തെരഞ്ഞെടുക്കപ്പെട്ടവർ മറിയത്തിനു വിധേയമായി നിന്നുകൊണ്ട് അവളെ അവരുടെ നല്ല അമ്മയെ എന്നവിധം അക്ഷരംപ്രതി അനുസരിക്കും. യേശു തന്റെ മുപ്പത്തിമൂന്നു വർഷത്തെ ഐഹിക ജീവിതത്തിലെ മുപ്പതുവർഷവും, തന്റെ പരിശുദ്ധ അമ്മയ്ക്ക് പരിപൂർണ്ണമായി വിധേയമായിക്കൊണ്ട് ദൈവമഹത്ത്വം സാധിച്ചു. അതു മാതൃകയാക്കി തെരഞ്ഞെടുക്കപ്പെട്ടവരും പരിശുദ്ധ കന്യകയെ തങ്ങളുടെ നല്ല അമ്മയായി സ്വീകരിച്ച് അവൾക്കു വിധേയമായും അനുസരിച്ചും ജീവിതം നയിക്കും. “എന്റെ വാക്ക് അനുസരിച്ചു പ്രവർത്തിക്കുക” (ഉത്പ. 27:8) എന്നുപറഞ്ഞ, റബേക്കായെ യാക്കോബും, “അവൻ നിങ്ങളോടു പറ യുന്നതു ചെയ്യുവിൻ” (യോഹ. 2:5) എന്നുപറഞ്ഞ ദിവ്യനാഥയെ പരി ചാരകരും അനുസരിച്ചതുപോലെ, മറിയത്തെ അവർ അനുപദം അനു സരിക്കുന്നു. ഒരു അദ്ഭുതം പോലെയാണ്, മാതാവിനോടുള്ള അനുസരണം വഴി യാക്കോബിനു പിതാവിന്റെ അനുഗ്രഹം ലഭിച്ചത്. സാധാ രണഗതിയിൽ അത് ലഭിക്കുക അവന് അസാദ്ധ്യമായിരുന്നു. കാനായിലെ കല്യാണാഘോഷത്തിൽ പരിചാരകർ ദിവ്യനാഥയുടെ ഉപദേശം സ്വീകരിച്ചതിനാൽ ക്രിസ്തുവിന്റെ ആദ്യത്തെ അദ്ഭുതത്താൽ ബഹു മാനിതരായി. മാതാവിന്റെ അഭ്യർത്ഥനപ്രകാരം അവിടുന്നു വെള്ളം വീഞ്ഞാക്കി. അതുപോലെ അന്ത്യകാലങ്ങളിൽ അമ്മയോടുള്ള പരി പൂർണ്ണമായ അനുസരണമുള്ളവർ മാത്രമേ സ്വർഗ്ഗീയ പിതാവിന്റെ അനു ഗ്രഹംകൊണ്ടും ദൈവത്തിന്റെ മഹനീയമായ അദ്ഭുതങ്ങൾ കൊണ്ടും കൃപാവരങ്ങൾകൊണ്ടും അനുഗൃഹീതരാകൂ. നേരെമറിച്ച് മാതാവിനോടുള്ള വിധേയത്വത്തിന്റെ കുറവുകൊണ്ട് ഏസാവുമാർ അനുഗ്രഹങ്ങൾ നഷ്ടപ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് തങ്ങളുടെ മാതാവായ പരിശുദ്ധ
കന്യകയുടെ ശക്തിയിലും നന്മയിലും വലിയ വിശ്വാസമുണ്ട്. അവർ നിരന്തരം അവളുടെ സഹായം യാചിക്കുന്നു, സ്വർഗ്ഗീയ തുറമുഖത്തിലേക്കുനയിക്കുന്ന ധ്രുവനക്ഷത്രമെന്നതുപോലെ അവളെ വീക്ഷിക്കുന്നു; തങ്ങളുടെ ക്ലേശങ്ങളും ആവശ്യങ്ങളും ഹൃദയം തുറന്ന് അവളെ അറിയിക്കുന്നു. അവളുടെ മാദ്ധ്യസ്ഥ്യം വഴി പാപങ്ങൾക്കു പൊറുതി ലഭിക്കുവാനും ക്ലേശങ്ങളിലും ഉത്കണ്ഠകളിലും അവളുടെ മാതൃത്വത്തിന്റെ മാധുര്യം ആസ്വദിക്കുവാനും വേണ്ടി അവളുടെ കരുണയിലും ദയയിലും അഭയം തേടുന്നു; സ്നേഹനിർഭരമായ അവളുടെ നിർമ്മലവക്ഷസ്സിൽ അതുല്യമാംവിധം തങ്ങളെത്തന്നെ നിക്ഷേപിക്കുകയും അതിൽ ഒളിക്കുകയും, അതിൽ ലയിച്ചുചേരുകയും ചെയ്യുമ്പോൾ സ്നേഹാഗ്നിയാൽ അവർ പ്രശോഭിതരാകുന്നു, അതോടെ അവരുടെ പാപമാലിന്യത്തിന്റെ ഒരു പൊട്ടുപോലും അവശേഷിക്കാത്തവിധം അവർ ശുദ്ധീകൃതരാകുന്നു. ഏറ്റവും മഹത്ത്വപൂർണ്ണമായ സിംഹാസനത്തിലെന്നവിധം അവിടെ വസിക്കുന്ന യേശുവിനെ അപ്പോൾ അവർ പൂർണ്ണമായി ദർശിക്കുകയും ചെയ്യും. ആബട്ട് ഗുഹെറിക്ക് പറയുന്നു. “ഓ, എന്തൊരാനന്ദപദം! മറിയത്തിന്റെ മടിയിൽ വസിക്കുന്നതിനെക്കാൾ സന്തോഷപ്രദം, അബ്രാഹത്തിന്റെ മടിയിൽ വസിക്കുകയാണെന്നു വിചാരിക്കേണ്ടാ, മറിയത്തിന്റെ മടിയിലല്ലേ ദിവ്യനാഥൻ സിംഹാസനം ഉറപ്പിച്ചത്?
നേരെമറിച്ച്, തിരസ്കൃതർ തങ്ങളിൽത്തന്നെ ആശ്രയിക്കുന്നു. ധൂർത്തപുത്രനോടുകൂടി പന്നികളുടെ തവിടു ഭക്ഷിക്കുന്നു; തവളയെപ്പോലെ മണ്ണു തിന്നുന്നു. ലൗകായതികരെപ്പോലെ ദൃശ്യവും ബാഹ്യവുമായവയെമാത്രം സ്നേഹിക്കുന്നു. തന്നിമിത്തം, മറിയത്തിന്റെ ഹൃദയമാധുര്യം അവർക്ക് ആസ്വാദ്യകരമല്ല. തെരഞ്ഞെടുക്കപ്പെട്ടവർ പരിശുദ്ധകന്യകയാകുന്ന അവരുടെ നല്ല അമ്മയിൽ നിന്ന് ലഭിക്കുന്ന വിശ്രമസങ്കേതത്തിന്റെ അനുഭൂതിയോ സുദൃഢമായ പ്രത്യാശയോ അവർ അനുഭവിക്കുന്നില്ല. വി. ഗ്രിഗറി പറയുന്നതുപോലെ അവ ലൗകികമായ വിശപ്പിനാൽ അതിദാരുണമായി ബന്ധിക്കപ്പെട്ടുകിടക്കുന്നു എന്തെന്നാൽ അവർ അവരുടെ അന്തരാത്മാവിൽ രൂപപ്പെടുന്ന മാധുര്യമോ യേശുവിലും മറിയത്തിലുമുള്ള മാധുര്യമോ ആസ്വദിക്കാൻ ആഗ്രഹിക്കുന്നതേയില്ല.
തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ പ്രിയമാതാവായ പരിശുദ്ധ കന്യകയുടെ പ്രവർത്തനരീതി സ്വീകരിക്കും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവർ അവളെ അനുകരിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താലാണ്, അവർ യഥാർത്ഥത്തിൽ ആനന്ദ ചിത്തരും യഥാർത്ഥഭക്തരുമായി ഭവിക്കുക. അങ്ങനെ അവരുടെ രക്ഷയുടെ സുനിശ്ചിതമായ അടയാളം അവർ അണിയുന്നു. സ്നേഹനിർഭരയായ ഈ മാതാവു പറയുന്നു: “എന്റെ മാർഗ്ഗങ്ങൾ പിൻതുടരുന്നവർ ഭാഗ്യവാന്മാരാണ് (സുഭാ. 8:32), മാത്രമല്ല, കൃപാവരസഹായത്തോടെ എന്റെ കാൽ ചുവടുകൾ പിന്തുടരുന്നവരും ഭാഗ്യവാന്മാരാണ്. എന്റെ പൂർണ്ണത യിൽനിന്നു കൃപാവരവും മാധുര്യവും ധാരാളമായി ഞാൻ വർഷിക്കു ന്നതുകൊണ്ട് ഈലോകജീവിതത്തിൽ തന്നെ അവർ സന്തോഷഭരി തരായിരിക്കും. എന്നെ കൂടുതൽ അടുത്തനുകരിക്കുന്നവർക്കായിരിക്കും എന്നെ അടുത്തനുഗമിക്കാത്തവർക്ക് എന്നതിനേക്കാൾ അധികമായി ഞാൻ അവ നല്കുക. ആകയാൽ, മരണസമയത്ത് അവർക്ക് സന്തോ ഷമാണ്; മരണം മധുരതരവും സമാധാനപൂർണ്ണവും. അവരെ നിത്യ സൗഭാഗ്യത്തിലേക്ക് ആനയിക്കുവാൻ ഞാൻ ആഗതയാകും. എന്റെ പുണ്യങ്ങൾ ജീവിതത്തിൽ പകർത്തിയ എന്റെ ദാസരാരും നശിച്ചുപോയിട്ടില്ല.
തിരസ്കൃതർ അതിനു കടകവിരുദ്ധമായി അവളുടെ ഭക്തസഖ്യങ്ങളിൽ ചേരുകയോ അവളുടെ സ്തുതിക്കായി ചില പ്രാർത്ഥനകൾ ഉരുവിടുകയോ ബാഹ്യമായ ചില ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുകയോ ചെയ്തു തൃപ്തിപ്പെടുന്നു. അവർ പരിശുദ്ധ കന്യകയുടെ സുകൃതങ്ങൾ അഭ്യസിക്കുന്നില്ല. തന്നിമിത്തം, ജീവിതകാലത്തും മരണസമയത്തും നിത്യത്വത്തിലും അവർ അസന്തുഷ്ടരായിരിക്കും.
തുടിക്കുന്ന ഹൃദയത്തോടെ ഞാൻ ആവർത്തിക്കട്ടെ. ഓ! അനുഗൃഹീത കന്യകേ, എന്റെ പ്രിയപ്പെട്ട മാതാവേ, കള്ളഭക്തിയാൽ ആകൃഷ്ടരാകാതെ വിശ്വസ്തതയോടെ നിന്റെ മാർഗ്ഗം അവലംബിക്കുകയും നിന്റെ ഉപദേശം ആരായുകയും നിന്റെ അനുശാസനം അനുവർത്തിക്കുകയും ചെയ്യുന്നവർ എത്ര ഭാഗ്യവാന്മാർ എന്നാൽ, നിന്റെ നേരേയുള്ള ഭക്തിയെ നിന്ദിച്ചുകൊണ്ട്, നിന്റെ ദിവ്യസുതന്റെ പ്രമാണങ്ങളെ അനുസരിക്കാത്തവർ എത്ര നിർഭാഗ്യരും ശാപഗ്രസ്തരും “അങ്ങയുടെ പ്രമാണങ്ങളെ വിട്ടുനടക്കുന്ന ശപിക്കപ്പെട്ട ധിക്കാരികളെ അവിടുന്നു ശാസിക്കുന്നു ” ( സങ്കീ.119:21).