ഏറ്റം സ്നേഹനിർഭര വും വാത്സല്യ ദ്യോതകവും ഒത്തിരിയേറെ കരുതലും ഉള്ള ഒരു ക്ഷണമാണ് ഈശോ 11 :28 -3ൽ നടത്തുക. യഹൂദ റബ്ബിമാരും നിയമജ്ഞരും ജനത്തെ നിയമം അനുസരിക്കാൻ, നിയമാനുസൃതം ജീവിക്കാനാണ് നിർദ്ദേശിച്ചിരുന്നത്. അവർ വെറും ചൂണ്ടുപലകകൾ മാത്രമായിരുന്നു. ഈശോ ആകട്ടെ സ്നേഹവാത്സല്യങ്ങളോടെ തന്റെ അടുക്കൽ ചെല്ലാനാണ്, അധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും ക്ഷണിച്ചത്. അവിടുന്നു തന്നെയാണ് “വഴിയും സത്യവും ജീവനും “തന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുത്തേക്ക് വരുന്നില്ല (യോഹന്നാൻ 14 :6 ).
അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കും മരണത്തിൽ നിന്നു ജീവനിലേക്ക് നയിക്കണമെന്ന മാനവരാശിയുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയത് ഈശോ മാത്രമാണ്. ദൈവത്തിനു മാത്രം സാധിക്കുന്ന ഇക്കാര്യങ്ങൾ യാഥാർത്ഥ്യമാക്കാൻ വേണ്ടി കൂടിയാണ് അവിടുന്ന് മനുഷ്യനായ അവതരിച്ചത്. മറ്റാരും ഇവയൊന്നും അവകാശപ്പെട്ടിട്ടില്ല. കാരണം അവരാരും ദൈവം മായിരുന്നില്ല. മനുഷ്യന്റെ ആത്മരക്ഷ യാഥാർത്ഥ്യമാക്കാൻ മനുഷ്യനായി അവതരിച്ച സത്യ ദൈവത്തിനു മാത്രമേ ഇപ്രകാരമൊരു ക്ഷണം നടത്താനാവൂ.
മനുഷ്യന്റെ പ്രതിസന്ധികളിൽ നിന്നും മനുഷ്യന്റെ നിത്യ ശത്രുവായ സാത്താനിൽ നിന്നും അവന്റെ ഇതപ്രതിലോമ ശക്തികളിൽ നിന്നും അവനെ രക്ഷിച്ചത് ഈശോമിശിഹായാണ്. തന്റെ മനുഷ്യാവതാര സഹന മരണോത്ഥാനങ്ങളിലൂടെയാണ് അവിടുന്ന് മാനവരാശിയുടെ രക്ഷാ സാധ്യമാക്കിയത്.അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍.
എനിക്കുമുമ്പേവന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.
ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന് രക്ഷപ്രാപിക്കും. അവന് അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും.
മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന് വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.
ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന് ആടുകള്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നു.
ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന് ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
അവന് ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.
ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.
ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന് അര്‍പ്പിക്കുന്നു.
ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന് അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്നേഹിക്കുന്നു.
ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്.
യോഹന്നാന് 10 : 7-18.
അതേ, ക്രിസ്തു ദൈവവും കർത്താവും രാജാവും രക്ഷകനും ജീവദാതാവും ആണ്. അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യരക്ഷ ഉറപ്പാണ്. അവർ സത്യധർമ്മാദികൾ വ്യാപരിക്കുന്ന വരും അവിടുത്തെ ജീവനിൽ പങ്കുചേരുന്ന വരുമായിരിക്കും. അങ്ങനെയുള്ള അവരുടെ കാലുകൾ കല്ലിന്മേൽ തട്ടാതെ മാലാഖമാർ അവരെ കരങ്ങളിൽ താങ്ങി കൊള്ളും.
ഈശോ വാഗ്ദാനം ചെയ്യുന്ന ആശ്വാസം അവകാശപ്പെടു ത്താൻ ആഗ്രഹിക്കുന്നവരെല്ലാം അവിടുത്തെ ഹിതം നിറവേറ്റുന്നവർ ആകണം. ദൈവത്തിന്റെ 10 കൽപ്പനകളും അവർ കൃത്യമായി പാലിക്കണം. സത്യമാണ് അവിടുന്ന് മത്തായി 5: 20 വ്യക്തമാക്കുന്നത്.’ നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തെ പ്രവേശിക്കുകയില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു. നിയമത്തെയും പ്രവാചകന്മാരെയും തുല്യം മൂല്യങ്ങളുള്ള രണ്ട് കല്പനകളിൽ അധിഷ്ഠിത മാക്കിയിരിക്കുന്ന ദൈവസ്നേഹവും സഹോദര സ്നേഹവും( മത്തായി 22: 37- 40 ).
ഈശോയുടെ മനോഭാവം ശാന്തതയും എളിമയും സ്വന്തമാക്കുമ്പോൾ ശിഷ്യർക്ക് എല്ലാം സമാധാനം ലഭിക്കും. വിശ്വാസം, പ്രത്യാശ,സ്നേഹം, അനുസരണം,(പ്രധാനമായും ദൈവത്തോട്) അസഹിഷ്ണുത, സേവന തൽപരത,വ്യവസ്ഥയില്ലാത്ത ക്ഷമ, (മനുഷ്യരോട് )ഇവ ഉള്ളവർക്ക് ആശ്വാസം അനായാസം നേടാനാവും . യുഗാന്ത്യം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും (മത്താ.28:20) എന്നാ വാഗ്ദാനമാണ് രക്ഷിക്കപ്പെട്ട വന്‍ ആശ്വാസ പ്രദം.