നിത്യരക്ഷ യെ കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമുണ്ട്. അത് സാധ്യമാകാൻ ഹെബ്രായ ലേഖകന്റെ ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. ” നിർജീവ പ്രവർത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, മാമോദിസ സംബന്ധിക്കുന്ന പ്രബോധനം, കൈവെപ്പ്,മരിച്ചവരുടെ ഉയിർപ്പ്, നിത്യ വിധി, ഇവയ്ക്കു വീണ്ടും അടിസ്ഥാനം ഇടേണ്ടതില്ല. ദൈവപുത്രനെ സുമനസ്സാ അധിക്ഷേപിക്കുകയോ,അവിടുത്തെ വീണ്ടും കുരിശിൽ തറക്കുക ചെയ്യാതിരിക്കുക, ( ഇതാണ് നിർജ്ജീവ പ്രവർത്തകളിൽ നിന്നുള്ള തിരിച്ചുവരവ് ) ഒരിക്കൽ ലഭിച്ച പ്രകാശത്തിൽ നിന്ന് വഴുതി മാറാതിരിക്കാൻ അശ്രാന്തം പരിശ്രമിക്കുക, ഉത്തമവും രക്ഷാകരമായ ഗുണങ്ങൾ നേടിയെടുക്കുക. നിത്യരക്ഷ യെക്കുറിച്ച് സ്ഥിരോത്സാഹികളായിരിക്കുക, വിശ്വാസം ദീർഘക്ഷമയും വഴി വാഗ്ദാനത്തിന് അവകാശികളായ വരെ അനുകരിക്കുക. തുടങ്ങിയവയാണ് ലേഖകന്റെ നിർദ്ദേശങ്ങൾ(ഹെബ്ര.6:1-12).
ക്രിസ്തീയ ധാർമ്മികതയിൽ അധിഷ്ഠിതമായ അച്ചടക്കമുള്ള ജീവിതം നയിക്കണം. ദൈവത്തിന്റെ കൽപ്പനകൾ കൃത്യമായി പാലിക്കണം. ക്രൈസ്തവ ജീവിതം നിരന്തര അനുതാപ ത്തിന്റെ യും ജീവിതമാണ്. അതുതന്നെയാണ് നിത്യജീവൻ പ്രാപിക്കാൻ ഉള്ള മാർഗം. ദൈവകൃപയാൽ ആണ് നിത്യരക്ഷ നമുക്ക് കൈവരിക. നമ്മുടെ സോത്സാഹന പരിശ്രമം അത്യന്താപേക്ഷിതം. തിരുവചനത്തിൽ ആഴപ്പെടുന്നതിന് ആനുപാതികമായി നിർജീവ പ്രവർത്തികളിൽ നിന്ന് പിന്തിരിയാൻ ഉള്ള സന്ദേശമാണ് ലേഖകൻ നൽകുക.ഈ ആഹ്വാനം അങ്ങേയറ്റം ഗൗരവമായി എടുക്ക പ്പെടേണ്ടത് തന്നെ. അനുതപിക്കാതെ മരണകരമായ പാപത്തിൽ മരിക്കുന്നവർക്ക് നിത്യരക്ഷ അസാധ്യമാണെന്ന് ഊന്നിപ്പറഞ്ഞു കഴിഞ്ഞു. ദൈവത്തെ പ്രസാദിപ്പിക്കാൻ ഇത് രക്ഷയ്ക്ക് അവശ്യാവശ്യകമാണ്.
” എന്തുകൊണ്ടെന്നാൽ ഓരോരുത്തരും തങ്ങളുടെ ശാരീരിക തയിൽ ചെയ്തിട്ടുള്ള നന്മ തിന്മകൾക്ക് (അർഹമായ) പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ഈശോമിശിഹായുടെ ന്യായാസനത്തിന് മുമ്പിൽ വരണം (2കൊറീ 5:9-10).
അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും
കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.
1 കോറിന്തോസ് 6 : 9-10
ഈശോമിശിഹായെ സ്നേഹിക്കാത്തവന് നിത്യരക്ഷ പ്രാപിക്കുക അസാധ്യമാണ്.എന്റെ കല്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.
എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയ ച്ചപിതാവിന്റേതാണ്.
യോഹന്നാന് 14 : 21-24
ഞങ്ങള്‍ക്കു രക്ഷ കിട്ടുമോ? ഞങ്ങള്‍ അശുദ്ധനെപ്പോലെയും ഞങ്ങളുടെ സത്പ്രവൃത്തികള്‍ മലിന വസ്ത്രംപോലെയും ആണ്. ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചുകളയുന്നു.
ഏശയ്യാ 64 : 6
വിപ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയ ഇസ്രയേൽ ജനത്തിന്റെ പ്രാർത്ഥനയാണ് ( 63 :7 ;64 :12 ) സങ്കീർത്തനങ്ങളുടെ ഏറെ സാമ്യമുണ്ട് ഇതിന്. സമൂഹത്തിന്റെ ഏറ്റുപറച്ചിൽ ആണ് മുഖ്യം. തങ്ങളുടെ നന്ദി ഹീനത ജനം ഏറ്റുപറയുന്നു .(ഹെബ്ര 3:15-19) ഏറ്റവും വലിയ പാപങ്ങളിൽ ഒന്നാണ് നന്ദിഹീനത (63:15-19). രക്ഷിക്കപ്പെടുമോ എന്ന ആശങ്കയിലാണവർ. ഏതായാലും പ്രത്യാശയെ ദ്യോ തി പ്പിക്കുന്ന “ദൈവമേ ക്ഷമിക്കണേ “യാചന യോടെയാണ്അനു താപത്തിന്റെ ഈ പ്രാർത്ഥന അവസാനിക്കുന്നത്. ദൈവം മാത്രമായിരുന്നു അവരുടെ ഏക ആശ്രയം. ഈ ബോധ്യത്തിലേക്ക് ആധുനികത കടന്നു വന്നിരുന്നെങ്കിൽ!. ദൈവം തങ്ങൾക്ക് ചെയ്ത നന്മകളെ, നൽകിയ അനുഗ്രഹങ്ങളെ, തരളിൽ ഹൃദയത്തോടെ ജനം അനുസ്മരിക്കുന്നു. ആധുനികലോകം ഈ മനോഭാവത്തിലെക്കു കടന്നു വന്നിരുന്നെങ്കിൽ.
കഴിഞ്ഞ കാലത്തെപ്പറ്റി ഓർത്ത് തമ്പുരാന് നന്ദി പറയുന്നത് രക്ഷാകരമായ അനുഭവമാണ്. കഴിഞ്ഞു പോയ കാലങ്ങളിലെ സംഭവങ്ങൾ (ദൈവത്തോട് മറുതലിച്ചത്, ദൈവം നൽകിയ നിരവധി യായ അനുഗ്രഹങ്ങൾ മറന്നു, ദൈവഹിതം നിറവേറ്റുന്നതിനു പകരം സ്വന്തം ഇഷ്ടം നിറവേറ്റി ജീവിച്ചത്. വിഗ്രഹാരാധനയിൽ വീണുപോയത്. അനുതാപപൂർവ്വം അനുസ്മരിക്കുന്ന പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും. തകർന്ന ഹൃദയത്തെ നിരസിക്കാത്ത നല്ലവനായ വല്ലഭന്റെ മുൻപിൽ തെറ്റുകൾ ഏറ്റു പറയുന്നത് അവിടുത്തെ പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കാനുള്ള ഉപാധിയാണ്. 51ആം സങ്കീർത്തനത്തിൽ ദാവീദ് ചെയ്യുന്നതും ഇതു തന്നെയാണ്