സ്‌നേഹലാളനം

ഇസ്രായേൽമക്കൾ ഈജിപ്തിൽ

അധ്യായം മൂന്ന് ഇസ്രായേൽ മക്കൾ ഈജിപ്തിലെത്തി. അവർ ഭരണാധിപനെക്കണ്ട് നിലംപറ്റ താണു വണങ്ങുന്നു! പദ്ധതിപ്രകാരം പരാപരൻ തന്റെ പക്കലെത്തിച്ച സഹോദരന്മാരെ ജോസഫ് തിരിച്ചറിയുന്നു!  പക്ഷേ സഹോദരങ്ങൾക്ക് അവനെ മനസ്സിലായേ ഇല്ല. അതുകൊണ്ടു തന്നെ അവൻ നാടകം നന്നായി അഭിനയിക്കാൻ തീരുമാനിക്കുന്നു. വളരെ  പരുഷമായി, ദ്വിഭാഷിയിലൂടെയാണ് അവൻ അവരോടു സംസാരിക്കുന്നത്. 'നിങ്ങൾ എവിടെ നിന്നു വരുന്നു?'  അങ്ങനെയാണ് അവൻ അവരുമായി സംസാരം തുയങ്ങുന്നതു തന്നെ. അങ്ങേയറ്റം വിനയാന്വിതാരായാണ് അവർ അവനോടു മറുപടി പറഞ്ഞത്. 'ധാന്യം വാങ്ങാൻ കാനാൻ ദേശത്തുനിന്നു വന്നവരാണു ഞങ്ങൾ.' തന്നെക്കുറിച്ചും അവരെക്കുറിച്ചും ചെറുപ്പത്തിൽ തനിക്കുണ്ടായ സ്വപ്നം ജോസഫ് അനുസ്മരിക്കുന്നു. (42:6-9) കല ജീവിതം തന്നെ. കഥയും, കഥാന്തുവും, ക്യാറക്റ്ററും,ഡയലോഗും, ഐറണിയും, ക്ലൈമാക്‌സും,  ആന്റിക്ലൈമാക്‌സുമുള്ള ഒരു യഥാർത്ഥ ജീവിതനാടകമാണ് നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുക. ഏറെ ഗൗരവം നടിച്ചു ജോസഫ് അവരോടു പറയുന്നു: ' നിങ്ങൾ ചാരന്മാരാണ്. നാടിന്റെ…

More

സ്വപ്‌നം ആവര്‍ത്തിച്ചതിന്റെ അര്‍ഥം

സ്വസഹോദരങ്ങളുടെ അസൂയയാൽ അടിമയായി വിൽക്കപ്പെട്ട ജോസഫിനെ അടിമത്തത്തിൽനിന്നും തടവറയിലേക്കും, അവസാനം രാഷ്ട്രീയ അധികാരത്തിന്റെ ഉന്നത സോപാനത്തിലേക്കും എത്തിക്കുന്ന ദൈവം, വിരചിക്കുന്ന സ്നേഹലാളനത്തിന്റെ അത്യുദാത്ത കഥയാണ് പൂർവ്വ യൗസേഫ്,…

ഇസ്രായേലിന്റെ വിമോചകൻ

അധ്യായം ആറ് ഇസ്രായേൽ മക്കൾക്കുള്ള തന്റെ സംരക്ഷണത്തിന്റെ ശക്തമായ ഉപകരണമാക്കാൻ ഉടയവൻ മോശയെ തെരഞ്ഞെടുത്തല്ലോ. പ്രസ്തുത തീരുമാനം അവിടുന്ന് അവനെ അറിയിക്കുന്നു; ഒപ്പം ദൗത്യ നിർവഹണത്തിനുള്ള ആഹ്വാനവും.…

ഇസ്രായേലും മോശയും

അധ്യായം അഞ്ച് ഇസ്രായേൽ പരീക്ഷിക്കപ്പെടുന്നു പുറപ്പാടിന്റെ പുസ്തകത്തി ഇതിവൃത്തം തന്നെ ദൈവപരിപാലനയാണ്. ഇസ്രായേൽ മക്കൾക്കു നൽകപ്പെട്ട വാഗ്ദാനങ്ങളെല്ലാം അക്ഷരശഃ നിറവേറുന്നു. ഇസ്രായേൽ ജനം വർദ്ധിച്ചു വളരെയധികം ശക്തിപ്രാപിക്കുകയും…

ഇസ്രായേൽ ഈജിപ്തിൽ

അധ്യായം നാല് സഹോദരർക്കു ദൈവത്തിന്റെ സ്‌നേഹലാളനം ബോധ്യമാക്കിയതിനു ശേഷം ജോസഫ് അവരോടു പറയുന്നതും ഏറെ ശ്രദ്ധേയമാണ്. ''നിങ്ങൾ തിടുക്കത്തിൽ നമ്മുടെ പിതാവിന്റെയടുത്തു ചെന്ന് പറയുക; ദൈവം എന്നെ…

ഇടയച്ചെറുക്കൻ ഈജിപ്തിന്റെ അധിപൻ

അധ്യായം രണ്ട് നന്ദിഹീനത നിഷിദ്ധമാണ് പാപമാണ്. 'നന്ദികെട്ടവൻ' എന്നത് ഒരുവനു കിട്ടാവുന്ന ഏറ്റം മോശമായ ഒരു സർട്ടിഫിക്കറ്റാണല്ലോ. ഓരോ ഉപഭോക്താവും തനിക്കു ലഭിക്കുന്ന നന്മകൾക്കു ബന്ധപ്പെട്ടവരോടു കൃതജ്ഞതയുള്ളവനായിരിക്കണം.…

പ്രവചനം പൂർത്തിയാകുന്നു

വിശുദ്ധഗ്രന്ഥവും അനുഭവവും ഒരുപോലെ ആവിഷ്‌കരിക്കുന്ന സത്യമാണ് ദൈവത്തിന്റെ പരിപാലന.പക്ഷേ, സ്‌നേഹമായ ദൈവത്തിന്റെ സ്‌നേഹത്തിൽ വസിക്കുന്നവർക്കേ ഇത് അനായാസം അനുഭവമാവൂ. തൻമൂലം മനുഷ്യനെ തന്റെ സ്‌നേഹത്തിൽ നിലനിർത്താൻ തമ്പുരാൻ…

സ്‌നേഹലാളനം

''ഇതാ ഞാൻ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ 49:16) ഏറെ ക്രൈസ്തവരെ ഏറ്റം സമാശ്വസിപ്പിക്കുന്ന സ്‌നേവചനം! തിരുവചനം! '്‌നീ സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടു…

error: Content is protected !!