“Eucharist” എന്ന പദത്തിന്റെ അർത്ഥം ‘ നന്ദി പറയുക ‘എന്നതാണ്. ” കൃതജ്ഞത പ്രകാശനത്തിന്റെയും സ്തുതിയുടെയും സങ്കീർത്തനത്തിൽ ദൈവപുത്രൻ,രക്ഷിക്കപ്പെട്ട മനുഷ്യവംശംവുമായി തന്നെത്തന്നെ ദിവ്യകാരുണ്യത്തിൽ ഐക്യപ്പെടുന്നു. ” പരിണിതഫലമോ,പരിശുദ്ധ കുർബാനയിൽ പരിശുദ്ധ ത്രിത്വവും മനുഷ്യനും ഒന്നാകുന്നു.
ത്രിത്വത്മക സ്തുതിയുടെ പ്രഘോഷണം എല്ലാ വിശുദ്ധ കുർബാന ആഘോഷത്തിലും കാനോന പ്രാർത്ഥനയെ മുദ്രവയ്ക്കുന്നു. ദിവ്യകാരുണ്യം വാസ്തവത്തിൽ സ്തുതിയുടെ സമ്പൂർണ്ണ സമർപ്പണമാണ്. ഭൂമിയിൽ നിന്നു സ്വർഗ്ഗത്തിലേക്കുയരുന്ന അത്യുന്നത മഹത്ത്വീകരണമാണ് ക്രിസ്തീയ ജീവിതത്തിന്റെ മുഴുവൻ ഉറവിടവും പരമ്യവുമായ പരിശുദ്ധകുർബാന എന്ന ബലിയിൽ ഭാഗഭാക്കുകളായികൊണ്ട് സമർപ്പിക്കുന്നതോടൊപ്പം തങ്ങളെക്കുടെയും സമർപ്പിക്കുന്നുണ്ട്.
ഹെബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നു. “തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേയ്ക്കുമായി ഒരിക്കൽ ബലിയർപ്പിച്ച “,”പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്ന് വേർതിരിക്കപ്പെട്ടവനും സ്വർഗ്ഗത്തിൽമേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാന പുരോഹിതൻ തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നെന്നേക്കുമായി ബലിയർപ്പിച്ചിരിക്കുന്നു “. ലേഖനത്തിൽ വീണ്ടും നാം കാണുന്നു,” അവനിലൂടെ നമുക്ക് എല്ലായ്പ്പോഴും സ്തുതിയുടെ ബലി അർപ്പിക്കാം”.