യേശു നമുക്ക് സമ്മാനിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശിഷ്ടമായ ഈ പ്രാർത്ഥനയിലെ ഓരോ വാക്കും അർത്ഥ സമ്പുഷ്ടമാണ്. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ പ്രാർത്ഥന. ദൈവവുമായുള്ള നമ്മുടെ ബന്ധം ആണ് ആദ്യമായി സ്ഥാപിക്കേണ്ടത്. അതുകൊണ്ടാണ് ആദ്യഭാഗത്ത് ദൈവത്തിന്റെ നാമം അവിടുത്തെ രാജ്യം അവിടുത്തെ ഹിതം എന്നിവ ഉൾപ്പെടുത്തിയത്. മനുഷ്യന് നിരവധി ആവശ്യമുണ്ടെന്ന് യേശുവിനെ അറിയാം.. എന്നാൽ മൂന്നെണ്ണം മാത്രമേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അവ സുപ്രധാനങ്ങളാണെന്നും മനുഷ്യന്റെ ആവശ്യങ്ങൾക്ക് അവ മതി എന്നും യേശുവിനെ അറിയാം. അന്നന്നു വേണ്ട ആഹാരം ലഭിക്കുക കടങ്ങളും പാപങ്ങളും ക്ഷമിക്ക പെടുക. തിന്മയെ ജയിക്കാനുള്ള ശക്തിയാർജിക്കുക. ഈ പ്രാർത്ഥന മനുഷ്യന്റെ യഥാർത്ഥ ആവശ്യങ്ങൾ എന്തെന്ന് തിരിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്നു. സ്വർഗ്ഗസ്ഥനായ എന്ന വിശേഷണം ദൈവം അത്യുന്നതനും അപ്രാപ്യനു മാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. അതേസമയം ഈ ദൈവത്തെ യേശു നമുക്ക് പരിചയപ്പെടുത്തിയത്…
എപ്പിഫനി ഗ്രീക്കിൽ നിന്ന് നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദം ആണ്. എപ്പിഫനി അർത്ഥമാക്കുന്നത് പ്രത്യക്ഷീകരണം ആണ് ; ദനഹാ എന്ന സുറിയാനി പദം ഉദയവും. ( പാശ്ചാത്യ…
നസ്രസ്സിലെ യേശു ദൈവപുത്രനാണ്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ" എന്ന് നാം പ്രാർത്ഥിക്കുമ്പോൾ നാം സൂചിപ്പിക്കുന്ന രണ്ടാമത്തെ ദൈവിക വ്യക്തിയാണ് . യേശു ഒന്നുകിൽ തന്നെത്തന്നെ സാബത്തിൻ്റെ…
നിത്യരക്ഷ യെ കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമുണ്ട്. അത് സാധ്യമാകാൻ ഹെബ്രായ ലേഖകന്റെ ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. " നിർജീവ പ്രവർത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള…
ദൈവം നന്മയാണ്. നന്മയെല്ലാം ദൈവത്തിൽ നിന്ന് വരുന്നു. നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതും ദൈവം തന്നെ. നന്മയിൽ നിലനിൽക്കാനുള്ള എല്ലാ സിദ്ധികളും അവിടുന്ന് സമ്മാനിക്കുന്നുണ്ട്. ദൈവത്തെ മാത്രമേ വിശേഷണങ്ങൾ…
വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പ ആ പദം അലങ്കരിക്കുന്ന അധികമാരും കരുതിയിരുന്നില്ല. പലർക്കും വാർത്ത ഒരു 'surprise' ആയിരുന്നു. അവിശ്വസനീയം എന്ന് തോന്നിയവർ പോലും ഉണ്ടായിരുന്നു. അത്…
ദൈവം തന്റെ തിരുഹിതം ക്രിസ്തുവിലൂടെ വ്യക്തമാക്കി. ഇപ്രകാരം, തന്റെ അഭിഷ്ട്ടമനുസരിച്ചു അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസിലാക്കിത്തന്നു. കാലത്തിന്റെ പൂർണതയിൽ ഭൂമുഖത്തുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനു…
വിശ്വാസിയുടെ പരിശുദ്ധമാതാവാണ് സഭ. ഈ മാതാവ് വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും സൃഷ്ടപ്രപഞ്ചത്തിന്റെ ആദികാരണവും പരമാന്ത്യവും ദൈവമാണെന്നാണ്. ആദിയിൽ സർവശക്തനായ ദൈവം ആകാശവും ഭൂമിയും ( സർവവും ) സൃഷ്ട്ടിച്ചു.…
സത്യം, സൗന്ദര്യം ഇവയോടുള്ള താത്പര്യം ധാർമിക നന്മയെക്കുറിച്ചുള്ള അവബോധം, സ്വാതന്ത്ര്യം, മനസാക്ഷിയുടെ സ്വരം, അനന്തതയ്ക്കും സൗഭാഗ്യത്തിനും വേണ്ടിയുള്ള തീവ്രമായ ആഗ്രഹം ഇവ മനുഷ്യന് കൈമുതലാണ്. മനുഷ്യൻ സ്വയം…
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ടവനാണ് ഓരോ മനുഷ്യനും. അവിടുത്തെ അറിഞ്ഞു സ്നേഹിച്ചു അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു ദൈവത്തെ പ്രാപിക്കുകയാണ് അവന്റെ പ്രഥമ കടമ. അവൻ ദൈവാന്വേഷിയുമാണ്. ദൈവത്തെ…
ദൈവത്തെ വിസ്മരിക്കുവാനും നിരസിക്കുവാനും ഒരുവന് കഴിഞ്ഞെന്നുവരാം. എങ്കിലും, ജീവനും (നിത്യജീവൻ, സ്വർഗം) സൗഭാഗ്യവും കണ്ടെത്തുന്നതിന് തന്നെ അന്വേഷിക്കുന്നതിന് ഓരോ മനുഷ്യനെയും സ്നേഹസമന്വിതം സദാ വിളിക്കുന്നതിൽ നിന്ന് ദൈവം…
ചരിത്രത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഒരു മഹാസത്യമാണ് മനുഷ്യന്റെ ദൈവാന്വേഷണം. ഇത് അവനിലുള്ള ആത്മദാഹത്തിന്റെ ആവിഷ്ക്കാരം തന്നെയാണ്. മതാത്മക വിശ്വാസങ്ങൾ, ആചാരങ്ങൾ, പ്രാർത്ഥനകൾ, ബലികൾ, ആരാധന അനുഷ്ട്ടാനങ്ങൾ, ധ്യാനങ്ങൾ…
നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെദൈവമേ എന്റെ ഹൃദയം അങ്ങയെ തേടുന്നു.എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.ജീവിക്കുന്ന ദൈവത്തിനായി വേണ്ടിത്തന്നെ. ദൈവത്തിനു വേണ്ടിയുള്ള ദാഹം മനുഷ്യ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന…
ക്രൈസ്തവ ജീവിതം വിശ്വസത്തിലധിഷ്ഠിതമാണ്. നല്ല ദൈവം തന്നെതന്നെ മനുഷ്യന് വെളിപ്പെടുത്തുന്നു. അവിടുന്ന് അവനു സ്വയം ദാനം ചെയുന്നു. സ്വജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം അന്വേഷിക്കുന്ന അതി സമ്പുഷ്ട്ടമായ പ്രകാശം…
Sign in to your account