ജെറെ.42 ലും ദൈവകരുണയെ കുറിച്ച് പരാമർശമുണ്ട്. യഹൂദരിൽപെട്ട യോഹന്നാനും കൂട്ടരും തങ്ങളുടെ തീരുമാനത്തെ കുറിച്ചുള്ള ദൈവഹിതം അറിയാൻ പ്രവാചകനെ സമീപിക്കുന്നു(ജെറെ 41:10-18). 42:1-6 ലേ പ്രമേയം തന്നെ അന്വേഷണമാണ് “കേൾക്കുക”, ” അനുസരിക്കുക”, എന്നർത്ഥമുള്ള “ഷാമാ “എന്ന വാക്കൊടെയാണ് ഈ വിവരണം ആരംഭിക്കുക(42:2). ഇസ്രായേലിന്റെ സമസ്ത ദുരന്തങ്ങൾക്കും കാരണം അവർ ദൈവവചനം കേൾക്കുന്നതും അനുസരിക്കുന്നതിലും വരുത്തിയ വീഴ്ചയാണ്.
ഇസ്രായേലിന്റെ അഭ്യർത്ഥനയ്ക്ക് ജെറമിയ നൽകുന്ന മറുപടിയിൽ രണ്ടു കാര്യങ്ങൾ വ്യക്തമാണ്.
1. ദൈവം നൽകുന്ന മറുപടി മറകൂടാതെ തുറന്നുപറയും. ദൈവംഭാവത്മകം പറഞ്ഞാലും നിഷേധാത്മക പറഞ്ഞാലും അത് കേൾക്കാനും അനുസരിക്കാനും അവർ മനസ്സ് വയ്ക്കണം.
2. ദൈവഹിതവും ജനഹിതവും തമ്മിലുള്ള സംഘർഷത്തിൽ പ്രവാചകനെ ബലിയാടാക്കുന്നതിൽ അർത്ഥമില്ല.
പത്ത് നാൾ ജെറെമിയ ജനങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ചു കഴിഞാണ് ദൈവിക വെളിപാടു ലഭിച്ചത്. അത് ഒരേസമയം റഷ്യയുടെയും ശിക്ഷയുടെയും വചനമായി. രക്ഷയും ശിക്ഷയും നിലകൊള്ളുന്നത് ദൈവഹിതത്തോടുള്ള മനുഷ്യന്റെ മനോഭാവത്തെ ആശ്രയിച്ചാണ്. “നിങ്ങൾ ഈ ദേശത്ത് വസിച്ചാൽ രക്ഷ” ( വാ.14-17).42:12 സ്പഷ്ടമായി പറയുന്നു: ” ഞാൻ നിന്നോട് കാരുണ്യം കാണിക്കും. അങ്ങനെ അവൻ (ബാബിലോൺ രാജാവ് ) നിങ്ങളോട് ദയാപൂർവ്വം പെരുമാറുകയും നിങ്ങളുടെ ദേശത്തുതന്നെ വസിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഈ ദേശത്ത് വസിക്കുക ഇല്ല; കർത്താവിന്റെ വാക്കുകൾ അനുസരിക്കുകയും ഇല്ല. ഞങ്ങൾ ഈജിപ്തിലേക്ക് പോയി അവിടെ വസിക്കും. അവിടെ യുദ്ധമോ യുദ്ധകാഹളമോ ഇല്ല. ക്ഷാമം ഉണ്ടാവുകയില്ല എന്ന് നിങ്ങൾ പറഞ്ഞാൽ….. നിങ്ങൾ ഭയപ്പെടുന്ന വാൾ ഈജിപ്തിൽ വച്ച് നിങ്ങളുടെ മേൽ പതിക്കും…. നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം നിങ്ങളെ വേട്ടയാടും… അവിടെവെച്ച് നിങ്ങൾ മരിക്കും”.
ചുരുക്കത്തിൽ, നിങ്ങൾ ദൈവത്തെ അനുസരിച്ചാൽ നിങ്ങൾക്ക് രക്ഷ ലഭിക്കും; ധിക്കരിച്ചാൽ ശിക്ഷയും (ജെറെ 42:10-13). നിയ.30:15 ഇവ ഈ ആശയം തന്നെയാണ് അവതരിപ്പിക്കുക. ” ഞാനിതാ നിന്റെ മുമ്പിൽ ജീവനും മരണവും വയ്ക്കുന്നു”. ദൈവഹിതം അനുസരിക്കുന്നവർക്ക് രക്ഷയും സമൃദ്ധിയും ലഭിക്കുന്നതോടൊപ്പം, മറ്റനവധി വാഗ്ദാനങ്ങളും നൽകപ്പെടുന്നുണ്ട്. ഒന്നാമതായി, “ഞാൻ നിങ്ങളോട് കൂടെ ഇരിക്കും”. രണ്ടാമതായി,അപകട വേളകളിൽ ദൈവിക സംരക്ഷണം കൈവരും”(42:11). മൂന്നാമതായി ദൈവം അവരെ പണിതു ഉയർത്തും. ഇടിച്ചുതകർക്കുക ഇല്ല(വാ.10). ജെറമിയായുടെ വിളിയെ(1:10,15). ഈ വാക്യം അനുസ്മരിപ്പിക്കുന്നുണ്ട്. നാലാമതായി ബാബിലോൺ രാജാവിന്റ കോപത്തെ കർത്താവ് അടക്കി നിർത്തും എന്ന് ആശ്വാസം വാഗ്ദാനം(വാ.12). ദൈവത്തിന് തന്നെക്കുറിച്ചുള്ള ഈ തിരു വാക്യം തൊട്ടു മുമ്പ് നാം പരാമർശിച്ചിട്ടുണ്ട്.