊക്കെ ജ്ഞാനികൾ ഉപദേശിക്കാറുണ്ടല്ലോ. ഏഷണിക്കാരനെ മോഷ്ടാവിനോടാണ് ഞാൻ ഇവിടെ താരതമ്യപ്പെടുത്തുക.
നിഷ്കളങ്കരുടെ സത്പേര് അവർ കവർച്ച ചെയ്തെടുക്കുന്നു. നല്ല സംസാരം സത്പേരിന് കാരണമാകുന്നതുപോലെതന്നെ ഏഷണി ദുഷ്പേര് ഉണ്ടാക്കുന്നു (6:1-4)
ദുഷ്കീര്‍ത്തി അപമാനവും നിന്ദയും ഉളവാക്കുന്നു;കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം. അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്;അവനിന്നെ കാളക്കൂറ്റനെപ്പോലെകുത്തിക്കീറും. അവനിന്റെ ഇലകള്‍ ഭക്ഷിക്കുകയുംനിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും;നീ ഒരു ഉണക്കമരമായിത്തീരും. ദുഷിച്ചഹൃദയം അവനവനെത്തന്നെനശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന് പരിഹാസപാത്രമായിത്തീരും. പ്രഭാഷകന്‍ 6 : 1-4
സാമൂഹിക ജീവിയായ മനുഷ്യനും സുഹൃത്ബന്ധം സുപ്രധാനമാണ്. പക്ഷേ അങ്ങനെ പ്രത്യക്ഷപ്പെടുന്ന പലരും (നല്ല സുഹൃത്തുക്കൾ എന്ന് അഭിനയിക്കുന്നവർ ) പലപ്പോഴും അങ്ങനെ അല്ല എന്നതാണ് ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠം. ആപത്തിലും കഷ്ടതയിലും കൂടെ നിൽക്കുന്നവൻ മാത്രമാണ് യഥാർത്ഥ സ്നേഹിതൻ. അങ്ങനെ ആയിരുന്നതിൽ ഒരുവൻ മാത്രമേ കാണുകയുള്ളൂ. കപട സുഹൃത്തുക്കളെ ചുറ്റും ഉണ്ടാവുക എന്നത് സർവ്വസാധാരണമായ ഒരു അനുഭവമാണ്. ഈശോയുടെയും മറ്റൊന്നായിരുന്നില്ലല്ലോ. (ഉദാ. യൂദാസ്) അനേക വർഷത്തെ അനുഭവത്തിന് ശേഷം മാത്രമേ ഒരുവന് ഹൃദയ രഹസ്യങ്ങൾ വെളിപ്പെടുത്താനാവൂ എന്ന് പ്രഭാഷകൻ ഉപദേശിക്കുന്നു.
മധുരമൊഴി സ്നേഹിതന്മാരെ ആകര്‍ഷിക്കുന്നു;മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു. എല്ലാവരിലുംനിന്നു സൗഹൃദംസ്വീകരിച്ചുകൊള്ളുക;എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ. പരീക്ഷിച്ചറിഞ്ഞേസ്നേഹിതനെസ്വീകരിക്കാവൂ;വേഗം അവനെ വിശ്വസിക്കയുമരുത്. സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്;കഷ്ടദിനത്തില്‍ അവരെ കാണുകയില്ല. സ്നേഹിതന് ശത്രുവായി മാറാം;കലഹം പരസ്യമാക്കി നിന്നെ അപമാനിച്ചേക്കാം.
തീന്‍മേശക്കൂട്ടുകാരന്‍ കഷ്ടദിനത്തില്‍നിന്നോടുകൂടെ കാണുകയില്ല. ഐശ്വര്യത്തില്‍ അവന് നിന്നോട്ഒട്ടിനില്ക്കുകയും നിന്റെ ദാസന്മാരോടു സ്വതന്ത്രമായി ഇടപെടുകയും ചെയ്യും. നിന്റെ തകര്‍ച്ചയില്‍ അവന് നിനക്കെതിരേ തിരിയുകയുംനിന്നെ ഒഴിഞ്ഞു നടക്കുകയും ചെയ്യും. ശത്രുക്കളില്‍നിന്ന് അകന്നിരിക്കുകയുംസ്നേഹിതരോട് സൂക്ഷിച്ചുപെരുമാറുകയും ചെയ്യുക. വിശ്വസ്തനായ സ്നേഹിതന്‍ബലിഷ്ഠമായ സങ്കേതമാണ്;അവനെ കണ്ടെത്തിയവന് ഒരു നിധിനേടിയിരിക്കുന്നു. വിശ്വസ്തസ്നേഹിതനെപ്പോലെഅമൂല്യമായി ഒന്നുമില്ല;അവന്റെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്;കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവനെ കണ്ടെത്തും. ദൈവഭക്തന്റെ സൗഹൃദം സുദൃഢമാണ്; അവന്റെ സ്നേഹിതനും അവനെപ്പോലെതന്നെ. പ്രഭാഷകന്‍ 6 : 5-17
ഞാൻ അന്വേഷിക്കുക കാലങ്ങൾ കൊണ്ട് വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും പഠനത്തിനും പ്രാധാന്യമേറി. അതുകൊണ്ടുതന്നെ ജീവിതത്തെ കുറിച്ച് കർശനമായ വിലയിരുത്തലുകളും വിമർശനങ്ങളും പലരും നടത്താറില്ല. എന്നാൽ കഠിനമായ പരിശീലനം കൂടാതെ ആരും ഒരു കലയും വിദ്യയും അഭ്യസിക്കുന്നില്ല. ജ്ഞാനത്തെ സ്വന്തമാക്കാനും നിരന്തരമായ പരിശ്രമം അത്യാവശ്യമാണ്. ജ്ഞാനികളുടെ ചിന്ത അനുസരിച്ച് ജ്ഞാനം ഒരുവൻ സ്വന്തമാക്കുന്നത് പ്രായമാകുന്നതോടെ ആണ്. കാരണം, അനുഭവങ്ങളിലൂടെ പഠിച്ചാണ് അവനത് ആർജ്ജിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾക്കും യുവാക്കൾക്കും ജ്ഞാനം കുറവാണെന്ന് കരുതണം ; ചുരുക്കം ചില അപവാദങ്ങൾ ഉണ്ടാവാം.
ബാലനായ ജറെമിയ സംസാരിക്കാൻ പഠിച്ചതിന്റെ കാരണവും മറ്റൊന്നല്ല (ജറെ.1:15). വിളവെടുപ്പിനോടാണ് പ്രഭാഷകൻ ജ്ഞാനത്തെ താരതമ്യപ്പെടുത്തുക (വാ. 19 ).
ശിക്ഷണം ലഭിക്കാത്തവർക്കും അതിനായി പരിശ്രമിക്കാത്തവർക്കും ജ്ഞാനം അപ്രാപ്യമാണ്. ശിക്ഷണം സ്വീകരിക്കുക എന്നതിനെ കർഷകർക്ക് പരിചയമുള്ള നുകത്തൊടാണ് പ്രഭാഷകന്‍ ഉപമിക്കുക. ശിക്ഷണം, ആരംഭകർക്ക് നുകം പോലെ കഠിനമാണ് . എന്നാൽ അതിന് വിധേയനായി കഴിയുമ്പോൾ നിലമുഴുന്നതുപോലെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും. ശിക്ഷണം ആർജ്ജിച്ചവന് അത് ആഭരണം പോലെയാണ്.
മകനേ, ചെറുപ്പംമുതലേ ജ്ഞാനോപദേശം തേടുക;വാര്‍ദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും.
ഉഴുതു വിതയ്ക്കുന്ന കര്‍ഷകനെപ്പോലെഅവളെ സമീപിക്കുകയുംനല്ല വിളവിനുവേണ്ടി കാത്തിരിക്കുകയുംചെയ്യുക; എന്തെന്നാല്‍, അവളുടെ വയലില്‍ അല്‍പ്പനേരം അദ്ധ്വാനിച്ചാല്‍ വളരെവേഗം വിഭവങ്ങള്‍ ആസ്വദിക്കാം.
ശിക്ഷണം ലഭിക്കാത്തവന് അവള് കര്‍ക്കശയാണ്;ബുദ്ധിഹീനന് അവളോടുകൂടെവസിക്കുക അസാധ്യം. അവള് അവനു ദുര്‍വഹമായ കല്ലുപോലെയാണ്;അവന് അവളെ വേഗം ഉപേക്ഷിക്കും. ജ്ഞാനം അവളുടെ പേരു സൂചിപ്പിക്കുന്നതു പോലെ ഏറെപ്പേര്‍ക്കും അപ്രാപ്യയാണ്. മകനേ, എന്റെ തീരുമാനം സ്വീകരിക്കുക;എന്റെ ഉപദേശം നിരാകരിക്കരുത്. നിന്റെ കാലുകള്‍ അവള് ബന്ധിക്കട്ടെ;നിന്റെ കഴുത്ത് അവളുടെ ചങ്ങല അണിയട്ടെ. അവളുടെ നുകത്തിനു ചുമലു താഴ്ത്തുക;അവളുടെ കടിഞ്ഞാണ്‍ കുടഞ്ഞെറിയരുത്. പൂര്‍ണഹൃദയത്തോടെ അവളെ സമീപിക്കുക;അവളുടെ മാര്‍ഗത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ സര്‍വശക്തിയും പ്രയോഗിക്കുക. അന്വേഷിക്കുകയും തിരയുകയും ചെയ്യുക;അവള് നിനക്കു വെളിപ്പെടും;കണ്ടെത്തിക്കഴിഞ്ഞാല്‍, വിട്ടുകളയരുത്.
ഒടുവില്‍ അവള് നിനക്കു ശാന്തിപ്രദാനംചെയ്യും;അവള് നിനക്ക് ആനന്ദമായിപരിണമിക്കുകയും ചെയ്യും. അപ്പോള്‍ അവളുടെ ബന്ധനംനിനക്കു സംരക്ഷണവും അവളുടെചങ്ങല നിനക്ക് അലങ്കാരവുമായിരിക്കും. അവളുടെ നുകം സ്വര്‍ണാഭരണവുംകടിഞ്ഞാണ്‍ നീലച്ചരടും ആകും. മഹത്വത്തിന്റെ നിലയങ്കിപോലെനീ അവളെ ധരിക്കും;തിളങ്ങുന്ന കിരീടംപോലെനീ അവളെ അണിയും. മകനേ, മനസ്സുവച്ചാല്‍ നിനക്കു ജ്ഞാനിയാകാം;ഉത്സാഹിച്ചാല്‍ നിനക്കു സമര്‍ഥനാകാം.
താത്പര്യപൂര്‍വം ശ്രദ്ധിച്ചാല്‍ അറിവു ലഭിക്കും;ഏകാഗ്രചിത്തന്‍ വിവേകിയാകും. മുതിര്‍ന്നവരുടെ ഇടയില്‍ പക്വമതിയോടു ചേര്‍ന്നു നില്ക്കുക. ദിവ്യഭാഷണം ശ്രവിക്കാന്‍മനസ്സിരുത്തുക;ജ്ഞാനസൂക്തമൊന്നും വിട്ടുകളയരുത്. ജ്ഞാനിയായ ഒരുവനെ കണ്ടെത്തിയാല്അവനെ സന്ദര്‍ശിക്കാന്‍ വൈകരുത്;നിന്റെ പാദങ്ങള്‍ അവന്റെ വാതില്‍പ്പടി നിരന്തരം സ്പര്‍ശിക്കട്ടെ.
കര്‍ത്താവിന്റെ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റിസദാ ധ്യാനിക്കുക. അവിടുന്നു തന്നെയാണ് നിനക്ക് ഉള്‍ക്കാഴ്ച നല്‍കുന്നത്; നിന്റെ ജ്ഞാനതൃഷ്ണഅവിടുന്ന് ശമിപ്പിക്കും. പ്രഭാഷകന്‍ 6 : 18-37