തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന് ഒന്നും എടുക്കരുതെന്ന് കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്‌ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്‌ധ വസ്‌തുക്കളില്‍ ചിലതെടുത്തു. തന്‍മൂലം കര്‍ത്താവിന്റെ കോപം ഇസ്രായേല്‍ ജനത്തിനെതിരേ ജ്വലിച്ചു. ബഥേലിനു കിഴക്ക് ബേഥാവനു സമീപത്തുള്ള ആയ്‌പട്ടണത്തിലേക്ക് ജറീക്കോയില്‍നിന്ന് ജോഷ്വ ആളുകളെ അയച്ചു പറഞ്ഞു: നിങ്ങള്‍ പോയി അവിടം രഹസ്യമായി നിരീക്‌ഷിക്കുവിന്‍. അവര്‍ അങ്ങനെ ചെയ്‌തു. അവര്‍ തിരികെ വന്ന് ജോഷ്വയോടു പറഞ്ഞു. എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല; രണ്ടായിരമോ മൂവായിരമോ പേര്‍ പോയി ആയിയെ ആക്രമിക്കട്ടെ. എല്ലാവരും പോയി ബുദ്‌ധിമുട്ടേണ്ട തില്ല; കാരണം അവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളു. അങ്ങനെ അവരില്‍ നിന്ന് ഏകദേശം മൂവായിരം പേര്‍ പോയി; എന്നാല്‍ അവര്‍ ആയ്‌പട്ടണക്കാരുടെ മുന്‍പില്‍ തോറ്റ് ഓടി. ആയ്‌നിവാസികള്‍ മുപ്പത്താറോളം പേരെ വധിച്ചു. അവര്‍ അവരെ നഗരകവാടം മുതല്‍ ഷബാറിംവരെ…
ആധ്യാത്മിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം. ഒന്നുവിളിച്ചാൽ നമ്മുടെ അടുത്ത് അവിടുന്ന് ഓടിയെത്തും. ദൈവത്തെ സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, പൂർണ്ണമായി ക്ഷമിക്കാൻ, ഹൃദയപൂർവ്വം ആശീർവദിക്കാൻ, കടമകൾ കൃത്യമായി ഭംഗിയായി…
Sign in to your account