നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികർക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തിൽ അഭയം നൽകണേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുകൊള്ളണമേ. ശ്രഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളിൽനിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്‌നങ്ങൾ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശ്രുശൂഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും പരത്തിൽ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേൻ. ലോകരാക്ഷനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദികശ്രുശൂഷകരെയും ശുദ്ധീകരിക്കണമേ. വൈദികരുടെ രാജ്ഞിയായ മറിയമേ,വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ.
സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല…
പരിശുദ്ധരാജ്ഞി/ കരുണയുടെ മാതാവേ സ്വസ്തി/ ഞങ്ങളുടെ ജീവനും/ മാധുര്യവും/ ശരണവുമേ/ സ്വസ്തി. ഹവ്വായുടെ പുറംതള്ളപ്പെട്ട/ മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍/ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ/ ഈ താഴ്‌വരയില്‍ നിന്ന്/ വിങ്ങിക്കരഞ്ഞ്/…
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട്…
ഞാന്‍ നിന്നെ സുഖപ്പെപ്പെടുത്തുന്ന കര്‍ത്താവാണ് എന്നരുളിച്ചെയ്ത ദൈവമേ, എന്‍റെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും അങ്ങേയ്ക്കിതാ സമര്‍പ്പിക്കുന്നു. എന്നെ അലട്ടുന്ന മൗന നൊമ്പരങ്ങളും പ്രശ്നങ്ങളും രോഗങ്ങളും പാപങ്ങളും എന്നില്‍…
എന്റെ ഹൃദയത്തില്‍ വസിക്കുന്ന ത്രീത്വയ്ക ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു. എന്നെ തിന്മയിലേക്കു നയിക്കുന്ന എല്ലാ ആസക്തികളെയും, ചിന്തകളെയും, വികാരവിചാരങ്ങളെയും…
കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസിലാക്കല്പെടുന്നതിനെക്കാള്‍ മനസ്സിലാക്കുന്നതിനും,…
പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. വിശുദ്ധിയും നൈർമല്യവുമുള്ള ആത്മാവിൽ പ്രാർത്ഥിക്കണം.എല്ലാവരും പ്രാർത്ഥിക്കണം. ആർക്കും അതിൽ നിന്ന് ഒഴികഴിവില്ല. പ്രാർത്ഥനയിലൂടെയാണ് കൃപ കൈവരുന്നത്. ദിവ്യകാരുണ്യ ആരാധനയും പ്രാർത്ഥനയും സത്യവിളിച്ചവും ഉൾക്കാഴ്ചയും നമുക്ക്…
(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്) മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ് വഴങ്ങി; അതേ, അവിടന്ന് കുരിശുമരണത്തോളം കീഴ് വഴങ്ങി, അതിനാല്‍ സര്‍വ്വേ…
കര്ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ. ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാവട്ടെ 1 നന്മ.…
മുഖ്യദൂതനായ വി.മിഖായേലെ, സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും…
എത്രയും ദയയുള്ള മാതാവേനിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്! നിന്‍റെ സഹായം തേടിനിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേദയയുള്ള…
ഭാഗ്യപ്പെട്ട മാര്‍ യൗയൂസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേ പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവജനനിയായ…
എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്‌നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ…
എല്ലാറ്റിനേയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടന്നു ഞങ്ങളില്‍ നിറഞ്ഞുനില്ക്കുകയും അവിടത്തെ സ്നേഹത്തിന്റെ കതിരുകള്‍ ഞങ്ങളില്‍ പരത്തുകയും ചെയ്യേണമേ. നിത്യവും ഞങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവേ,…
Sign in to your account