ചുങ്കക്കാരൻ മത്തായിയെ ഈശോ ശിഷ്യത്വത്തിലേക്ക് വിളിച്ചതും അവൻ നടത്തിയ വിരുന്നിൽ പങ്കെടുത്തതും ഒരു വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. സമസുവിശേഷങ്ങളിൽ എല്ലാം കരുണയുടെ ഈ പ്രവർത്തി അവതരിപ്പിച്ചിട്ടുണ്ട്. ലൂക്കായുടെ വിവരണവും ഇവിടെ ഉദ്ധരിക്കാം.
ഇതിനുശേഷം, അവന് പോകുംവഴി ലേവി എന്നൊരു ചുങ്കക്കാരന് ചുങ്കസ്ഥ ലത്ത് ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന് യേശു അവനോടു പറഞ്ഞു.
അവന് എല്ലാം ഉപേക്ഷിച്ച്, എഴുന്നേറ്റ് അവനെ അനുഗമിച്ചു.
ലേവി തന്റെ വീട്ടില്‍ അവനുവേണ്ടി ഒരു വലിയ വിരുന്നു നടത്തി. ചുങ്കക്കാരുടെയും മറ്റു ള്ളവരുടെയും ഒരു വലിയഗണം അവരോടൊപ്പം ഭക്ഷണത്തിനിരുന്നു.
ഫരിസേയരും നിയമജ്ഞരും പിറുപിറുപ്പോടെ അവന്റെ ശിഷ്യരോടു പറഞ്ഞു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്? യേശു അവരോടു പറഞ്ഞു:
ആരോഗ്യമുള്ള വര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം.
ഞാന്‍ വന്നിരിക്കുന്നത് നീതിമാ ന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.
ലൂക്കാ 5 : 27-32
മത്തായിയോട് ” എന്നെ അനുഗമിക്കുക” എന്ന് പറഞ്ഞ് ഈശോ വിളിച്ചതും അവന്റെ വീട്ടിൽ ചുങ്കക്കാരോടും പാപികളോടും ഒപ്പം ഭക്ഷണത്തിനിരുന്നതും അവരോടൊപ്പം ഭക്ഷണം കഴിച്ചതും യഹൂദനിയമത്തിന്റെ അതിശക്തമായ തിരുത്തൽ ആയിരുന്നു. അപ്രകാരം വീണ്ടും അവിടുന്നു തന്റെ ദൈവാധീകാരം സുസ്ഥാപിതമാക്കി. ഇത് യഹൂദ പ്രമാണികളും ആയുള്ള രണ്ടാമത്തെ വിവാദത്തിന് വഴി തെളിയിക്കുകയും ചെയ്തു.
ഈശോയുടെ കാലത്ത് ചുങ്ക ക്കാരെ യഹൂദർ പാപികളുടെ ഗണത്തിൽ ആണ് ഉൾപ്പെടുത്തിയിരുന്നത്. നിയമമറിയാത്ത വരും നിയമ വകുപ്പുകൾ ശ്രദ്ധയോടെ പാലിക്കാത്തവരുമായി ഇവർ മുദ്രകുത്തപ്പെടുകയും ചെയ്തു. റോമാക്കാർക്ക് വേണ്ടി ചുങ്കം പിരിച്ചുകൊടുത്തു ദൈവജനത്തെ പീഡിപ്പിച്ചിരുന്ന ചുങ്കക്കാരെ,അക്കാരണത്താൽത്തന്നെ അവർ വെറുത്തിരുന്നു. ചുങ്കക്കാർ അന്യായമായി ചുങ്കം പിരിക്കുകയും ചെയ്തിരുന്നു. അ ത്തരക്കാരുമായി ദിവ്യ നാഥൻ സൗഹൃദം പങ്കു വെച്ചത് യഹൂദർക്ക് സഹിച്ചില്ല.
ഈശോയുടെ ക്ഷണം പൂർണ്ണഹൃദയത്തോടെ ആണ് മത്തായി സ്വീകരിച്ചത്. സർവ്വ സംഗ പരിത്യാഗി യായി അവൻ അവിടുത്തെ അനുഗമിച്ചു. ഇത് അവിടുത്തെ വാക്കുകളുടെ ആധികാരികത (അവിടുത്തെ ദൈവാധീ കാരം )യെ സൂചിപ്പിക്കുന്നു. അവിടുത്തെ അധികാരം മത്തായിക്ക് അനിഷേധ്യം ആയിരുന്നു. അവിടുത്തെ ക്ഷണം അവനിൽ സമൂലപരിവർത്തനം വരുത്തി. അതെ അവന്റെ’ മാനസാന്തരം, സമ്പൂർണ്ണമായി.
തീർച്ചയായും ഫരിസേയരും നിയമജ്ഞരും ചുങ്കക്കാരോട് സ്വീകരിച്ചതിനു ഘടകവിരുദ്ധം ആയിരുന്നു ഈശോയുടെ നിലപാട്. ചുങ്കക്കാരൻ തന്റെ തൊഴിലിൽ ഏർപ്പെട്ടിരുന്നി ടത്തു എത്തിയാണ് അവനെ വിളിച്ചത്. അനന്തരം ഇതര ചുങ്കക്കാരോടും വലിയൊരു ഗണം പാപികളോടും ഒപ്പം അവിടെനിന്ന് പന്തിഭോജനത്തിരുന്നതും ആ കപട നാട്യകാർക്ക് ഉൾക്കൊള്ളാനായില്ല.
കരുണർദ്ര സ്നേഹത്തിലൂടെ മാനവരാശിക്കു മുഴുവൻ മുക്തിയും മോചനവും രക്ഷയും ലഭ്യമാക്കിയിരിക്കുന്നവാനാണ് മഹോന്നത ദൈവമായ മിശിഹാ. തന്റെ സമുന്നത ദൗത്യം വെളിപ്പെടുത്താൻ അവിടുന്ന് സ്വീകരിച്ച ഒരു പ്രതീകാത്മക നടപടിയായിരുന്നു ചുങ്കക്കാരോടും പാപികളോടും ഒത്തുള്ള അത്താഴവിരുന്ന്. ഈ ദിശയിലുള്ള തന്റെ പ്രഥമ പരിശ്രമവും ആയിരുന്നു ഇത്. ഈ പ്രതീകാത്മക വിരുന്ന് പൂർണമാകുന്നത് അവിടുത്തെ ഉത്ഥാനന്തരം ഈശോ അപ്പം മുറിച്ചു തന്റെ ശിഷ്യർക്ക് നൽകുമ്പോഴാണ് ( ലൂക്കാ 24 ). ദൈവ രാജ്യത്തിന്റെ സന്തോഷം പങ്കിടുന്ന വയാണ് അവിടുത്തെ അത്താഴവിരുന്നുകൾ.