അനുഗ്രഹത്തിന്റെ വഴികളെ നമുക്ക് ജീവിതവിജയത്തിന്റെ പാതകളെന്നു വിളിക്കാം. അനുഗ്രഹം കൂടാതെ ആർക്കും ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയില്ല. കാരണം മനുഷ്യന്റെ പ്രയത്നങ്ങളെക്കാളുപരി ദൈവത്തിന്റെ അനുഗ്രഹമാണ് വിജയങ്ങൾക്കു അടിസ്ഥാനം. സങ്കീർത്തകൻ ഇപ്രകാരം പറയുന്നു 'അതിരാവിലെ എഴുന്നേൽക്കുന്നതും വളരെ വൈകി കിടക്കാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത ഉപജീവിക്കുന്നതും വ്യര്ഥമാണ്. തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്ക് വേണ്ടത് നൽകുന്നു' (സങ്കീ 127 :2 ) നമ്മുടെ അത്യധ്വാനത്തെയല്ല, ദൈവത്തിനു സംപ്രീതികരമായ ഒരു ജീവിതത്തെയാണ് ദൈവം അനുഗ്രഹിക്കുന്നത്. അധ്വാനിക്കാതെ അലസമായി കിടന്നുറങ്ങണമെന്നല്ല ഇതിന്റെ അർഥം. അലസത ദൈവം ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല അതൊരുപാപവുമാണ്. ദൈവം തന്റെ അനുഗ്രഹം ഏറ്റവും അധികം വർഷിക്കുന്നത് നമ്മുടെ മാതാപിതാക്കളിലൂടെയാണ്. അവരെ സ്നേഹിക്കാതെയും അനുസരിക്കാതെയും നമുക്ക് അനുഗ്രഹം ലഭിക്കുകയില്ല. ചെറുപ്പത്തിൽ തന്നെ ഈ സത്യം ഗ്രഹിക്കുന്നവർ ഭാഗ്യവാന്മാരാണ്. നന്നായി പഠിച്ച് ഉന്നതവിജയം നേടിയാണ് സാബു ജർമ്മനിയിൽ ഒരു ജോലി സമ്പാദിച്ചത്.…
ഓരോ ദിവസവും ഉണർന്നു എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നവരെ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന് തുടങ്ങുന്ന കർത്തൃപ്രാർത്ഥന വഴിയായി ദൈവത്തിന്റെ രാജ്യം വരണമേയെന്ന് എത്രയോ പ്രാവശ്യമാണ് നമ്മൾ പ്രാർത്ഥിക്കാറുള്ളത്. എന്നാൽ…
'തല ഇരിക്കെ വാലാടരുത് ' എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ടല്ലോ. ഇവിടെ, തല മാതാപിതാക്കളും വാല് കുട്ടികളുമെന്ന ചിന്തയിലൂടെ നമുക്ക് അൽപ്പം സഞ്ചരിക്കാം. തലയാകുന്ന മാതാപിതാക്കളായി കുട്ടികൾ…
അനീതി നിറഞ്ഞ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നതെന്ന് പറയുന്നവരാണേറെയും. അനീതിയെക്കുറിച്ച് ഞങ്ങളോടെന്തിനാണ് പറയുന്നതെന്ന് കുട്ടികൾ ചിന്തിച്ചേക്കാം. പ്രിയ കുഞ്ഞുങ്ങളെ, നാളത്തെ ലോകം നിങ്ങളുടേതാണ്. നിങ്ങളുടെ പ്രായത്തിൽ ഞങ്ങൾ…
മിടുമിടുക്കിയായ സുന്ദരകുട്ടിയായിരുന്നു ടീന. പഠനത്തിൽ മാത്രമല്ല പാട്ടിലും കളികളിലുമെല്ലാം അവളായിരുന്നു ക്ലാസ്സിൽ ഒന്നാമത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള വീട്ടിൽ മാതാപിതാക്കൾക്കും സ്കൂളിനും അഭിമാനമായി അവൾ വളർന്നുവന്നു. എട്ടാം ക്ലാസ്സിൽ…
എളിമയോളം വലിയ പുണ്യമില്ല. അനുഗ്രഹത്തിന്റെ നീരുറവകൾ ഒഴുകി ഇറങ്ങുന്നത് താഴ്മയുടെ വിനീതഭാവങ്ങളിലേക്കാണ്. മറിയം എന്ന കൊച്ചുപെൺകുട്ടിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചപ്പോൾ അനുഗ്രഹത്തിന്റെ പൊന്നുതമ്പുരാൻ മണ്ണിലേക്കിറങ്ങി വന്നില്ലേ? എങ്കിലും…
ദിനംപ്രതി നമ്മൾ മലയാളികൾ തിന്നുതീർക്കുന്ന കോഴി ഇറച്ചിയുടെ കണക്ക് ആരെയും വിസ്മയിപ്പിക്കും. കോഴി ഇറച്ചി ഇന്ന് നമ്മുടെ ഇഷ്‌ട വിഭവമാണ്. അതുകൊണ്ടുതന്നെ കോഴി വാങ്ങാൻ ഇറച്ചിക്കടയിൽ പോകുന്നവരുമേറെ.…
സഹനങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിൽ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ പലരും തന്നോട് തന്നെ ചോദിക്കാറുണ്ട്. 'ഞാനെന്തിന് ജീവിക്കണം?' അന്ന് ഒരു പക്ഷെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല.…
മനുഷ്യരായ നമ്മുടെ ബുദ്ധിക്കു ഗ്രഹിക്കാവുന്ന കാര്യങ്ങളെ വിശ്വാസം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. നിങ്ങൾ കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ തിളങ്ങിനിൽക്കുന്ന പൂർണ്ണചന്ദ്രനെ പിടിക്കാൻ കൈനീട്ടിക്കാണും. അതെന്താണെന്നോ എവിടെയാണെന്നോ അറിയാതെയാണങ്ങനെ ചെയ്തത്.…
Sign in to your account