Marriage

വിവാഹമോചനം

ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക്‌ ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.മത്തായി 5 : 31-32 മോശയുടെ നിയമമനുസരിച്ച് ഭാര്യയെ ഉപേക്ഷിക്കുക ഭർത്താവിനു വളരെ വിഷമമുള്ള ഒരു കാര്യം ആയിരുന്നില്ല. നിയ 24:1 അനുസരിച്ച് ഒരുവൻ വിവാഹിതനായ ശേഷം ഭാര്യയിൽ എന്തെങ്കിലും തെറ്റ് കണ്ട് അവന് അവളോട് ഇഷ്ടം ഇല്ലാതായാൽ ഉപേക്ഷ പത്രം കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയക്കാം. ഈ നിയമം ഏകപക്ഷീയമായി ഭർത്താക്കന്മാരെ അനുകൂലിക്കുന്നത് ആയിരുന്നു. മേൽപ്പറഞ്ഞ ഉപേക്ഷ പത്രം കൊടുക്കുന്നത് ഇനി അവൾക്ക് ഭർത്താവിൽ അവകാശം ഒന്നുമില്ലെന്ന് വ്യക്തമാക്കാനാണ് . ഭർത്താവിന്റെ സമ്പത്തിന്റെ ഭാഗമായി കരുതപ്പെടുന്ന ഭാര്യയ്ക്ക് ഇവിടെ നീതി ലഭിക്കുന്നില്ല. ഈ നിയമത്തെ ആണ് യേശു ദൈവഹിതമനുസരിച്ച് വ്യാഖ്യാനിക്കുക. അതുവഴി അവിടുന്ന് നിയമത്തെ പൂർത്തിയാക്കുന്നു. ഭാര്യയെ ഉപേക്ഷിക്കുന്നവൻ കുറ്റക്കാരനാണെന്ന്…

More

ഇണ

മുറ്റത്തെ ചെടികൾക്കിടയിലാണ് കുരുവികൾ കൂടുവെച്ചത്. ഒരു പ്രഭാതത്തിൽ കലപില ചിലയ്ക്കുന്ന കുഞ്ഞി കുരുവിയുടെ സ്വരം കേട്ടാണ് ആ കൂടു ശ്രദ്ധയിൽപ്പെടുന്നത്. ചെടികൾക്കിടയിൽ തേൻകുടിച്ച് പറന്നു നടക്കുന്ന കുരുവികളെ…

error: Content is protected !!