"ആദത്തിൻറെ പാപവും പതനവും മുൻകൂട്ടി ദർശിക്കപ്പെട്ടവയാണ്" മരിയ തുടരുന്നു: ഈ പാപത്തിൽ ഉൾപ്പെടാതെ സൃഷ്ടിക്കപ്പെട്ടതു പരിശുദ്ധ കന്യകാമറിയം മാത്രമാണ്. മനുഷ്യൻറെ സ്വാതന്ത്ര്യ ത്തിൽ ഇടപെടാതെ തന്നെയാണ് എല്ലാം ദൈവം തീരുമാനിച്ചത്. അതാണ് അവിടുത്തെ സ്വഭാവം. മനുഷ്യരോട് അവിടുന്നു യാതൊരു അന്യായവും ചെയ്തില്ല. അവരുടെ സ്വന്തം ഇഷ്ടപ്രകാരം തിന്മ ചെയ്യാം അല്ലെങ്കിൽ പ്രകാശത്തിൻറെ അനുഗ്രഹം പ്രാപിച്ചു തിന്മയിൽ നിന്നും അകന്നു നില്ക്കാം. "ആരുടെയും അവകാശങ്ങൾ ദൈവം ലംഘിച്ചില്ല. ആരെയും കൈവെടിഞ്ഞുമില്ല. ആവശ്യമായവ എല്ലാവർക്കും, യഥാസമയം നല്കുകയും ചെയ്തു. മനുഷ്യരുടെ ഹൃദയങ്ങളിൽ അവിടുത്തെ നിയമം ആലേഖനം ചെയ്തിരിക്കുന്നു. അതിനാൽ, സൃഷ്ടവും അത്യുന്നത ദൈവവുമായി അവിടുത്തെ അംഗീകരിക്കുകയും, മനസ്സിലാക്കുകയും, സ്നേഹിക്കുകയും ചെയ്യാതിരുന്നാൽ ഒരുവനും ക്ഷമിക്കപ്പെടുകയില്ല." "ഈ രഹസ്യങ്ങൾ മനസ്സിലാക്കപ്പെട്ടതിനാൽ ദൈവം സ്വയം ആവിഷ്‌കരിച്ചതിൻറെ, മഹത്ത്വീകരിച്ചതിൻറെ അത്യുന്നതമായ കാരണങ്ങൾ ഗ്രഹിക്കാൻ എനിക്കു സാധിച്ചു. സകലത്തിന്റെയും സൃഷ്ടാവും രക്ഷകനുമായ സർവ്വേശ്വരനെ എത്രയധികം നാം സ്തുതിക്കേണ്ടതാണ്…
ഓ, അത്യുന്നതനും അഗ്രാഹ്യനുമായ കർത്താവേ ! അങ്ങയുടെ മഹത്വത്തെ യോഗ്യതയോടെ, ഉചിതമായ രീതിയിൽ അംഗീകരിക്കുന്നതിനും സ്‌തുതിക്കുന്നതിനും സകല മാലാഖമാരുടെയും നീതിമാന്മാരുടെയും സ്നേഹവും സമ്പൂർണതകളും എനിക്കുണ്ടായിരുന്നെങ്കിൽ ! അത്യുന്നത…
ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങി പ്രശോഭിച്ച പവിത്രത, പരിപൂർണ്ണത, നിരവധിയായ അനുഗ്രഹങ്ങൾ, കൃപകൾ തുടങ്ങിയവ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നു. ദൈവത്തിൻറെ മഹനീയ "നഗരമായ മറിയ"ത്തിനു നല്കപ്പെടേണ്ടിയിരുന്ന…
മരിയ തുടരുന്നു: ഈ വിശിഷ്ടമായ ദൈവിക പൂർണ്ണതകൾ, ഒരു പ്രതേക കാരുണ്യത്താൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ, എനിക്കു തെളിയിച്ചുതരാൻ തിരുമനസ്സായതാണ്. ദൈവം തൻറെ ജ്ഞാനത്താൽ സൃഷ്ടിയുടെ ആരംഭം…
ദൈവത്തിൻറെ നിഗൂഢമായ അന്തഃസത്ത മരിയ തന്നെ, വെളിപാടിൻറെ വെളിച്ചത്തിൽ വ്യക്തമാക്കിരിക്കുന്നു. "ഓ രാജാവേ അത്യുന്നതനും മഹാജ്ഞാനിയുമായ പ്രഭുവേ, അവിടുത്തെ വിധികൾ എത്ര ദുർജേഞയം. അവിടുത്തെ മാർഗ്ഗങ്ങൾ എത്ര…
പരിശുദ്ധ കന്യകാമറിയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ മനസ്സിലാക്കുക മാനവകുലത്തിന് അത്യന്താപേക്ഷിതമാണ്. ഈ രഹസ്യങ്ങൾ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക വഴി ലോകത്തിനു കുറച്ചൊക്കെ ആശ്വാസം ലഭിക്കും. അതുപോലെ തന്നെ പൂർണ്ണ…
മകളെ, എൻറെ കല്പനകളെ വെറുത്തുകൊണ്ടു മനുഷ്യൻ അനീതിയിൽ ജീവിക്കുന്നു. ഇത്തരം ദുഷ്ടന്മാർക്കു വിധിദിവസം കരുണാലഭിക്കുകയില്ല. എന്നാൽ, എന്നിലേക്ക് എത്തുന്നതിനു നീതിമാന്മാർക്കായി ഒരു കവാടം തുറക്കാൻ ഞാൻ മനസ്സായിരിക്കുന്നു.…
" എൻ്റെ പ്രിയ മണവാട്ടീ" പിതൃവാത്സല്യത്താൽ ഞാൻ മാനവരാശിക്കു നിത്യരക്ഷ നൽകുകയും മനുഷ്യ പ്രകൃതിയുടെ ശമിക്കാത്ത ദൗർ ബല്യങ്ങൾക്കു പരിഹാരം ചെയ്യുകയും ചെയ്തു . എൻ്റെ കരുണ…
Sign in to your account