സഭ രൂപംകൊണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ്. സഭയുടെ എക്കാലത്തെയും കരുത്തും പരിശുദ്ധാത്മാവാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ സഭ നേരിട്ട നിരവധിയായ പരീക്ഷണങ്ങളെ അതിജീവിക്കുവാൻ ശക്തി ലഭിച്ചതും പരിശുദ്ധാത്മാവിൽ നിന്നുതന്നെ. അതിനാൽ ഈ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടുവാൻ പരിശുദ്ധാത്മാവ് നമുക്ക് ശക്തി പകരും. സമാഗതമായിക്കൊണ്ടിരിക്കുന്ന പന്തക്കുസ്ത തിരുനാൾ ദൈവാത്മാവിനു വേണ്ടി ദാഹിക്കുവാനും പ്രാർത്ഥിക്കാനും കർത്താവു ഒരുക്കിത്തന്നിരിക്കുന്ന സുവർണാവസരമാണ്. വാസ്തവത്തിൽ ക്രിസ്മസും ഈസ്റ്ററും പോലെ തന്നെ പ്രധാനപ്പെട്ട തിരുനാളാണ് പന്തക്കുസ്ത. ആദിമ നൂറ്റാണ്ടുകളിലെ സഭാസമൂഹങ്ങൾ ഏറെ പ്രാർത്ഥിച്ചോരുങ്ങിയാണ് പന്തക്കുസ്ത തിരുനാൾ ആഘോഷിച്ചിരുന്നത്. എന്നാൽ വിശുദ്ധരുടെ തിരുനാളുകളുടെ പെരുപ്പത്തിലും പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ കുറവിലും നാം പന്തക്കുസ്ത തിരുനാളിന്റെ അവഗണിച്ചു. എങ്കിലും സമീപകാലത്തു ലോകം മുഴുവനിലും പന്തക്കുസ്ത തിരുനാളിനോടുള്ള ആദരവ് വർധിച്ചു വരുന്നതായി കാണാൻ സാധിക്കും. ഈ വര്ഷം നിരവധി ധ്യാന കേന്ദ്രങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും പന്തക്കുസ്ത തിരുനാളിനുവേണ്ടി ഉള്ള ഒരുക്ക…
നാം ഇപ്പോൾ പരിശുദ്ധാത്മാവിന്റെ യുഗത്തിലാണ്. ഈശോയുടെ രണ്ടാം വരവ് വരെ ഇത് തുടരും. ഇന്ന് സഭയും സഭാതനയരായ നാം ഓരോരുത്തരും പ്രതിസന്ധികളെ തരണം ചെയ്യാൻ പരിശുദ്ധാത്മാവിൽ ആശ്രയിച്ചേ…
Sign in to your account