പരിശുദ്ധതമത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്റെതന്നെ അന്തസത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണ് ഇത്. ഇക്കാരണത്താൽ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന വെളിച്ചവുമാണിത്. 'വിശ്വാസസത്യങ്ങളുടെ ശ്രേണിയിൽ' ഏറ്റവും മൗലികവും സത്താപരവുമായ പ്രബോധനമാണ് പരി. ത്രിത്വരഹസ്യം. രക്ഷാചരിത്രം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം തന്നെത്തന്നെ മനുഷ്യന് വെളിപ്പെടുത്തുകയും 'പാപത്തിൽനിന്നു പിൻതിരിയുന്നവരെ തന്നോട് അനുരഞ്ജനപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ' ചെയ്യുന്ന മാർഗ്ഗത്തിന്റെയും രീതികളുടെയും ചരിത്രം തന്നെയാണ്. ത്രിത്വം ഏകമാകുന്നു. നമ്മൾ വിശ്വസിക്കുന്നത് മൂന്നു ദൈവങ്ങളില്ല, മൂന്നു വ്യക്തികളായ ഏകദൈവത്തിൽ ഏകസത്തയോടുകൂടിയ ത്രിത്വത്തിലാണ്. മൂന്നു ദൈവവ്യക്തികളും കൂടി ഒരു ദൈവികസത്തയെ വിഭജിച്ചെടുക്കുകയുമല്ല ചെയ്യുന്നത്; പ്രത്യുത, ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂർണ്ണമായും മുഴുവനായും ദൈവമാണ്: 'പുത്രൻ എന്തായിരിക്കുന്നുവോ അത് തന്നെയാണ് പിതാവ്; പിതാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണ് പുത്രൻ; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതു തന്നെയാണ് പിതാവും പുത്രനും; അതായതു…
''പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'''(സ.െ 1:8).പരിശുദ്ധാത്മാവിന്റെ അഭിഷേകം (പ്രധാനമായും മാമ്മോദീസാ, സ്ഥൈര്യലേപനം,…
പൗലോസ്ശ്ലീഹാ ഗലാത്യർക്കെഴുതിയ ലേഖനം 1:4 'ഈശോ ഏകരക്ഷകൻ' എന്ന സത്യം സുതരാം വ്യക്തമാക്കുന്നതാണ്. 'തിന്മനിറഞ്ഞ ഈ യുഗത്തിൽനിന്നു നമ്മെ മോചിപ്പിക്കേണ്ടതിന് പാപത്തിൽനിന്നു നമ്മെ വിമോചിപ്പിച്ചു സ്വർഗ്ഗത്തിന് അവകാശികളാക്കുന്നതിന്,…
അവതീർണ്ണവചനമായ മിശിഹായിലൂടെ, പരിശുദ്ധാത്മാവിൽ മനുഷ്യർക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിക്കണമെന്നും അങ്ങനെ അവർ ദൈവികസ്വഭാവത്തിൽ ഭാഗഭാക്കുകളാകണമെന്നുമായിരുന്നു ദൈവത്തിന്റെ തിരുമനസ്സ്''(ഉ.ഢ. 2; എഫേ. 1:9; 2:18; 1 പത്രോ. 1:4)…
Sign in to your account