"പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം " "പ്രിയ കുഞ്ഞേ, ഞാൻ സാധുക്കളായ പാപികളെ സ്നേഹിക്കുന്നു. എന്നോടുള്ള ഭക്തിയിലൂടെ അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു." "പ്രിയ കുഞ്ഞേ, ഞാൻ വളരെ ദുഃഖിതയാണ്. ഒരുപാടു പേർ തങ്ങളുടെ അധരങ്ങളാൽ എന്നോ ടുള്ള ഭക്തി പ്രഘോഷിക്കുന്നു. എന്നാൽ അവരുടെ ഹൃദയങ്ങൾ ലോകത്തിലേക്കു മാത്രം ശ്രദ്ധയൂന്നിയിരിക്കുന്നു. നിസ്സഹായരായ പാപികൾ, എത്രയോ വലിയ നിന്ദയാണത്. ഞാൻ അവർക്കുവേണ്ടി ഒരുപാട് കരയുന്നു. അവർക്കുവേണ്ടി പ്രാർത്ഥിക്കുക. എന്നോടൊപ്പം പ്രാർത്ഥിക്കാനാണ് നീ വിളിക്കപ്പെട്ടിരിക്കുന്നത്. നിന്റെ ഹൃദയം എനിക്കായി തുറക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകനുമായി അവരെ അനുരഞ്ജിപ്പിക്കാനുള്ള എന്റെ സ്നേഹനിർഭരമായ അക്ഷമ കുറച്ചൊക്കെ നിനക്ക് അനുഭപ്പെടാനാണിത്. പ്രിയ കുഞ്ഞ്, അവർ കാരണം സന്തോഷത്തിന്റെ ദിവസം എനിക്ക് ദുഃഖപൂരിതമായിരിക്കുകയാണ്."
"ഈ വിശുദ്ധ ദിനങ്ങളിൽ തനിക്കെതിരായി പാപം ചെയ്യുന്നവരെ ദൈവം ക്ഷമയോടെ നോക്കുവാൻ എന്നിലൂടെ ഇടയാകണം. പ്രിയ കുഞ്ഞേ, ഇതിനു വേണ്ടിയാണ് ഞാൻ വരുന്നത്. പ്രാർത്ഥിക്കുക. സ്നേഹത്തിന്റെ ദിവസം…
പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം പ്രിയ കുഞ്ഞേ , തെറ്റുകളെക്കുറിച്ചുള്ള ഏറ്റവും സന്ദേഹം പോലും നിന്നെ അസ്വസ്ഥയാ ക്കരുതെന്നാണ് എനിക്ക് നിന്നോടു പറയാനുള്ളത്. എനിക്കതു വിട്ടു തരിക.…
പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം “പ്രിയ കുഞ്ഞേ, എല്ലാത്തിനെയും കുറിച്ച് പ്രാർത്ഥി ക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു. അപ്പോൾ എനിക്കു നിന്നെ സഹായിക്കാൻ സാധിക്കും. നിന്റെ പരീക്ഷണങ്ങളോട്…
Sign in to your account