1 യോഹ 2 :29 -4 6 വചനഭാഗത്ത് യോഹന്നാൻ ശ്ലീഹ ഈ വലിയ അനുഗ്രഹത്തെ കുറിച്ച് പരാമർശിക്കുന്നു. തന്റെ ജനന-മരണ ഉത്ഥാനങ്ങളിലൂടെയാണ് ഈശോ മനുഷ്യന്റെ ഈ പുത്രത്വം നമുക്ക് തേടി തന്നിരിക്കുക. നിത്യ രക്ഷനേടാൻ, സ്വർഗ്ഗത്തിലെത്താൻ, പറുദീസ വീണ്ടെടുക്കാൻ, അത്യന്താപേക്ഷിതമായ ദൈവപുത്രത്വത്തെ, ദൈവവുമായുള്ള നമ്മുടെ ഹൃദയ ഐക്യമായും ദൈവത്തിൽ നിന്നുള്ള ജനനമായും ശ്ളിഹ ഇവിടെ അവതരിപ്പിക്കുന്നു. ഈശോ നിക്കോദിമോസിനോട് ഇക്കാര്യം സ്പഷ്ടമായി പറഞ്ഞു. “വീണ്ടും ജനിക്കുന്നില്ല എങ്കിൽ ഒരുവന് ദൈവരാജ്യം കാണാൻ കഴിയുകയില്ല. യോഹന്നാൻ 3: 3). ഇതിനുള്ള വിശദീകരണമായ ഈശോ പറഞ്ഞത് സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു. “ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവന് ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല “.
ഇനിമേൽ നീതി പ്രവർത്തിക്കുന്ന ഏവനും അവനിൽ നിന്ന് (ദൈവത്തിൽനിന്ന്) ജനിച്ചവനാണ്. ദൈവമാണ് യഥാർത്ഥ നീതിമാൻ (യോഹ 2:19). ഇവിടെ ഒരു കാര്യം വ്യക്തം നീ പ്രവർത്തിക്കുന്നവന് സ്വർഗ്ഗം. അനീതി പ്രവർത്തിക്കുന്നവന് നിത്യനരകാഗ്നി. അവസാനവിധി ദിവസത്തെക്കുറിച്ച് ഈശോ പരാമർശിക്കുന്നിടത്ത് അവിടുന്ന് സുതരാ സ്പഷ്ടമാകുന്നു. അനന്തരം രാജാവ് തന്റെ വലതുഭാഗത്തുള്ള അവരോട് (ദൈവപുത്രത്വത്തിൽ ആയിരിക്കുന്നവർ, ദൈവൈക്യത്തിൽ ആയിരുന്നവർ ) അരുളിച്ചെയ്യും. എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ട വരെ വരുവിൻ. ലോക സ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. (മത്തായി 25: 39) ഈ അനുഗ്രഹീത വചനം എല്ലാവർക്കും കേൾക്കാൻ ഇടയാകട്ടെ നമുക്ക് പ്രാർത്ഥിക്കാം.അനന്തരം അവിടുന്ന് തന്റെ ഇടതുവശത്തുള്ള വരോട് പറയും. ” ശപിക്കപ്പെട്ട വരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പിശാചിനും അവന്റെ ദൂതൻ മാർക്കുമായി സജ്ജമായിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ. (ഒരു വ്യക്തിക്ക് പോലും ഭയാനകമായ ഈ വചനം കേൾക്കാൻ ഇടവരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ). ഓരോ വ്യക്തിയെയും രക്ഷിക്കാനാണ് അവിടുന്ന് സ്വയം ശൂന്യനായി ദാസ വേഷം ധരിച്ചതും 33 വർഷം മഹിയിൽ ജീവിച്ചതും അവസാന തുള്ളി രക്തവും വെള്ളവും കൂടി ചിന്തി മരിച്ചതും.
നിത്യ നിർണ്ണായകവും അനിവാര്യവുമായ ഒരു തെരഞ്ഞെടുപ്പാണ് എനിക്കും നിങ്ങൾക്കും അത്യന്താപേക്ഷിതം. Act act in the living present, heart within and heaven above (alfred Zond Tennyson). മരണം സുനിശ്ചിതം; സമയം അനിശ്ചിതം. സുബോധമുള്ള അവസാനം നിമിഷം വരെ ഈ തെരഞ്ഞെടുപ്പിന് സമയമുണ്ട്. ജീവൻ പോകുന്ന നിമിഷം തന്നെ വിധി ഉണ്ട്(തനതുവിധി). സ്വർഗ്ഗത്തിനോ ശുദ്ധീകരണസ്ഥലത്തിനോ നരകത്തിനോ വിധിക്കപ്പെടുന്നത് ആ നിമിഷം തന്നെയാണ്.
ഹൃദയവേദനയോടെ ഈശോ ചോദിക്കുന്ന ചോദ്യം ഓർക്കാം…” ഒരുവൻ ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്തു കൊടുക്കും?. മനുഷ്യപുത്രൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്ക് അനുസൃതമായ പ്രതിഫലം നൽകും (മത്തായി 16 :26 -27). ധനവാനും ലാസറും എന്ന ഉപമയിലൂടെ ഈശോ പഠിപ്പിക്കുന്ന മർമ്മപ്രധാനമായ സത്യവും ഇതുതന്നെ (ലൂക്കാ 16:19-31).