നിഗൂഢമാം വിധം ഉന്നത മെങ്കിലും എളിയരീതിയിൽ ദൈവം വെളിപ്പെടുത്തിയ തന്റെ മഹത്വത്തിന്റെ ഈ ലോകത്തിലെ പരമമായ ആഘോഷമാണ് ദിവ്യബലി. ഈ പ്രബോധനത്തെ പരിശുദ്ധ പിതാവ് ഇങ്ങനെ വിശദീകരിക്കുന്നു : “അത് ഉന്നതമാണ് “. കാരണം,” കാലത്തിന്റെ അന്ത്യംവരെ എല്ലായ്പ്പോഴും ” നമ്മുടെ മധ്യേയുള്ള ക്രിസ്തു സാന്നിധ്യത്തിന്റെ മുഖ്യമായ ആവിഷ്കാരമാണത്.” അത് എളിമയുള്ളതാണ്. കാരണം അനുദിന ജീവിതത്തിലെ നിസ്സാരമായ അപ്പ ത്തിന്റെ യും വീഞ്ഞീന്റെയും പ്രതീകങ്ങളിലാണ് അത് നിക്ഷിപ്തമാ ക്കപ്പെട്ടിരിക്കുന്നത്.
ദിവ്യകാരുണ്യം മഹത്വമമാണ്. കാരണം കാലത്തിന്റെ അന്ത്യംവരെ എന്നും (മത്തായി 28 :20 )നമ്മോടുകൂടെ ആയിരിക്കും. അനുദിനം ഉള്ള ഈ പരിപോഷണത്തിൽ ദിവ്യകാരുണ്യം അവതരിപ്പിക്കുന്നത് വാഗ്ദാനം മാത്രമല്ല മറിച്ച് ഭാവി മഹത്വത്തിന്റെ പ്രതിജ്ഞ കൂടിയാണ്. ഈ കൂദാശയിൽ ഭാവി മഹത്വത്തിന്റെ അച്ചാരം നമുക്ക് നൽകപ്പെടുന്നു.
” ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു ; വാന വിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു (സങ്കീർത്തനം 19: 1 ). ദൈവ മഹത്വത്തിന്റെ പ്രകാശത്താൽ ലോകം മുഴുവൻ പ്രകാശിപ്പിക്കപ്പെടുന്നു. പഴയനിയമത്തിൽ ‘കാബോദ്'(Kabod) എന്ന ഹീബ്രു പദം ചരിത്രത്തിലും സൃഷ്ടപ്രപഞ്ചത്തിലുമുള്ള ദൈവീക സാന്നിദ്ധ്യത്തിന്റെയും ദേവിക മഹത്വത്തി ന്റെയും വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നു.. ദൈവവചനത്തിന് വെളിപ്പടലിന്റെ സ്ഥലമായ സീനായി മലമുകളിൽ കർത്താവിന്റെ മഹത്വം പ്രകാശിച്ചു (പുറ 24:16). മരുഭൂമിയിൽ തീർഥാടനം ചെയ്തിരുന്ന ദൈവജനത്തിന്റെ തിരുക്കർമ്മങ്ങളിലും പവിത്ര കൂടാരത്തിലും കർത്താവിന്റെ മഹത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു (ലേവ്യ 9:23). ” അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടമായ (സങ്കീ 26:8) ദൈവാലയത്തിൽ അത് വാഴുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനതകളെ എല്ലാം പ്രകാശത്തിന്റെ ഒരു ആവരണം എന്നതുപോലെ അത് പൊതിയുന്നു. (ഏശ.60.1).