ഇക്കാലത്ത് എന്തുമേതും ഉദ്ഘാടനം ചെയ്യപ്പെടുന്നത് പതിവാണ്. എന്നാൽ പരസ്യങ്ങൾ ഇല്ലാതെ, പടക്കവും, വെടിക്കെട്ടും പെരുമ്പറയും ഇല്ലാതെ ദൈവമായ പരിശുദ്ധാത്മാവ് (പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആൾ) ഒരു മഹത്തായ കൂട്ടായ്മയുടെ ഉദ്ഘാടനം ഏറ്റവും ചെറിയ തോതിൽ നടത്തിയത്. നട.2ൽ നമുക്ക് അനായാസം വായിച്ചെടുക്കാം.
പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു.
അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 1-4
2 :14- 26 ഈ സമൂഹത്തിന്റെ ആദ്യ ശ്രേഷ്ഠൻ പത്രോസിന്റെ പ്രഥമ പ്രസംഗം രേഖപ്പെടുത്തിയിരിക്കുന്നു 29- 36 വാക്യങ്ങൾ നമ്മുടെ സുവിശേഷ ശ്രദ്ധ ആകർഷിക്കുന്നവയാണ്.സഹോദരരേ, ഗോത്രപിതാവായ ദാവീ ദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന് മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയില്‍ ഉണ്ടല്ലോ.
അവന് പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവന് അറിയുകയും ചെയ്തിരുന്നു.
അതുകൊണ്ടാണ്, അവന് പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന് പറഞ്ഞത്.
ആ യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.
ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവന് ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.
ദാവീദ് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവന് പറയുന്നു:
കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറ ച്ചയേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 29-36
2:37-47 ആദ്യ ക്രൈസ്തവ കൂട്ടായ്മ എങ്ങനെ രൂപപ്പെടുന്നു എന്ന് വിവരിക്കുന്നു.ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?
പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.
ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്ക്കും ഉള്ളതാണ്.
അവന് മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്ഷ്യം നല്‍കുകയും ഈ ദുഷി ച്ചതലമുറയില്‍നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് ഉപദേശിക്കുകയുംചെയ്തു.
അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.
അവര്‍ അപ്പസ്തോലന്‍മാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.
എല്ലാവരിലും ഭീതി ഉളവായി. അപ്പസ്തോലന്മാര് വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.
വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.
അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു.
അവര്‍ ഏക മനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 37-47
സ്റ്റെഫാനോസ് മുതൽ ഒട്ടനവധി വിശ്വാസിയുടെ രക്തം (അവർ തങ്ങളുടെ നാഥനു വേണ്ടി വലിയ പീഡനങ്ങൾക്ക് വിധേയരായി മരിച്ചവരാണ് ) ക്രൈസ്തവ സഭാ തരുവിന്റെ ശക്തമായ വളർച്ചയ്ക്ക് ഏറ്റവും സഹായകമായദിവ്യ പോഷണം ആണ്.
സഭയുടെ ഇന്നത്തെ അവസ്ഥ ആദിമസഭയുടെ നിന്ന് വളരെ വ്യത്യസ്തമാണ്. ആദിമസഭയിൽ പുറത്തുനിന്നുള്ള ശത്രുക്കളെ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോൾ പുറത്തുനിന്ന് മാത്രമല്ല അകത്തു നിന്നും (അവരെയാണ് സാത്താൻ ഏറ്റവുമധികം ഉപയോഗിക്കുന്നത്.ഈ മഹാവിപത്ത് അവർ മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് വലിയ സത്യം. തങ്ങൾ പുരോഗമനവാദികൾ നവോത്ഥാനകാരോ ഒക്കെ ആണെന്നാണ് അവർ കരുതുന്നത്. പൊതുവിൽ പറഞ്ഞാൽ സഭ ഒരു സ്ഥാപനം ആണെന്നും അധികാര സ്ഥാപനങ്ങളും ബന്ധപ്പെട്ടവരെയുമാണ് സഭയെ ന്നും ധരിച്ചു വശാ യി രിക്കുന്നവരാണ് ഇവരിൽ മിക്കവരും. ദൈവജനം ആണ് യഥാർത്ഥ സഭ. വസ്തുത കൃത്യമായി വ്യക്തമാക്കിയാൽ ഞാനും നിങ്ങളും ആണ് സഭ. സഭയുടെ സത്യസന്ധമായ നിർവ്വചനം ശിഷ്യ പ്രധാനൻ തന്നെ നൽകിയിട്ടുണ്ട്. ” എന്നാൽ നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനതയെയും ആണ്( 1 പത്രോസ് 2: 9 )
“വിശുദ്ധ ജനത” ആയിരിക്കണം ക്രിസ്തു ശിഷ്യർ. സഭയുടെ ശാക്തി കാരണം അടങ്ങിയിരിക്കുന്നത് സഭാംഗങ്ങളുടെ വിശുദ്ധീ കരണത്തിലാണ്.
തിരുസഭയുടെ വിശുദ്ധിയുടെ ആധാരം ദൈവത്തിന്റെ പരിശുദ്ധി തന്നെയാണ്. ഇതേക്കുറിച്ച് ദൈവത്തിന്റെ വ്യക്തമായ അരുളപ്പാടുകൾ ഉണ്ട്. ” നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിൻ കാരണം ഞാൻ പരിശുദ്ധനാകുന്നു. ( ലേവ്യ 11: 44) 11: 45, 19 :2,20. 7 തുടങ്ങിയ വചനങ്ങളിലും 11:44ലെ ആശയം തന്നെ ആവർത്തിക്കപ്പെട്ടിരിക്കുന്നു. സഭാമക്കൾ വിശുദ്ധരായി അങ്ങനെ സഭ വിശുദ്ധിയുടെ കൂടാരം ആവണം. നട 1:16 മേൽ പറഞ്ഞതെല്ലാം ഏറ്റവും സുന്ദരമായി സമാഹരിക്കുന്നു. ” ഞാൻ പരിശുദ്ധൻ ആയിരിക്കുന്നത് കൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ.
സഭാംഗങ്ങൾ എല്ലാരും വിശുദ്ധീ കരിക്കപ്പെട്ടു അങ്ങനെ സഭാ വിശുദ്ധ മായേ മതിയാവൂ. സഭയുടെ ശക്തി അതിന്റെ വിശുദ്ധിയാണ്. ശാക്തീകരണത്തിനു സഭ തനയരുടെ വിശുദ്ധീകരണം ഇല്ലാതെ മറ്റൊരു ഓപ്ഷൻ സഭയ്ക്കില്ല. സഭാ തനയർ ഒറ്റക്കെട്ടായി വിശുദ്ധിയിലേക്ക് ഓടി എടുക്കേണ്ട സമയം അമ്പേ അതിക്രമിച്ചിരിക്കുന്നു. പരിശുദ്ധ കുർബാന,വിശുദ്ധ കുമ്പസാരം, തിരുവചനം, മനോഗുണപ്രവർത്തികൾ (14) മറ്റ് ഭക്ത കൃത്യങ്ങൾ ഇവയൊക്കെയാണ് അനുഷ്ഠിച്ചു വേണം ഞാനും നിങ്ങളും സഭയുടെ വിശുദ്ധീ കരണത്തിലും തദ്വാര തിരുസഭയുടെ ശാക്തീകരണത്തിനും പങ്കാളികളാകാൻ.