വിഖ്യാതമായ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂളിലെയും കോളജിലെയും വിദ്യാർത്ഥിയാണു ഞാൻ. ഈ അനുഗ്രഹത്തിനു നല്ല ദൈവത്തോട് എനിക്കുള്ള സന്തോഷവും നന്ദിയും അനല്പമാണ്. ദൈവപരിപാലനയിൽ പില്ക്കാലത്ത്, എനിക്ക് സെന്റ് ബർക്കുമാൻസ് കോളജിൽ ലെക്ചറർ, വാർഡൻ, ചാപ്ലിൻ, പ്രൊഫസ്സർ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ തസ്തികകളിൽ ശുശ്രൂഷചെയ്യാനും കഴിഞ്ഞു. 1996-99 കാലഘട്ടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കാലത്തായിരുന്നു കോളജിന്റെ പ്ലാറ്റിനം (75 വർഷം) ജൂബിലിയാഘോഷം. ദൈവമേ നന്ദി. അതിനോടനുബന്ധിച്ചു ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കേണ്ടതായി ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ദോഹയിലും-ഖത്തറിലും പോയി. അവിടെനിന്ന് ആരാധനാ സ്വാതന്ത്ര്യം ഇല്ലായിരുന്നെന്നുതന്നെ പറയാം. എന്റെ ജീവിതലക്ഷ്യംതന്നെ എല്ലാ ദിവസവും കുർബ്ബാന ചൊല്ലുക എന്നതാണ്. വളരെ തീഷ്ണമായി അന്വേഷിച്ചപ്പോൾ അമേരിക്കക്കാരൻ ഒരു ജോണച്ചൻ അവിടെയെവിടെയോ ഒരു ചെറിയ സൗകര്യത്തിൽ താമസിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. ഖത്തറിലുണ്ടായിരുന്ന ദിവസങ്ങളിൽ അച്ചന്റെ കൊച്ചു ചാപ്പലിൽ കുർബ്ബാന ചൊല്ലാനുള്ള പ്രത്യേക ക്രമീകരണങ്ങൾ എനിക്കുവേണ്ടി അദ്ദേഹം…
Sign in to your account