സംഖ്യയുടെ പുസ്തകത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ ബലാക്കും ബലാമും (അ 22-24) പല സുപ്രധാനമായ കാര്യങ്ങളും ഈ വചനഭാഗത്ത് ഉണ്ട്. ദൈവം കൂടെയുള്ളവനെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ല. ദൈവം കൂടെ ഇല്ലാത്തവനെ സാത്താനും അവന്റെ ശക്തികൾക്കും പരാജയപ്പെടുത്താൻ ആവും. ദൈവസാന്നിധ്യം ആണ് നമുക്ക് ഉണ്ടാകുന്ന നന്മകളുടെ എല്ലാം പിന്നിലുള്ളത്. ഇവിടെ നമുക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ് വിശ്വാസത്തിന്റെ ഉണർവ്. ദൈവം ചെയ്ത നന്മകളെ അനുസ്മരിക്കുക. അവിടുത്തോട് വിശ്വസ്തത പുലർത്തുക. ദൈവത്തിന് നമ്മളോടൊപ്പമുള്ള സാന്നിധ്യമാണ് നമ്മുടെ ജീവൻ നിലനിർത്തുക. അസ്ഥിത്വത്തിൽ തുടരാൻ നമ്മെ അനുവദിക്കുക. നമ്മെ സംരക്ഷിക്കുന്നതും പരിപാലിക്കുന്നതും ദൈവമാണ്. അവിടുന്ന് എപ്പോഴും നമ്മുടെ കൂടെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഒന്നും ദൈവസ്നേഹത്തിൽ നിന്നും സഹോദര സ്നേഹത്തിൽ നിന്നും അകറ്റാൻ നാം ഇടവരുത്തരുത്. ദൈവത്തിന്റെ സാർവത്രിക അസ്തിത്വാത്മക സാന്നിധ്യം അല്ല അവിടുത്തെ സ്നേഹ സാന്നിദ്ധ്യമാണ് ഇവിടെ വിവക്ഷ.
സംഖ്യ 23 ബാലാമിന്റെ രണ്ടാമത്തെ പ്രവചനം ഭാഗത്ത് പ്രവാചകൻ വ്യക്തമായി പറയുന്നു :” അവരുടെ ദൈവമായ കർത്താവ് അവരോടു കൂടെയുണ്ട്”( 23 :21 ). ഈജിപ്തിൽനിന്ന് അവിടുന്ന് അവരെ കൊണ്ടുവരുന്നു.. കാട്ടുപോത്തിനെ അതിനു തുല്യമായ ബലം അവർക്കുണ്ട് യാക്കോബിന് ആഭിചാരം ഏൽക്കുക ഇല്ല. ഇസ്രായേലിനെതിരെ ക്ഷുദ്ര വിദ്യ ഏൽൾക്കുകയില്ല… ഇതാ ഒരു ജനം!
സിംഹിയെ പോലെ അത് ഉണരുന്നു ; സിംഹത്തെപ്പോലെ അത് എഴുന്നേൽക്കുന്നു. ഇരയെ വിഴുങ്ങാതെ അത് കിടക്കുക യില്ല(23:22-26). ദൈവം കൂടെയുള്ളവർ ശക്തരാണ്; അജയ്യരാണ് .
ദൈവത്താൽ സവിശേഷമായ വിധം അനുഗ്രഹിക്കപ്പെട്ട വരാണ് ഇസ്രായേൽജനം. അത് അവരെ ഇതര ജാതികളിൽ നിന്നും തികച്ചും വ്യത്യസ്തരാക്കുന്നു. ദൈവം അനുഗ്രഹിച്ച് ഈ ജനതയെ ശപിക്കാൻ ബാലമിനോ മറ്റു പ്രവാചകന്മാർക്ക് ആവില്ല. ഈജിപ്തിൽ നിന്ന് അവരെ മോചിപ്പിച്ചു കൊണ്ടുവന്ന കർത്താവ് തന്നെയാണ് അവളുടെ യഥാർത്ഥ രാജാവ്. (23:21). അവിടുന്ന് അവരുടെ കൂടെ ഉള്ളതിനാൽ അവർ ഏറെ ശക്തരാണ്. ആഭിചാരം, ക്ഷുദ്ര വിദ്യ, തുടങ്ങിയ നാരകീയ പ്രവർത്തനങ്ങൾക്ക് അവരെ ശല്യപ്പെടുത്താനോ നശിപ്പിക്കാനോ ആവില്ല. ഇസ്രായേൽ എന്തായിരുന്നോ അത് ദൈവത്തിന്റെ പ്രവർത്തിയാണ് (23 :23 ).
ഇസ്രായേലിന്റെ ശക്തിയും മഹത്വവും യഥാർത്ഥത്തിൽ വിളിച്ചോതുന്നത് ദൈവമഹത്വം ആണ്. സിംഹത്തെ കുറിച്ചുള്ള പരാമർശം അവരുടെ അജയ്യമായ ശക്തിയേയും ശത്രുക്കളുടെ മേൽ അവർ നേടുന്ന വിജയങ്ങളെയും സൂചിപ്പിക്കുന്നു.
കർത്താവിന്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുന്ന വരും ജീവിതം ക്രമപ്പെടുത്തുന്ന വരും ഒന്നിനെ ഭയപ്പെടേണ്ടതില്ല. ദൈവം അവർക്ക് തുണയും സങ്കേതവും ബലിഷ്ടമായ കോട്ടയും ആയിരിക്കും. ” ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും? “(റോമാ 8:31). ദൈവത്തിന്റെ സംരക്ഷണത്തിലുള്ള വരെ ദ്രോഹിക്കാൻ ആർക്കും ഒന്നിനും കഴിയുകയില്ല.
യാഥാർഥ്യത്തോട് ബന്ധപ്പെടുത്തി ജെറമിയ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക ” അവർ നിന്നോട് യുദ്ധം ചെയ്യും. എന്നാൽ വിജയിക്കുകയില്ല. നിനക്ക് രക്ഷയ്ക്ക് ഞാൻ കൂടെയുണ്ട് (1:19). ദൈവത്തോട് ചേർന്ന് നിൽക്കുന്നവരോട് അവിടുത്തോട് ഒട്ടി നിൽക്കുന്നവരോട് അവിടുന്ന് ചേർന്ന് നിൽക്കും”( സങ്കീർത്തനം 91: 14 ).
ജോഷ്വ 1: 5 കൂടെ ഇവിടെ ചേർത്ത് വായിക്കാം. ” നിന്റെ ആയുഷ്കാലത്തു ഒരിക്കലും ആർക്കും നിന്നെ തോൽപ്പിക്കാൻ സാധിക്കുകയില്ല. ഞാൻ മോശയോട് എന്നപോലെ നിന്നോട് കൂടെ ഉണ്ടായിരിക്കും.
വിശ്വാസികൾ ഒരു സത്യം മനസ്സിലാക്കണം സഭയിലൂടെ ഈശോ നമുക്ക് നൽകുന്നത് കൂദാശകളിലൂടെ യാണ് വിശിഷ്യ മാമോദിസ, കുമ്പസാരം, പരിശുദ്ധ കുർബാന തുടങ്ങിയ കൂദാശകൾ യോഗ്യതയോടെ സ്വീകരിക്കുന്നവർക്ക് മാത്രമേ ദൈവത്തോട് ഐക്യപ്പെട്ടു ജീവിക്കാനും അവിടുത്തെ ദൈവിക സംരക്ഷണം നേടിയെടുക്കാനും സാധിക്കുകയുള്ളൂ. അതേ, സഭയിലും സഭയിലൂടെ യും മാത്രമാണ് നമുക്ക് ദൈവവുമായി ഐക്യപ്പെട്ടു അവിടുത്തെ സ്നേഹ സംരക്ഷണം നമുക്ക് അനുഭവിക്കാനാവൂ.