അധ്യായം രണ്ട് നന്ദിഹീനത നിഷിദ്ധമാണ് പാപമാണ്. 'നന്ദികെട്ടവൻ' എന്നത് ഒരുവനു കിട്ടാവുന്ന ഏറ്റം മോശമായ ഒരു സർട്ടിഫിക്കറ്റാണല്ലോ. ഓരോ ഉപഭോക്താവും തനിക്കു ലഭിക്കുന്ന നന്മകൾക്കു ബന്ധപ്പെട്ടവരോടു കൃതജ്ഞതയുള്ളവനായിരിക്കണം. മനുഷ്യരുടെകാര്യത്തിൽ ഇത് അത്യാവശമാണെങ്കിൽ മഹേശ്വരന്റെ ഒരായിരം നന്മകൾക്കപ നാം എത്രയധികമായി നന്ദിയുള്ളനരായിരിക്കണം! അവിടുത്തേയ്ക്കു കൃതജ്ഞതാബലിയർപ്പിക്കുകയെന്നത് ഓരോമനുഷ്യന്റെയും പരമമായ കടമയാണ്. സർവേശ്വരനുസദാകാലവും സഹജീവികൾക്കു സമയാസമയങ്ങളിലും സ്‌തോത്രമാലപിച്ചു സാനന്ദംജീവിക്കാൻ ഏവർക്കും കഴിഞ്ഞിരുന്നെങ്കിൽ! യേശുതമ്പുരാൻ പത്തുകുഷ്ഠരോഗികളെ സുഖപ്പെടുത്തിയ സംഭവം സുവിദിതമാണല്ലോ.ജറുസലേമിലേക്കുള്ള യാത്രയിൽ അവിടുന്നു സമറിയായ്ക്കും ഗലീലിക്കും മധ്യേകൂടികടന്നു പോവുകയായിരുന്നു. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തുകുഷ്ഠരോഗികൾ അവിടുത്തെ കാണുന്നു. അവർ സ്വരമുയർത്തി, 'യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ' എന്ന് അപേക്ഷിക്കുന്നു. അവിടുന്ന് അവരോടു പറയുന്നു, 'പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്കു കാണിച്ചുകൊടുക്കുവിൻ'. പോകുംവഴി അവർ സുഖം പ്രാപിച്ചു. അവരിൽഒരുവൻ, താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുസിച്ചുകൊണ്ട് തിരികെവന്നു. സർവഗുണ സമ്പന്നനും…
സ്വസഹോദരങ്ങളുടെ അസൂയയാൽ അടിമയായി വിൽക്കപ്പെട്ട ജോസഫിനെ അടിമത്തത്തിൽനിന്നും തടവറയിലേക്കും, അവസാനം രാഷ്ട്രീയ അധികാരത്തിന്റെ ഉന്നത സോപാനത്തിലേക്കും എത്തിക്കുന്ന ദൈവം, വിരചിക്കുന്ന സ്നേഹലാളനത്തിന്റെ അത്യുദാത്ത കഥയാണ് പൂർവ്വ യൗസേഫ്,…
അധ്യായം ആറ് ഇസ്രായേൽ മക്കൾക്കുള്ള തന്റെ സംരക്ഷണത്തിന്റെ ശക്തമായ ഉപകരണമാക്കാൻ ഉടയവൻ മോശയെ തെരഞ്ഞെടുത്തല്ലോ. പ്രസ്തുത തീരുമാനം അവിടുന്ന് അവനെ അറിയിക്കുന്നു; ഒപ്പം ദൗത്യ നിർവഹണത്തിനുള്ള ആഹ്വാനവും.…
അധ്യായം അഞ്ച് ഇസ്രായേൽ പരീക്ഷിക്കപ്പെടുന്നു പുറപ്പാടിന്റെ പുസ്തകത്തി ഇതിവൃത്തം തന്നെ ദൈവപരിപാലനയാണ്. ഇസ്രായേൽ മക്കൾക്കു നൽകപ്പെട്ട വാഗ്ദാനങ്ങളെല്ലാം അക്ഷരശഃ നിറവേറുന്നു. ഇസ്രായേൽ ജനം വർദ്ധിച്ചു വളരെയധികം ശക്തിപ്രാപിക്കുകയും…
അധ്യായം നാല് സഹോദരർക്കു ദൈവത്തിന്റെ സ്‌നേഹലാളനം ബോധ്യമാക്കിയതിനു ശേഷം ജോസഫ് അവരോടു പറയുന്നതും ഏറെ ശ്രദ്ധേയമാണ്. ''നിങ്ങൾ തിടുക്കത്തിൽ നമ്മുടെ പിതാവിന്റെയടുത്തു ചെന്ന് പറയുക; ദൈവം എന്നെ…
അധ്യായം മൂന്ന് ഇസ്രായേൽ മക്കൾ ഈജിപ്തിലെത്തി. അവർ ഭരണാധിപനെക്കണ്ട് നിലംപറ്റ താണു വണങ്ങുന്നു! പദ്ധതിപ്രകാരം പരാപരൻ തന്റെ പക്കലെത്തിച്ച സഹോദരന്മാരെ ജോസഫ് തിരിച്ചറിയുന്നു! പക്ഷേ സഹോദരങ്ങൾക്ക് അവനെ…
വിശുദ്ധഗ്രന്ഥവും അനുഭവവും ഒരുപോലെ ആവിഷ്‌കരിക്കുന്ന സത്യമാണ് ദൈവത്തിന്റെ പരിപാലന.പക്ഷേ, സ്‌നേഹമായ ദൈവത്തിന്റെ സ്‌നേഹത്തിൽ വസിക്കുന്നവർക്കേ ഇത് അനായാസം അനുഭവമാവൂ. തൻമൂലം മനുഷ്യനെ തന്റെ സ്‌നേഹത്തിൽ നിലനിർത്താൻ തമ്പുരാൻ…
''ഇതാ ഞാൻ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ 49:16) ഏറെ ക്രൈസ്തവരെ ഏറ്റം സമാശ്വസിപ്പിക്കുന്ന സ്‌നേവചനം! തിരുവചനം! '്‌നീ സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടു…
Sign in to your account