പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം

“ഇതിനു വേണ്ടിയാണ് ഞാൻ വരുന്നത്.”

"ഈ വിശുദ്ധ ദിനങ്ങളിൽ തനിക്കെതിരായി പാപം ചെയ്യുന്നവരെ ദൈവം ക്ഷമയോടെ നോക്കുവാൻ എന്നിലൂടെ ഇടയാകണം. പ്രിയ കുഞ്ഞേ, ഇതിനു വേണ്ടിയാണ് ഞാൻ വരുന്നത്. പ്രാർത്ഥിക്കുക. സ്നേഹത്തിന്റെ ദിവസം നിനക്കുമാത്രമായി ഒരു സവി ശേഷമായ പുഞ്ചിരി ഞാൻ നല്കും." “പ്രിയ കുഞ്ഞേ, ഓരോ ദിവസവും എന്റെ കരങ്ങൾ നിന്നെ നയിക്കാൻ അനുവദിക്കുക. അതുവഴിയായി നിന്റെ ഏറ്റവും അന്ധകാരാവൃതമായ മണിക്കൂറുക ളിലേക്ക് പ്രകാശം പകരാൻ ഞാൻ തയ്യാറാകുന്നു. പ്രിയ കുഞ്ഞേ, എന്നോടു തുറവിയുള്ളവളായിരിക്കാൻ ഞാൻ ആവശ്യപ്പെടുമ്പോൾ വിഷമിക്കരുത്. ഞാൻ ഇവിടെ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളോടു നീ പ്രത്യുത്തരിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു. എന്നാൽ, പ്രവർത്തിക്കാൻ എന്നെ നീ അനുവദിച്ചാൽ മാത്രമേ അതു സാധ്യമാകുകയുള്ളൂ. പ്രിയ കുഞ്ഞേ, ഞാൻ ബലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിട മാണു നീ. എന്റെ കരങ്ങളിൽ എല്ലാം ഏൽപിച്ചാൽ മാത്രമേ അത് സുശക്തമായി നിലകൊള്ളുകയുള്ളൂ. പ്രാർത്ഥിക്കുകപ്രാർത്ഥിക്കുകപ്രാർത്ഥിക്കുക"

More

അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക

"പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം " "പ്രിയ കുഞ്ഞേ, ഞാൻ സാധുക്കളായ പാപികളെ സ്നേഹിക്കുന്നു. എന്നോടുള്ള ഭക്തിയിലൂടെ അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക. പ്രാർത്ഥിക്കുക. ഞാൻ നിന്നെ…

എനിക്കതു വിട്ടു തരിക.

പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം പ്രിയ കുഞ്ഞേ , തെറ്റുകളെക്കുറിച്ചുള്ള ഏറ്റവും സന്ദേഹം പോലും നിന്നെ അസ്വസ്ഥയാ ക്കരുതെന്നാണ് എനിക്ക് നിന്നോടു പറയാനുള്ളത്. എനിക്കതു വിട്ടു തരിക.…

“ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്.”

പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം “പ്രിയ കുഞ്ഞേ, എല്ലാത്തിനെയും കുറിച്ച് പ്രാർത്ഥി ക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു. അപ്പോൾ എനിക്കു നിന്നെ സഹായിക്കാൻ സാധിക്കും. നിന്റെ പരീക്ഷണങ്ങളോട്…

error: Content is protected !!