ഒന്ന്: ഏസാവ് – തിരസ്കൃതരുടെ പ്രതിരൂപം
(1) ദൃഢഗാത്രനും സുശക്തനുമായിരുന്നു ഏസാവ്. സമർത്ഥനും നിപുണനുമായ ഒരു വില്ലാളി. നായാട്ടിൽ അതിവിദഗ്ധൻ. (2) ചുരുക്കം സമയം മാത്രമേ അവൻ വീട്ടിൽ ചെലവഴിച്ചിരുന്നുള്ളൂ. തന്റെ ശക്തിയിലും സാമർത്ഥ്യത്തിലും ആശ്രയിച്ചിരുന്ന അവന് വീടിനു വെളിയിൽ മാത്രമായിരുന്നു ജോലി. (3) അമ്മയായ റബേക്കയെ പ്രീതിപ്പെടുത്തു വാൻ വളരെ തുച്ഛമായേ യത്നിച്ചുള്ളൂ. ആ ലക്ഷ്യത്തിനായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നു പറയാം. (4) ഒരു പാത്രം പായസത്തിനുവേണ്ടി ജന്മാവകാശം വില്ക്കത്തക്കവണ്ണം അവനിലെ കൊതിയും ഭക്ഷണാസക്തിയും അത്ര വലുതായിരുന്നു. (5) അവൻ കായേനെപ്പോലെ, സഹോദരനായ യാക്കോബിനോട് കടുത്ത അസൂയ പൂണ്ട് അവനെ കണ്ടമാനം പീഡിപ്പിച്ചു.
തിരസ്കൃതരുടെ അനുദിന വ്യാപാരങ്ങൾ ഇത്തരമാണ്. ഭൗതിക കാര്യങ്ങൾ ചെയ്യുവാൻ അവർ സ്വന്തം ശക്തിയിലും സാമർത്ഥ്യത്തിലും ആശ്രയിക്കുന്നു. അവർ ലൗകിക കാര്യങ്ങളിൽ വളരെ വിദഗ്ധരും സമർത്ഥരും പ്രബുദ്ധരുമാണെങ്കിലും സ്വർഗ്ഗീയ കാര്യങ്ങളിൽ അജ്ഞരും ദുർബലരുമാണ്.
ഇക്കാരണത്താൽ, അവർ വളരെക്കുറച്ചു സമയം മാത്രം വീട്ടിൽ ചെലവഴിക്കുന്നു; അഥവാ ഒട്ടുംതന്നെ വീട്ടിൽ ഉണ്ടാകുന്നില്ല. വീടുകൊണ്ട് ഉദ്ദേശിക്കുന്നതു ഹൃദയമാണ്. തന്നിൽത്തന്നെ വസിക്കുന്ന ദൈവത്തിന്റെ മാതൃകയനുസരിച്ചു വസിക്കുവാനായി ഒരോ മനുഷ്യനും ദൈവം നല്കിയിട്ടുണ്ട് ഒരു ഹൃദയം; ആഭ്യന്തരവും സർവ്വപ്രധാനവുമായ ഒരു വാസസ്ഥാനം. ആന്തരിക ഭക്തിയോ ആദ്ധ്യാത്മിക ജീവിതമോ ലോകാരൂപിയിൽനിന്ന് പിന്തിരിയലോ തിരസ്കൃതർക്ക് ഇഷ്ടമല്ല. ലോകത്തെ ഉപേക്ഷിച്ച് ആന്തരികമായി ജീവിക്കുന്നവരും പുറത്തെ ന്നതിനേക്കാൾ അകത്തുള്ള ജോലികളിൽ വ്യാപൃതരും ആയി കഴിയു ന്നവർ അവരുടെ കണ്ണിൽ സങ്കുചിതരും ഒന്നിനും കൊള്ളാത്തവരും അപരിഷ്കൃതരുമാണ്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ മാതാവായ മറിയത്തോട് തിരസ്കൃതർക്ക് അല്പംപോലും ഭക്തിയില്ല. അവർ പ്രത്യക്ഷത്തിൽ മറിയത്തെ വെറുക്കുന്നില്ല. ചിലപ്പോൾ അവളെ സ്തുതിക്കുന്നു; സ്നേഹിക്കുന്നുവെന്നു പറയുന്നു. അവളുടെ സ്തുതിക്കായി വല്ല ഭക്തകൃത്യവും അനു ഷ്ഠിക്കുകയും ചെയ്തേക്കാം. പക്ഷേ അവളെ നാം ആർദ്രമായി സ്നേഹി ക്കുന്നത് അവർക്കു സഹിച്ചുകൂടാ. യാക്കോബിന്റെ ആർദ്രതയുടെ നിഴൽ പോലും അവർക്കില്ല. അവളുടെ വാത്സല്യം ലഭിക്കുവാൻ അവളുടെ മക്കളും ദാസരും അനുഷ്ഠിക്കുന്ന ഭക്തകൃത്യങ്ങളെ അവർ വിമർശിക്കും. രക്ഷ പ്രാപിക്കുവാൻ ഇത്തരത്തിലുള്ള ഭക്തി ഒരുവിധത്തിലും ആവശ്യമല്ലെന്നും, അവളെ സ്പഷ്ടമായി വെറുക്കാതിരുന്നാൽ മാത്രം മതിയെന്നുമാണ് അവരുടെ മതം. അവളെ ആത്മാർത്ഥമായി സ്നേഹി ക്കാതെയും ആത്മപരിവർത്തനം വരുത്താതെയും അവളുടെ ബഹു മാനത്തിനായി ചില പ്രാർത്ഥനകൾ ഉരുവിട്ട്, അവളെ സേവിക്കാമെന്നാണ് അവരുടെ വിചാരം. അങ്ങനെ തങ്ങൾ അവളെ പ്രീതിപ്പെടുത്തി ക്കൊണ്ടു ജീവിക്കുന്നു എന്ന് കരുതുന്നു.
തിരസ്കൃതർ ലൗകിക സന്തോഷങ്ങളാകുന്ന പായസത്തിനു വേണ്ടി തങ്ങളുടെ ജന്മാവകാശമായ സ്വർഗ്ഗീയാനന്ദം വിറ്റഴിക്കുന്നു. അവർ ഭക്ഷിച്ചും പാനം ചെയ്തും ചൂതുകളിച്ചും നൃത്തംവച്ചും കളിച്ചും ചിരിച്ചും ഉല്ലസിക്കുന്നു. പിതാവിന്റെ അനുഗ്രഹത്തിനു പാത്രമാകാൻ ഏസാവ് ഒരദ്ധ്വാനവും ചെയ്യാതിരുന്നതുപോലെ ഇവരും ഒന്നും ചെയ്യുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, ലോകത്തെക്കുറിച്ചേ അവർക്കു ചിന്തയുള്ള ലോകത്തെ മാത്രമേ അവർ സ്നേഹിക്കുന്നുള്ളൂ; ലോകവും ലൗകിക സന്തോഷങ്ങളുമാണ് അവരുടെ സംഭാഷണത്തിന്റെയും പ്രവർത്തന ത്തിന്റെയും എല്ലാം ഉന്നം. ഒരു നിമിഷനേരത്തെ സന്തോഷത്തിനുവേ ണ്ടി, ഒരു മുഖസ്തുതിക്കുവേണ്ടി, ഒരു നാണയത്തുട്ടിനുവേണ്ടിപ്പോലും തങ്ങളുടെ ജ്ഞാനസ്നാനത്തിൽ ലഭിച്ച കൃപാവരവും നിഷ്കളങ്കത യുടെ വസ്ത്രവും സ്വർഗ്ഗീയസമ്പത്തിനുള്ള അവകാശവും അവർ വില്ക്കുന്നു.
തിരസ്കൃതർ തെരഞ്ഞെടുക്കപ്പെട്ടവരെ പരസ്യമായോ രഹസ്യ മായോ നിരന്തരം ദ്വേഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെട്ടവരെ ഭാരമായി കണക്കാക്കുന്നു. ഇവർ അവരെ നിന്ദിക്കുകയും, വിമർശിക്കുകയും, ആക്ഷേപിക്കുകയും, ദുഷിക്കുകയും, ചതിക്കുകയും, വിരട്ടി ഓടിക്കുകയും, നിർദ്ധനമാക്കുകയും, ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്യും. അതേസമയം അവർ തങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു, വലിയ സ്ഥാനമാനങ്ങൾ കരസ്ഥമാ ക്കുന്നു, ധനം സമ്പാദിക്കുന്നു, അധികാരത്തിലേറുന്നു, സുഖസമൃദ്ധി യോടെ ജീവിക്കുന്നു, ആഹ്ലാദിക്കുന്നു.