പ്രഭാവം പോലെതന്നെ കാരുണ്യവും

Fr Joseph Vattakalam
3 Min Read

ദൈവം നീതിമാനാണ്; നീതി പാലിക്കുക എന്നാൽ ദൈവ സ്ഥാപിതമായ എല്ലാ കാര്യങ്ങളിലും അവിടുത്തോട് താദാത്മ്യപ്പെടുകയെന്നതും. ഇവയിൽ അടിയുറച്ച് വിശ്വസിക്കുന്ന ജ്ഞാനി തന്റെ ജനത്തെ യഥാർത്ഥ നീതി പാലിക്കാൻ ഉപദേശിക്കുന്നു. ഇതിനു ദൈവത്തിൽ നിന്നു പ്രതിഫലം ലഭിക്കും. അതിനു നീതിപാലകനായ ‘ദൈവത്തിന്റെ സമയത്തിനു വേണ്ടിയാണ് കാത്തിരിക്കും’.

പ്രഭ. 1,2 അദ്ധ്യായങ്ങളിൽ ദൈവ-മനുഷ്യ ബന്ധം അവതരിപ്പിച്ചിരിക്കുന്നു . മൂന്നാം അധ്യായത്തിൽ മനുഷ്യന്റെ തന്റെ മാതാപിതാക്കളോടുള്ള ബന്ധം അവൻ  ധ്യാനവിഷയമാക്കുന്നു. ഒരുവൻ ശ്രദ്ധാപൂർവ്വം ധ്യാനാത്മകമായി വായിച്ചെടുക്കുമ്പോൾ  ആദ്യ അധ്യായങ്ങൾ ദൈവം മോശയ്ക്ക് നൽകിയ പത്തു പ്രമാണങ്ങളിൽ ആദ്യത്തെ മൂന്നു പ്രമാണങ്ങളാണ് ചിന്താവിഷയം ആക്കിയിരിക്കുന്നതെന്നും മനസ്സിലാകും; മൂന്നാം അധ്യായം നാലാം പ്രമാണവും യുക്തിസഹമായ വിശുദ്ധീകരണങ്ങൾ ആണ് ജ്ഞാനി ഇവിടെ അവതരിപ്പിക്കുക.

കര്‍ത്താവിന്റെ ഭക്‌തരേ, ഐശ്വര്യവും നിത്യാനന്‌ദവുംഅനുഗ്രഹവും പ്രതീക്‌ഷിക്കുവിന്‍. കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍;കര്‍ത്താവിനെ ആശ്രയിച്ചിട്ട്‌ ആരാണ്‌ ഭഗ്‌നാശനായത്‌?കര്‍ത്താവിന്റെ ഭക്‌തരില്‍ ആരാണ്‌പരിത്യക്‌തനായത്‌?അവിടുത്തെ വിളിച്ചപേക്‌ഷിച്ചിട്ട്‌ആരാണ്‌ അവഗണിക്കപ്പെട്ടത്‌?

കര്‍ത്താവ്‌ ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്‌.അവിടുന്ന്‌ പാപങ്ങള്‍ ക്‌ഷമിക്കുകയുംകഷ്‌ടതയുടെ ദിനങ്ങളില്‍രക്‌ഷയ്‌ക്കെത്തുകയും ചെയ്യുന്നു. ഭീരുത്വം നിറഞ്ഞഹൃദയങ്ങള്‍ക്കുംഅലസകരങ്ങള്‍ക്കും കപടജീവിതംനയിക്കുന്ന പാപികള്‍ക്കും കഷ്‌ടം!

ദുര്‍ബലഹൃദയര്‍ക്കും ദുരിതം!എന്തെന്നാല്‍, അവര്‍ക്കു വിശ്വാസമില്ല,അവര്‍ അരക്‌ഷിതരായിരിക്കും. ക്‌ഷമകെട്ടവര്‍ക്കു ദുരിതം!കര്‍ത്താവ്‌ന്യായം വിധിക്കുമ്പോള്‍നിങ്ങള്‍ എന്തുചെയ്യും? കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ല;അവിടുത്തെ സ്‌നേഹിക്കുന്നവര്‍അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.

കര്‍ത്താവിനെ ഭയപ്പെടുന്നവര്‍അവിടുത്തെ ഇഷ്‌ടം അന്വേഷിക്കും:അവിടുത്തെ സ്‌നേഹിക്കുന്നവര്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്‌ടരാകും. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ഹൃദയം ഒരുക്കിവയ്‌ക്കും;അവിടുത്തെ മുമ്പില്‍ വിനീതരായിരിക്കുകയും ചെയ്യും.

നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ്‌ അവിടുത്തെ കാരുണ്യവും. പ്രഭാഷകന്‍ 2 : 9-18

മാതാപിതാക്കളോടുള്ള സുപ്രധാന കടമകൾ കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായഎന്റെ വാക്കു കേള്‍ക്കുവിന്‍;സുരക്‌ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന്‌ കര്‍ത്താവ്‌ ആഗ്രഹിക്കുന്നു;അവിടുന്ന്‌ പുത്രന്‍മാരുടെമേല്‍ അമ്മയ്‌ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്‌ചിത്തം ചെയ്യുന്നു.

അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്‌ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെഅവന്റെ മക്കള്‍ സന്തോഷിപ്പിക്കും.അവന്റെ പ്രാര്‍ഥന കര്‍ത്താവ്‌ കേള്‍ക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും;കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു. ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും.

പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്‌,അവന്റെ അനുഗ്രഹത്തിന്‌ പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെഭവനങ്ങളെ ബലവത്താക്കും;അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. മഹത്വം കാംക്‌ഷിച്ച്‌ പിതാവിനെഅവമാനിക്കരുത്‌; പിതാവിന്റെ അവമാനം ആര്‍ക്കും ബഹുമതിയല്ല.

പിതാവിനെ ബഹുമാനിക്കുന്നവന്‍മഹത്വം ആര്‍ജിക്കുന്നു;അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും. മകനേ, പിതാവിനെ വാര്‍ദ്‌ധക്യത്തില്‍സഹായിക്കുക;മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്‌. അവന്‌ അറിവു കുറവാണെങ്കിലുംസഹിഷ്‌ണുത കാണിക്കുക;നീ എത്ര ബലവാനാണെങ്കിലുംഅവനെ നിന്‌ദിക്കരുത്‌.

പിതാവിനോടു കാണിക്കുന്ന കാരുണ്യംവിസ്‌മരിക്കപ്പെടുകയില്ല;പാപങ്ങളുടെ കടം വീടുന്നതിന്‌അതുപകരിക്കും. കഷ്‌ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും.സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും.

പിതാവിനെ പരിത്യജിക്കുന്നത്‌ദൈവദൂഷണത്തിനു തുല്യമാണ്‌;മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍കര്‍ത്താവിന്റെ ശാപമേല്‍ക്കും. എളിമ മകനേ, സൗമ്യതയോടുകൂടെ കര്‍ത്തവ്യങ്ങളനുഷ്‌ഠിക്കുക;ദൈവത്തിന്‌ അഭിമതരായവര്‍ നിന്നെ സ്‌നേഹിക്കും.

നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്‌ക്കുനീ പാത്രമാകും. കര്‍ത്താവിന്റെ ശക്‌തി വലുതാണ്‌;വിനീതര്‍ അവിടുത്തെ മഹത്വപ്പെടുത്തുന്നു. അതികഠിനമെന്നു തോന്നുന്നത്‌അന്വേഷിക്കേണ്ടാ;ദുഷ്‌കരമായത്‌ പരീക്‌ഷിക്കുകയും വേണ്ടാ.

നിന്നെ ഏല്‍പ്പിച്ചതിനെപ്പറ്റി ചിന്തിക്കുക;നിഗൂഢമായത്‌ നിനക്കാവശ്യമില്ല. നിനക്കു ദുഷ്‌കരമായവയില്‍ ഇടപെടരുത്‌;എന്തെന്നാല്‍, മനുഷ്യന്‌ അഗ്രാഹ്യമായകാര്യങ്ങളാണ്‌ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്‌. വിവേകശൂന്യമായ തീരുമാനം അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്‌. അബദ്‌ധാഭിപ്രായം ചിന്താക്കുഴപ്പംഉണ്ടാക്കിയിട്ടുണ്ട്‌. പ്രഭാഷകന്‍ 3 : 1-25

തകർക്കപ്പെടുന്ന  ഭാവം 

നിര്‍ബന്‌ധബുദ്‌ധി നാശത്തിലൊടുങ്ങും;സാഹസബുദ്‌ധി അപകടത്തില്‍ ചാടും. ദുശ്‌ശാഠ്യമുള്ള മനസ്‌സ്‌ കഷ്‌ടതകള്‍ക്ക്‌ അടിപ്പെടും;പാപി പാപം കുന്നുകൂട്ടും. അഹങ്കാരിയുടെ കഷ്‌ടതകള്‍ക്കുപ്രതിവിധിയില്ല;എന്തെന്നാല്‍, ദുഷ്‌ടത അവനില്‍വേരുറച്ചു വളരുന്നു. ബുദ്‌ധിമാനായ മനുഷ്യന്‍ പഴമൊഴിയുടെപൊരുള്‍ ഗ്രഹിക്കുന്നു;വിജ്‌ഞാനം ശ്രദ്‌ധിക്കുന്ന ചെവിയാണ്‌ബുദ്‌ധിമാന്‍ അഭിലഷിക്കുന്നത്‌.

താണനിലത്തെ ദൈവം ജലമേകൂ 

ജലം ജ്വലിക്കുന്ന അഗ്‌നിയെ കെടുത്തുന്നതുപോലെ ദാനധര്‍മം പാപത്തിനു പരിഹാരമാണ്‌. നന്‍മയ്‌ക്കുപകരം നന്‍മ ചെയ്യുന്നവന്‍ സ്വന്തം ഭാവി ഉറപ്പിക്കുന്നു; വീഴ്‌ച ഉണ്ടാകുമ്പോള്‍ അവനു സഹായം ലഭിക്കും. പ്രഭാഷകന്‍ 3 : 26-31

Share This Article
error: Content is protected !!