മാതൃക:
പരിശുദ്ധ ത്രിത്വം
ത്രിത്വസ്വഭാവം സ്നേഹമാണ്
കുടുംബത്തിന്റെയും സ്വഭാവം സ്നേഹമായിരിക്കണം
സഭയുടെ രണ്ടു സ്വപ്നങ്ങൾ
1. കുടുംബം ദൈവാലയമായിരിക്കണം
2. കുടുംബം വിദ്യാലയമായിരിക്കണം
ദൈവാലയമാകാൻ
A) കൗദാശിക ജീവിതം വിശിഷ്യ, വി. കുർബാന, കുമ്പസാരം, കുടുംബ പ്രാർത്ഥന
വിദ്യാലയമാകാൻ
തിരുവചനം മാതാപിതാക്കളുടെയും മുതിർന്നവരുടെയും ജീവിതമാതൃക, ഇവയെല്ലാം
പരമപ്രധാനം
ആത്മാീയത പറഞ്ഞുകൊടുക്കുന്നതിനെക്കാൾ, ജീവിതവും ജീവിതമാതൃകയുംവഴി പകർന്നു കൊടുക്കണം.
കുടുംബ പ്രാർത്ഥനകൾ ചുരുക്കുകയോ, മുടക്കുകയോ ചെയ്യുന്നത് വളരെ അപകടകരമാണ്.
കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, അവയെ പ്രാർത്ഥനയിൽ ദൈവത്തിലേക്ക് ഉയർത്തുക. ദൈവത്തിൽ ശരണംവയ്ക്കുക. പ്രതിസന്ധിയിൽ എസ്തേർ രാജ്ഞി ദൈവത്തിങ്കലേക്ക് ഓടുന്നത് നാം തിരുവചനത്തിൽ വായിക്കുന്നു. ചാക്കുടുത്തു, ചാരം പൂശി അവൾ ഇസ്രായേലിന്റെ ദൈവമായ കർത്താവിനോട് ഇങ്ങനെ പ്രാർത്ഥിച്ചു. ”എന്റെ കർത്താവേ, അങ്ങു മാത്രമാണു ഞങ്ങളുടെ രാജാവ്. അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത, ഏകയായ, എന്നെ സഹായിക്കണമേ! അപകടം എന്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു. കർത്താവേ, അങ്ങു സകല ജനതകളിലുംനിന്ന് ഇസ്രായേലിനെ തെരഞ്ഞെടുത്തുവെന്നും…. അവരോടു വാഗ്ദാനം ചെയ്തതെല്ലാം അങ്ങ് നിറവേറ്റിയെന്നും കുടുംബഗോത്രത്തിൽ പറഞ്ഞ് എന്റെ ജനനം മുതൽ ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങളുടെ പാപം (വിഗ്രഹാരാധന) മൂലം ഞങ്ങൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അങ്ങു നീതിമാനാണ്. അടിമത്തംകൊണ്ടു തൃപ്തരാകാതെ അങ്ങു കല്പിച്ചവയെ (ഇസ്രായേൽ ജനത്തെ) ഇല്ലാതാക്കാനും…. അവർ…. ഉടമ്പടി ചെയ്തിരിക്കുന്നു (എസ്തേർ 14:1-10).
പ്രതിസന്ധികളിൽ ദൈവമുണ്ട് സഹായിക്കാൻ, ശക്തിപ്പെടുത്താൻ. ഇവയൊക്കെ ബോധ്യപ്പെടുന്നതും അനുഭവവേദ്യമാവുന്നതും ചുരുക്കത്തിൽ കുടുംബം ദൈവാലവും വിദ്യാലയമാവുമ്പോഴാണ്.. ഈശോ ജീവിതം ആരംഭിക്കുന്നതു പ്രാർത്ഥനയിലാണ്. സ്നാപകനും അങ്ങനെതന്നെ. നമ്മുടെ ജീവിതത്തിന്റെ ആരംഭവും അവസാനവും പ്രാർത്ഥനയിലായിരിക്കണം. ദൈവാലയം പ്രാർത്ഥനാലയമാണ്. കളങ്കമാക്കുന്ന മാരകകാര്യങ്ങൾ, മാലിന്യങ്ങൾ- മദ്യം, മയക്കുമരുന്ന്, മ്ലേച്ഛത, സന്മാർഗ്ഗ ഭ്രംശം ഇവയൊക്കെ ഗർഭം ധരിച്ചു പ്രസവിക്കുന്നു മാധ്യമങ്ങൾ തുടങ്ങിയവയിൽനിന്ന്, കടുത്ത വിഷപ്പാമ്പിൽ നിന്നെന്നതിനെക്കാൾ, വേഗതയിൽ ഓടിയകലുക- രക്ഷപ്പെടുക.
പരിശുദ്ധ കുർബാനയുടെ മുമ്പിൽ ആയിരുന്ന് അവിടുത്തെ സ്നേഹിച്ചു സ്നേഹിച്ചു ശക്തിയാർജ്ജിക്കണം. സഭയെ പടുത്തുയർത്താൻ, ഇടവകയെ ദൈവത്തിൽ പടുത്തുയർത്താൻ, കുടുംബം ദൈവാലയമാവാൻ വിശ്വാസത്തിനുവേണ്ടി നിലകൊള്ളാൻ, മുറിയപ്പെടാൻ ഓരോ ക്രൈസ്തവനും അശ്രാന്തം പരിശ്രമിക്കണം. കഴിവ്, ആരോഗ്യം, സമയം എല്ലാം ഇവയ്ക്കൊക്കെവേണ്ടി നഷ്ടപ്പെടുത്താൻ, കുടുംബത്തിനുവേണ്ടി മുറിയ്ക്കപ്പെടാൻ, ഓരോ ക്രൈസ്തവനും സ്വയം വ്യയം ചെയ്യണം. ൈദവത്തിന്റെ പദ്ധതി നിറവേറ്റപ്പെടുന്നത്, ഓരോ ക്രൈസ്തവനിലൂടെയുമാണ്. തമ്പുരാൻ നമ്മെ തളരാൻ അനുവദിച്ചെങ്കിൽ, അനുവദിക്കുന്നെങ്കിൽ, അതു തക്കസമയത്ത് ഉയർത്താനാണ്, ഉറപ്പായിരിക്കുക!
ക്ഷമ
എങ്ങനെയാണു നാം ക്ഷമിക്കേണ്ടത്?
1. ദ്രോഹിച്ചവരെ നീതീകരിച്ചുകൊണ്ട്: ”ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ പിതാവേ ഇവരോടു ക്ഷമിക്കണമേ!” (ലൂക്കാ 23:34).
2. അനുഗ്രഹിച്ചുകൊണ്ട്
3. പ്രാർത്ഥിച്ചുകൊണ്ട്
4. യാതൊരു വ്യവസ്ഥയുമില്ലാതെ
5.കരുണയോടെ
ഇപ്രകാരമൊക്കെ ക്ഷമിക്കുന്നവനു കൈവരുന്നതു ദൈവത്തിന്റെ മനസ്സാണ്, മനോഭാവമാണ്. ക്ഷമയ്ക്കു യാതൊരു അർഹതയില്ലാതിരുന്നിട്ടും പൂർണ്ണമായി ക്ഷമിക്കുന്നതാണു ദൈവത്തിന്റെ മനോഭാവം. നാം ക്ഷമിച്ചെങ്കിലേ ദൈവം നമ്മോടു ക്ഷമിക്കുകയുള്ളൂ.