സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍.
കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസ നങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം.Essential
നിങ്ങളുടെ വിശുദ്ധീകരണമാണ്;ദൈവം അഭിലഷിക്കുന്നത്-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്ഒഴിഞ്ഞുമാറണം;
നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം;
ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;
ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കര്‍ത്താവ്.
അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെവിളിച്ചിരിക്കുന്നത്.
അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്.
1 തെസലോനിക്കാ 4 : 1-8
ആത്മവിശുദ്ധീകരണത്തിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നിറഞ്ഞതാണ് തസലോനിക്കർക്കുള്ള ഒന്നാം ലേഖനത്തിന്റെ രണ്ടാം ഭാഗം. നാലാം അധ്യായത്തിൽ രണ്ടാം ഭാഗം തുടങ്ങുന്നു (വാക്യം 1, 2 ). ഈശോയെ രക്ഷകനായി സ്വീകരിച്ച്, അവിടുന്നിനുള്ള വിശ്വാസം ഏറ്റുപറഞ്ഞ്,മാമോദിസ സ്വീകരിച്ചു, പുതിയ ജീവിതത്തിലേക്ക് (പരിശുദ്ധാത്മാവിലുള്ള ജീവിതം, ക്രിസ്തുവിൽ ഉള്ള ജീവിതം ) കടന്നുവരുന്നവർക്ക് അതിൽ വളരുന്നതിനും അത് ആഴപ്പെടുത്തുന്നതിനുള്ള പ്രബോധനങ്ങളാണവ. ദൈവത്തിന് പ്രസാദകരമായ ജീവിതം പുതിയ ഉണർവോടെ നയിക്കുന്നതിന് വേണ്ടിയാണ് പൗലോസ് ശ്ലീഹാ നിർദ്ദേശങ്ങൾ നൽകുന്നത്. ദൈവപിതാവിൽ സഹോദരങ്ങളായി തീർന്ന തെസലോണിയൻ സമൂഹം ആ ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കാൻ സർവ്വനാത്മ ശ്രമിക്കണം.
തെസലോണിയൻ സമൂഹത്തെ നിലവിലുള്ള നന്മ എടുത്തു പറഞ്ഞു ശ്ലീഹ അവരെ ശ്ലാഖിക്കുന്നു. ” ഇപ്പോൾ നിങ്ങൾ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവീൻ “. ഒപ്പം അദ്ദേഹം വ്യക്തമാക്കുന്നു നമ്മുടെ വിളി വിശുദ്ധിയിലേക്കാണ്(വാ.3:7). ദൈവമാണ് ദൈവം മാത്രമാണ് വിശുദ്ധിയുടെ ഉറവിടം. അവിടുന്ന് നിന്ന് ചൈതന്യം സ്വീകരിച്ചു വിശുദ്ധീകരണത്തിന്റെ പാതയിൽ മുന്നേറുവാൻ ആണ് ക്ഷണം. വിശുദ്ധിയിൽ ജീവിക്കാൻ വളരാൻ 1.അസ്സന്മാർഗതയിൽ നിന്ന് ഓടി അകലുക
2. സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയും കാത്തുസൂക്ഷിക്കുക.
3. കാമ വികാരങ്ങൾക്ക് വഴി കൊടുക്കാതിരിക്കുക
4. ഇക്കാര്യത്തിൽ വഴി പിഴയ്ക്കുകയൊ സ്വന്തം സഹോദരനെ വഞ്ചിക്കുകയും ചെയ്യാതിരിക്കുക. സദാ ദൈവത്തെ ദൈവത്തെ മാത്രം സേവിക്കുന്നരാവുക. ഈ പുതിയ ജീവിതത്തിന് ഉടമകളായ തെസലോണിയർ ഇനി പിന്തിരിഞ്ഞു പഴയ പടി ഒരിക്കലും തുടരാൻ പാടില്ല.
വിഗ്രഹാരാധനയിൽ നിന്ന് ക്രിസ്തു ശിഷ്യർ പിന്തിരിങ്ങേ മതിയാവൂ. വിഗ്രഹങ്ങൾ എത്രയെങ്കിലും ആവാം. സാങ്കല്പിക ദൈവങ്ങളുടെ പിന്നാലെ പോവുക,മദ്യപിക്കുക,മയക്കുമരുന്ന് ഉപയോഗിക്കുക, ആൾദൈവങ്ങളുടെ പുറകെ പോകുക, അവരെ ദൈവത്തെ പോലെ കാണുക, ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ്,സെക്കുലറിസം, സാത്താൻ ആരാധന,കറുത്ത കുർബാന, ആഭിചാരം, തുടങ്ങിയവയെല്ലാം വിഗ്രഹാരാധനയിൽ പെടും. ആകുന്നവൻ ഞാൻ ആകുന്നു എന്ന് തന്നെത്തന്നെ മോശയ്ക്ക് വെളിപ്പെടുത്തിയ വിശ്വവും അതിലെ സകലത്തെയും ഒറ്റവാക്കാൽ സൃഷ്ടിച്ച, മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിനും സൃഷ്ടിച്ച, നവവൃന്ദം മാരാമാരെ സൃഷ്ടിച്ച,സർവ്വശക്തനും സ്നേഹസ്വരൂപനും കാരുണ്യവുമാ യ, സകല നന്മകളുടെ ഉറവിടമായ ആദ്യത്തെ വിഹിതനായ നിത്യനായ ദൈവത്തെ മാത്രമേ മനുഷ്യൻ ആരാധിക്കാവൂ. പുറ. 20 :2 -3 ദൈവം മോശയോട് കൽപ്പിച്ചു :” ഞാനാണു നിന്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്
ദൈവം മനുഷ്യന് നൽകിയ 10 കൽപ്പനകളിൽ ഒന്നാമത്തേത്.
ഒരുവന്റെ ശരീര ബന്ധങ്ങളിലെ അശുദ്ധി ഒന്നിലേറെ വ്യക്തികളെ പങ്കിലമാക്കുന്നു. വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തി തന്നെയും മറ്റൊരു വ്യക്തിയും വഴിതെറ്റിക്കുകയും പലപ്പോഴും അവിഹിതബന്ധത്തിൽ സ്ത്രീയുടെ ഉദരത്തിൽ ഉരുവായാൽ കുഞ്ഞിന്റെ ഭ്രൂണഹത്യയെന്ന മഹാമാരക പാപത്തിൽ ഇരുവരും വീഴുകയും കുടുംബ ബന്ധങ്ങളെല്ലാം തകർന്നു തരിപ്പണമാവുകയും ചെയ്യുന്നു. ഏതൊരു ലൈംഗിക രാജകത്വവും വിലയിരുത്തപ്പെടേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഇവയ്ക്കൊക്കെ കർത്താവ് പ്രതികാരം ചെയ്യുമെന്ന് പൗലോസ് രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുകയാണ്. നിത്യരക്ഷ പ്രാപിക്കാൻ ഓരോ ജീവിതാന്തസ്സിനുമനുസരിച്ചുള്ള ശാരീരിക വിശുദ്ധി കൂടിയ തീരൂ.