ദിവ്യരഹസ്യങ്ങളുടെ പുഷ്പകിരീടം

ആറാമത്തെ റോസാപ്പൂ

മറിയത്തിന്റെ കീർത്തനം   വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിച്ചതുമുതൽ 1460 -ൽ വാഴ്ത്തപ്പെട്ട അലൻ അത് പുനഃസ്ഥാപിച്ച  കാലംവരെ ജപമാല 'യേശുവിന്റെയും മാറിയത്തിന്റെയും കീർത്തനം' എന്നാണ് വിളിക്കപ്പെട്ടിരുന്നത്. കാരണം, ദാവീദിന്റെ സങ്കീർത്തനപുസ്തകത്തിൽ എത്ര സങ്കീർത്തനങ്ങളാണോ ഉള്ളത്, അത്രയും 'മാലാഖയുടെ അഭിവാദന'ങ്ങളാണ് ജപമാലയിലും ഉള്ളത് (പ്രകാശത്തിന്റെ രഹസ്യങ്ങൾ കൂടാതെ). വിദ്യാഭ്യാസമില്ലാത്ത  പാവം മനുഷ്യർ ദാവീദിന്റെ സങ്കീർത്തനങ്ങൾ ചൊല്ലാൻ പ്രാപ്തരല്ലാത്തതുകൊണ്ട് അവർക്കു ജപമാല ദാവീദിന്റെ കീർത്തനം പോലെ  ഫലദായകമായി വർത്തിക്കുന്നു. എങ്കിലും മൂന്നു കാരണങ്ങളാൽ ജപമാലയെ ദാവീദിന്റെ കീർത്തനത്തെക്കാൾ കൂടുതൽ മൂല്യവത്തായി പരിഗണിക്കാം:   മാലാഖയുടെ കീർത്തനം  ശ്രേഷ്ഠമായ ഒരു ഫലത്തെ, അതായതു, മനുഷ്യാവതാരം ചെയ്ത യേശുവിനെ വഹിക്കുന്നു. എന്നാൽ ദാവീദിന്റെ കീർത്തനം അവിടുത്തെ ആഗമനത്തെ പ്രവചിക്കുക മാത്രമേ ചെയ്യുന്നുള്ളു. രണ്ടാമതായി, യഥാർത്ഥ വസ്തു അതിന്റെ സാങ്കൽപ്പിക രൂപത്തെക്കാൾ പ്രാധാന്യമുള്ളതായിരിക്കുന്നതുപോലെ  ശരീരം അതിന്റെ നിഴലിനേക്കാൾ സുപ്രധാനമായിരിക്കുന്നതുപോലെ, മറിയത്തിന്റെ കീർത്തനം അതിനെ…

More

ഒമ്പതാമത്തെ  റോസാപ്പൂ

ജപമാലയുടെ ശത്രുക്കൾ പരിശുദ്ധ ജപമാലാ സഹോദരസംഘത്തിന്റെ പുരോഗതിയെ  തടസ്സപ്പെടുത്തുക എന്നത് വളരെ ക്രൂരവും അന്യായവുമായ കാര്യമാണ്. ഈ സഹോദരസംഘത്തെ അവഹേളിക്കുവാൻ മാത്രം അജ്ഞതാന്ധകാരത്തിലാണ്ട, അതിനെ നശിപ്പിക്കുവാനായി പരിശ്രമിച്ച…

അഞ്ചാമത്തെ റോസാപ്പൂ  

പരിശുദ്ധ  ജപമാലാ സഹോദരസംഘം  സമ്പൂർണ്ണ ജപമാല നിത്യവും ചൊല്ലാമെന്നു സമ്മതിക്കുന്ന അംഗങ്ങളുടെ ഒരു സമൂഹമാണ് കണിശമായി പറഞ്ഞാൽ, ജപമാല സഹോദരസംഘം. എന്നിരുന്നാലും, ജപമാല ചൊല്ലുന്നവരുടെ തീക്ഷ്‌ണതയെ പരിഗണിച്ചുകൊണ്ട്…

നാലാമത്തെ  റോസാപ്പൂ

 എല്ലാ വസ്തുക്കളെയും ഏറ്റവും പരിശുദ്ധമായവ പോലും മാറ്റത്തിനു വിധേയമാണ്  വിശേഷിച്ച് അവ മനുഷ്യന്റെ സ്വതന്ത്ര തീരുമാനത്തിനുമേൽ ആശ്രയിച്ചിരിക്കുമ്പോൾ. അങ്ങനെയെങ്കിൽ, വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലസഹോദരസംഘം  സ്ഥാപിച്ചതിനുശേഷം, അതിന്റെ…

മൂന്നാമത്തെ റോസാപ്പൂ

പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിക്കപ്പെട്ട അത്ഭുതകരമായ ഈ സംഭവത്തിന് സീനായ് മലയിൽ വച്ച് സർവ്വശക്തനായ ദൈവം അവിടുത്തെ നിയമം നൽകിയ രീതിയുമായി സാദൃശ്യമുണ്ട്. അതുകൊണ്ടു തന്നെ ഇത്…

എന്താണ് ജപമാല?

ഒന്നാമത്തെ റോസാപ്പൂ ജപമാലയിൽ പ്രാർത്ഥനകൾ   പരിശുദ്ധ ജപമാലയിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്- മാനസിക പ്രാർത്ഥനയും വാചിക പ്രാർത്ഥനയും. ജപമാലയിൽ മാനസിക പ്രാർത്ഥന എന്നത് യേശു ക്രിസ്തുവിന്റെയും അവിടുത്തെ…

error: Content is protected !!