സുഹൃത്തുക്കളെ, ഏവർക്കും പുതുവത്സരപ്പിറവിയുടെ അനുമോദനങ്ങളും ആശംസകളും പ്രാത്ഥനകളും. ജെറമിയ പ്രവാചകനിലൂടെ കർത്താവു നമ്മോടു പറയുന്നത് പരമ പ്രധാനം തന്നെ. പഴയ പാതകൾ ഉപേക്ഷിക്കുക. നേരായ പാത തേടി അതിലൂടെ സഞ്ചരിക്കുക. അപ്പോൾ നിങ്ങൾ വിശ്രാന്തിയടയും (ജെറമിയ 6:16). ഈ പാത ദൈവം തിരുമനസാകുന്ന പാതയാണ്. സത്യധർമാദികളുടെ ദൈവ-സഹോദര സ്നേഹങ്ങളുടെ , നീതിവിനയങ്ങളുടെ, ആത്മാഭിമാനത്തിന്റെ, ആത്മനിയന്ത്രണത്തിന്റെ, ശൂന്യവത്കരണത്തിന്റെ, സഹിഷ്ണത സഹാനുഭൂതികളുടെ വിശ്വസ്തത, വിവേകങ്ങളുടെ, നിസ്വാർത്ഥ സഭാ സ്നേഹത്തിന്റെ, വിട്ടുവീഴ്ചയുടെ, ആത്മാർത്ഥവും സത്യസന്ധവുമായ പങ്കുവയ്ക്കലിന്റെ, ത്യാഗത്തിന്റെ, ശാരീരികവും മാനസികവും ആത്മീയവുമായ വിശുദ്ധിയുടെ, അനുസരണത്തിന്റെ, യഥാർത്ഥ ദാരിദ്ര്യത്തിന്റെ, പരസ്പരം ഭാരം വഹിക്കലിന്റെ, പാപപരിഹാരത്തിന്റെ, പ്രാർത്ഥനയുടെ , ബലിയർപ്പണത്തിന്റെ, ഒറ്റ വാക്കിൽ കൗദാശിക ജീവിതത്തിന്റെ, തെറ്റുതിരുത്തലിന്റെ, അതിനാവശ്യമായ ആത്മശോധനയുടെ, വചനധ്യാനപദങ്ങളുടെ പാത, സമാധാനത്തിന്റെ, യഥാർത്ഥ സന്തോഷത്തിന്റെ, (ആനന്ദത്തിന്റെ) ദൈവഹിതം മാത്രം നിറവേറ്റുന്ന, ദൈവമഹത്വത്തിനു വേണ്ടി മാത്രം അധ്വാനിക്കുന്ന, ദൈവപരിപാലനയിൽ പരിപൂർണമായി ആശ്രയിക്കുന്ന, പ്രതീക്ഷ…
''പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'''(സ.െ 1:8).പരിശുദ്ധാത്മാവിന്റെ അഭിഷേകം (പ്രധാനമായും മാമ്മോദീസാ, സ്ഥൈര്യലേപനം,…
പൗലോസ്ശ്ലീഹാ ഗലാത്യർക്കെഴുതിയ ലേഖനം 1:4 'ഈശോ ഏകരക്ഷകൻ' എന്ന സത്യം സുതരാം വ്യക്തമാക്കുന്നതാണ്. 'തിന്മനിറഞ്ഞ ഈ യുഗത്തിൽനിന്നു നമ്മെ മോചിപ്പിക്കേണ്ടതിന് പാപത്തിൽനിന്നു നമ്മെ വിമോചിപ്പിച്ചു സ്വർഗ്ഗത്തിന് അവകാശികളാക്കുന്നതിന്,…
അവതീർണ്ണവചനമായ മിശിഹായിലൂടെ, പരിശുദ്ധാത്മാവിൽ മനുഷ്യർക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിക്കണമെന്നും അങ്ങനെ അവർ ദൈവികസ്വഭാവത്തിൽ ഭാഗഭാക്കുകളാകണമെന്നുമായിരുന്നു ദൈവത്തിന്റെ തിരുമനസ്സ്''(ഉ.ഢ. 2; എഫേ. 1:9; 2:18; 1 പത്രോ. 1:4)…
Sign in to your account