ഒരു നല്ല വിദ്യാർത്ഥി എപ്പോഴും ത്യാഗമനോഭാവം (sacrificial mentality) ഉള്ളവനായിരിക്കും. അവൻ പലതും പരിത്യജിക്കും. അമിതഭക്ഷണം, അമിതഭാഷണം, അമിത ഉറക്കം, അമിത വ്യയം, അമിത വ്യായാമം, തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചെങ്കിലേ ഉന്നത വിജയം കൈവശമാക്കാനാവൂ. "അധികമായാൽ അമൃതും വിഷം!" If you want to go up, you have to give up (many things). ഈശോ പറഞ്ഞു: "എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ" (മത്താ. 16 :24 ). സ്വയം പഠനം (self study) ആണ് നല്ല വിദ്യാർത്ഥിയുടെ രണ്ടാമത്തെ ലക്ഷണം. സ്വന്തമായി ചിന്തിച്ചു വിശകലനം ചെയ്തു പഠിക്കുന്ന കാര്യങ്ങൾ മറന്നുപോവുകയില്ല. ഇപ്രകാരം പഠിക്കുന്ന വിദ്യാർത്ഥി ധാരാളം കല്പനാശക്തി (originality) പ്രദർശിപ്പിക്കുകയും ചെയ്യും. അത് ഉന്നതവിജയം കൈവരിക്കും. ജീവിത വിജയത്തിലേക്കുള്ള രാജപാതയാണ് വിദ്യാഭ്യാസത്തിലെ ഉന്നതവിജയം. The sky…
Sign in to your account