എന്റെ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരെ, മനോഹരമായ ഈ റോസാപൂമൊട്ടു നിങ്ങള്ക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ ജപമാലയിൽ ഒരു മണിയാണത്. ചെറുതെങ്കിലും ഇത് അമൂല്യമെന്നു നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! നിങ്ങൾ 'നന്മ നിറഞ്ഞ മറിയമേ' ഭക്തിപൂർവ്വം ചൊല്ലുകയാണെങ്കിൽ ഈ പൂമൊട്ട് അത്യാകർഷകമായ ഒരു റോസാപ്പൂവായി മാറും. പനിനീർപ്പൂക്കൾ കൊണ്ടുള്ള ഈ ജപമാല നിങ്ങളുടെ കൊച്ചു പുഷ്പകിരീടമായിരിക്കും. ഈശോയ്ക്കും മാതാവിനും നിങ്ങൾ സമ്മാനിക്കുന്ന കിരീടവുമായിരിക്കും അത്. ഞാൻ പറഞ്ഞ ഓരോ വാക്കിലും ദയവായി ശ്രദ്ധ പതിപ്പിക്കുക. ഓർമയിൽ സൂക്ഷിക്കാൻ ഒരു സംഭവ കഥ നിങ്ങളോടു പറയാം. പരാഗുവേയിൽ നടന്ന സംഭവമാണിത്. രണ്ടു കൊച്ചു സഹോദരികൾ തങ്ങളുടെ വീടിന്റെ മുന്പിലിരുന് ഭക്തിപൂർവ്വം, ശ്രദ്ധയോടെ, ഏകാഗ്രതയോടെ ജപമാല കൊല്ലുകയായിരുന്നു. പെട്ടെന്ന് സുന്ദരിയായ ഒരു സ്ത്രീ അവിടെ പ്രത്യക്ഷപെട്ടു. അവർ ഇളയ സഹോദരിയെ കൂട്ടികൊണ്ടു പോയി. മൂത്ത സഹോദരി ഞെട്ടിപ്പോയി. ആവുന്നത്ര അവൾ തന്റെ സഹോദരിയെ അന്വേഷിച്ചു.…
പരിശുദ്ധ ജപമാലയിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട് - മാനസിക പ്രാർത്ഥനയും വാചിക പ്രാർത്ഥനയും. ഈശോയുടെയും മാതാവിന്റെയും ജീവിതം, മരണം, മഹത്വം ഇവയിലെ മുഖ്യ രഹസ്യങ്ങളുടെ ധ്യാനമാണ് മാനസിക…
Sign in to your account