സ്വർഗ്ഗീയ പിതാവായ ദൈവമേ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ! നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്, ഈ ഭൂമിയിൽ തന്നെ പ്രതിനിധീകരിക്കാൻ ഒരു വിശുദ്ധൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവിടുന്ന് ഈ പ്രിയപ്പെട്ട വിശുദ്ധനിൽ തനിക്ക് നിക്ഷേപിക്കാനാവുന്ന സകലവിധ കൃപകളും ചൊരിയുകയും തന്റെ യോഗ്യതയുള്ള പ്രതിനിധിയാവാൻ അദ്ദേഹത്തിന് ആവശ്യമുള്ളവയെല്ലാം കൊടുത്ത് അദ്ദേഹത്തെ (യൗസേപ്പിതാവിനെ) ഒരുക്കുകയും ചെയ്തു. വി. പീറ്റർ ജൂലിയാൻ ദൈവപിതാവ് ഓരോ വിശ്വാസിയേയും അത്യധികം സ്നേഹിക്കുന്നു. നിന്നെ രക്ഷിക്കാനും ദൈവപൈതൽ ആക്കാനും വേണ്ടി തന്റെ ഓമന സുതനെ അവിടുന്ന് അയച്ചു. അങ്ങനെ മിശിഹായിലൂടെ നിനക്ക് പുത്രനടുത്ത ബന്ധം ദൈവ പിതാവിനോട് ഉണ്ടാവുകയും അങ്ങനെ നീ അവിടുത്തെ 'ആബാ പിതാവേ' എന്ന് നിലവിളിച്ച് കരയാൻ പ്രാപ്തനാകുകയും ചെയ്തു. ഒരു ദൈവപൈതലാകാനാണ് നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിന്റെ അസ്തിത്വത്തിന്റെ ഉദ്ദേശ്യവും അതുതന്നെ. നീ ദൈവത്തിൽ നിന്നു വന്നു. നീ ഇവിടെ ആയിരിക്കുന്നത് അവിടുന്നിലേക്ക് മടങ്ങി…
ദൈവപുത്രന്റെ വളർത്തു പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യഹൂദപാരമ്പര്യത്തിൽ ശിശുവിന് പേരിടുക നിയമാനുസൃതം അപ്പന്റെ അവകാശമാണ്. പരിശുദ്ധാത്മാവിന്റെ സവിശേഷ അഭിഷേകത്താൽ ഗർഭിണിയായ പരിശുദ്ധ കന്യാമറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ദൂതൻവഴി…
കന്യകയുടെ നിർമ്മലനായ കാവൽക്കാരാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! " പരിപൂർണ്ണമായി പരിശുദ്ധനായ ഒരു വ്യക്തിയുടെ സംരക്ഷണത്തിനും മേൽനോട്ടത്തിനും പരിശുദ്ധ കന്യകയെ ഭരമേൽപ്പിക്കുക ദൈവപാലനയിൽ അത്യന്താപേക്ഷിതമായിരുന്നു" വി. ഫ്രാൻസിസ് സാലസ്.…
ദൈവമാതാവിന്റെ വിരക്ത ഭർത്താവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമലോത്ഭവമായ സ്വഭാര്യയെ അറിയാനും ആ മകളോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എത്രയധികം ത്യാഗനിർഭരനായാവണം യൗസേപ്പ് പ്രാർത്ഥിച്ചിരിക്കുക. വി. ഗബ്രിയേൽ അലേഗ്രാ. യൗസേപ്പിതാവ്…
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! " ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെയും എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പൂർവ്വ പിതാവ് എന്ന് യൗസേപ്പിനെ വിളിക്കാൻ ഞാൻ എത്ര അധികമായി ഇഷ്ടപ്പെടുന്നു .…
ദാവീദിന്റെ ശ്രേഷ്ഠ സന്താനമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യൗസേപ്പിതാവിന്റെ അത്യുദാത്ത ദൗത്യം കാലേകൂട്ടി കണ്ട് അദ്ദേഹത്തെ രാജകീയ വംശജനായി ജനിക്കണം എന്ന് ദൈവം തീരുമാനിച്ചു. ഭൗമീക കുലീനത്വം കൊണ്ട്…
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സൃഷ്ടിയുടേയും രക്ഷയുടെയും ഹൃദയം വിവാഹമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ആദമും ഹവ്വയും സന്നിഹിതരായിരുന്നു. അതുപോലെ ദൈവത്തിന്റെ പുനർനിർമാണത്തിൽ പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവും…
നിങ്ങൾ ഈശോയുടെ സ്വന്തമാണ്. ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളർന്നു വിശുദ്ധിയുടെ ജീവിതം നിങ്ങൾ നയിക്കണം എന്നതാണ് അവിടുത്തെ ആഗ്രഹം. ഇവിടെയാണു നിങ്ങൾ ഈശോയെ അനുകരിക്കേണ്ടത്. ഈശോയെ അനുകരിക്കാൻ നമ്മെ…
ഏകദൈവമായ പരമ പരിശുദ്ധ ത്രിത്വമേ ഞങ്ങളോട് കരുണയായിരിക്കേണമേ! " വിശുദ്ധ യൗസേപ്പിതാവ് തിരു കുടുംബത്തിന്റെ ശിരസ്സും സ്വർഗീയ ത്രിത്വത്തിന്റെ വളരെയടുത്ത് സാമ്യമുള്ള ഭൗമിക ത്രിത്വത്തിലെ പിതാവുമാണ് ".വിശുദ്ധ…
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ! പിതാവായ ദൈവവുമായുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ ഐക്യം ഏറ്റം മഹനീയമാണ്. അവിടുന്ന് നേടിയെടുത്ത പ്രാർത്ഥന എന്ന ദാനം എത്ര അത്യുദാത്തം! പരിശുദ്ധാത്മാവ് എത്ര…
പുത്രനായ ദൈവവും ലോക രക്ഷകനുമായവനെ ഞങ്ങളോട് കരുണയായിരിക്കേണമേ! ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വിശുദ്ധ യൗസേപ്പിതാവിനെ അത്യധികം ആദരിക്കുകയും അദ്ദേഹത്തിന് വിധേയപ്പെടുകയും ചെയ്ത ഈശോമിശിഹായുടെ ആ വിശുദ്ധമായ മാതൃക…
വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ രണ്ടാം ദിവസം യൗസേപ്പിതാവിനോടുള്ള സവിശേഷ ഭക്തിയെ കുറിച്ച് വിശുദ്ധ അമ്മ ത്രേസ്യയ്ക്കു പറയാനുള്ളത് ശ്രദ്ധിക്കുക. " ദൈവത്തിന്റെ അടുത്തു വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം…
ഒന്നാം ദിവസം ഇന്നത്തെപോലെ 1870 കാലഘട്ടവും സഭ വലിയ പ്രതിസന്ധികൾ നേരിട്ട സമയമായിരുന്നു. ഇന്നെന്നപോലെ അന്നും സാത്താൻ സഭയെ നാനാവിധേന ആക്രമിച്ചു കൊണ്ടിരുന്നു. ദൈവഭയം ഇല്ലാത്ത മനുഷ്യർ…
നമുക്ക് പ്രാർത്ഥിക്കാം വി. യൗസേപ്പിതാവിനോടുള്ള ജപം ഭാഗൃപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാരൃയോടു സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധൃസ്ഥതയേയും…
വ്യക്തിജീവിതങ്ങളെ രൂപാന്തരപ്പെടുത്തി, ഹൃദയങ്ങളിൽ സമൂലപരിവർത്തനം വരുത്തി , നിത്യരക്ഷയിലേക്കു നയിക്കാനുള്ള അതിമാനുഷിക, ദൈവികശക്തി കയ്യാളുന്ന അത്ഭുതപ്രതിഭാസമാണു ദൈവത്തിന്റെ വചനം. അതു ജീവനേകുന്നതാണ്, ശക്തി പകരുന്നതാണ്, വിശുദ്ധീകരിക്കുന്നതാണ്, സുഖപ്പെടുത്തുന്നതാണ്,…
Sign in to your account