സങ്കീർത്തനങ്ങൾ

മുപ്പത്തൊൻമ്പതാം സങ്കീർത്തനം

വ്യക്തിഗത വിലാപത്തിന്റെ ഗണത്തിൽപ്പെടുന്നു മുപ്പത്തിഒൻപതാം സങ്കീർത്തനവും. ഏറ്റവും മനോഹരം എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. മാനവ ഹൃദയത്തിന്റെ സങ്കടം നിഗൂഢമായ ആവലാതിയാണ് ഇതിൽ നാം കാണുക. സർവാംഗ സുന്ദരം സർവ്വാംഗ സങ്കട കരവും എന്ന വിരോധാഭാസവും ഇവിടെയുണ്ട്. നിസ്സഹായതയും ബലഹീനതയും പാപവും പ്രതിയോഗികൾ ആയി അരയും തലയും മുറുക്കി പടയണി ഉയർത്തുമ്പോൾ ദൈവീകമായ നിസ്സംഗത പാലിച്ചു പാരപരനിൽ പ്രത്യാശ അർപ്പിച്ചു മുന്നേറുകയേ മനുഷ്യന് മാർഗ്ഗമുള്ളൂ.  39 :1- 3 സാധകന്റെ ഒരു സുചിന്തിത തീരുമാനമാണ്. " പാപം ചെയ്യാതിരിക്കാൻ ഞാനെന്റെ വഴികൾ ശ്രദ്ധിക്കും... നാവിന് ഞാൻ കടിഞ്ഞാൺ ഇടും "(വാ.1). ശത്രുക്കൾ മൂലമാണ് അവൻ ഈ തീരുമാനം എടുക്കുന്നത്.  അവൻ മൂകനും നിശബ്ദനുമായിരുന്നു. പക്ഷേ ആ നിശബ്ദത നിഷ്ഫലം ആയതേയുള്ളൂ. അവന്റെ ദുഃഖം വർദ്ധിച്ചു കൊണ്ടേയിരുന്നു. അവന്റെ ഹൃദയം തപിച്ചു ". അത് അസഹനീയമായി  ( കത്തിജ്വലിച്ചു ).…

More

പതിനെട്ടാം സങ്കീർത്തനം

ഞാൻ ദൈവത്തിന്റേതും ദൈവം എന്റേതും 2 സാമുവേൽ 22ൽ ഈ സങ്കീർത്തനം മുഴുവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. സങ്കീർത്തനം 144  ന് ഇതിലെ പലഭാഗങ്ങളോടും സാമ്യമുണ്ട്. ഒരു മെസിയാനിക കൃതജ്ഞത…

പതിനേഴാം സങ്കീർത്തനം

സംതൃപ്തനായ സാധകൻ 16ന്റെ തുടർച്ചയായി ഇതിനെ കരുതാം. ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്നവനു കൈവരുന്ന 'ദിവ്യദർശന സായൂജ്യ പ്രതീക്ഷ ' രണ്ടിലും ഉണ്ട് ; ഒപ്പം പൊതുവായി പല…

പതിനാറാം സങ്കീർത്തനം

പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ സ്വർഗ്ഗത്തിന്റെ അവകാശി  മൂന്ന് വാക്യങ്ങൾ സങ്കീർത്തകന്റെ ഏറ്റുപറച്ചിൽ ആണ്. പാനീയ ബലിയും പാനപാത്രവും പരാമർശിക്കപ്പെടുന്നു  4,5 വാക്യങ്ങളിൽ 6,8 ഹൃദയം നിറഞ്ഞ, 'സംതൃപ്തനായ'…

പതിനഞ്ചാം സങ്കീർത്തനം

യഥാർത്ഥ നീതിമാൻ ഒരിക്കലും കുലുങ്ങുകയില്ല ഇത് മൂല്യങ്ങളുടെ സങ്കീർത്തനമാണ്. മൂല്യങ്ങളോടുള്ള  വലിയ പ്രതിപത്തിയാണ് ഒരു കീർത്തനമായി രൂപം കൊണ്ടിരിക്കുന്നത്. വിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ  ഇവിടെ അവതരിപ്പിക്കപ്പെടുന്നു.…

പതിനാലാം സങ്കീർത്തനം

ദൈവത്തെ തേടുന്ന യഥാർത്ഥ വിവേകി  തികച്ചും പ്രബോധാത്മകമാണ് ഈ സങ്കീർത്തനം. ഇതിന്റെ ഘടന ഏറെ സങ്കീർണ്ണവും. 1-3 വാക്യങ്ങളെ നിഷേധങ്ങളുടെ പാദം എന്ന് വിശേഷിപ്പിക്കാൻ ആവും. കുറെ…

പതിമൂന്നാം സങ്കീർത്തനം

കണ്ണീർ കയത്തിലും  കർത്താവിനൊപ്പം വിരഹ വേദനയുടെ തീച്ചൂളയിൽ  ഉരുകുന്ന സാധകന്റെ ഹൃദയ വേദനയുടെ ആവിഷ്കാരമാണ് " "കർത്താവേ എത്രനാൾ" ? എന്ന ചോദ്യം. കർത്താവ് തന്നിൽനിന്ന് മറഞ്ഞിരിക്കുന്നുവെന്നും…

പതിനൊന്നാം സങ്കീർത്തനം

കർത്താവിലുള്ള ആശ്രയം കർതൃദർശന സായൂജ്യത്തിലേക്ക്..  ഒരു അഭയ സങ്കീർത്തനമാണിത്. ഭയപ്പെടുത്തുന്ന ചുറ്റുപാടുകളും ഭീഷണിപ്പെടുത്തുകയും ഭീതിപ്പെടുത്തുന്ന സുഹൃത്തുക്കളും ഉള്ളപ്പോൾ എങ്ങനെയാണ് ഒരുവന് നിർഭയനായിരിക്കാൻ കഴിയുക? എങ്കിലും ദൈവം അഭയമായുള്ളവനു…

പത്താം സങ്കീർത്തനം

കാളിമ പൊൻനിറം  ഈ സങ്കീർത്തനത്തിന്റെ ഘടന വളരെ ലളിതമാണ്. രണ്ട് ഭാഗങ്ങളെ ഇതിനുള്ളൂ (വാക്യം 1- 11 ). ജീവിതാനുഭവങ്ങളുടെ കാളിമ (ഇരുണ്ട വശമാണ് ) ആണ്…

ഒമ്പതാം സങ്കീർത്തനം

ദൈവനാമം മഹത്വം ഇതിലെ 1 -12 വാക്യങ്ങൾ സ്തുതിയും അതിനുള്ള കാരണങ്ങളും അവതരിപ്പിക്കുന്നു . പ്രാർത്ഥനയും അതിൽ നിന്ന് ലഭിക്കുന്ന സദ്ഫലങ്ങളും ആണ് 13-  18 ലെ…

എട്ടാം സങ്കീർത്തനം

മിശിഹാ രാജൻ സങ്കീർത്തന ഗ്രന്ഥത്തിലെ പ്രഥമ സ്തുതിഗീതം ആണ് എട്ടാം സങ്കീർത്തനം. ദൈവനാമത്തിന്റെ മഹത്വം ആണ് പ്രധാന പ്രമേയം. ഇതിനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.  1. ആകാശത്ത് (സ്വർഗത്തിൽ)…

ഏഴാം സങ്കീർത്തനം

രക്ഷിക്കണമേ, കർത്താവേ! 7:1-10 സങ്കീർത്തകന്റെ പ്രാർത്ഥനയും പ്രശ്നാവതരണവും ആണ്. ഇതിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട് 1. രക്ഷക്കായുള്ള പ്രാർത്ഥന 2. സ്വന്തം നിഷ്കളങ്കത ഉറപ്പിക്കുന്ന ശപഥം (3-5). 3.…

ആറാം സങ്കീർത്തനം

മനം  മാറ്റുന്നവൻ സഭാ പാരമ്പര്യത്തിൽ അനുതാപ ഗീതങ്ങൾ എന്ന ഒരു ശാഖയുണ്ട്. 6, 32, 38, 51, 102,130, 143എന്നീ ഏഴ് സങ്കീർത്തനങ്ങൾ ഈ ശാഖയിൽപ്പെടുന്നു. പാപിയായ…

അഞ്ചാം സങ്കീർത്തനം

 രാജസങ്കേതം  ഇതൊരു വിലാപ സങ്കീർത്തനം ആണ്.പക്ഷേ ഇതിന് വളരെ ഏറെ സവിശേഷതകൾ ഉണ്ട്. കർത്താവിനെ രാജാവ് എന്ന് അഭിസംബോധന ചെയ്യുന്ന ആദ്യ സങ്കീർത്തനം ആണിത്  (വാ. 2)…

നാലാം സങ്കീർത്തനം

അങ്ങേത്തൃക്കൈകളിൽ  മൂന്നു പോലെ തന്നെ ഇതും ഒരു വിലാപ സങ്കീർത്തനം ആണ്. എങ്കിലും ദൈവാശ്രയം ബോധമാണ് ഇതിൽ കൂടുതൽ പ്രകടമായി കാണുന്നത്. സുഖനിദ്ര നൽകുന്നവനാണ് കർത്താവ്. മൂന്നാം…

മൂന്നാം സങ്കീർത്തനം

ഏക രക്ഷകൻ സങ്കീർത്തന പുസ്തകത്തിലെ പ്രഥമ വിലാപ കീർത്തനമാണ് മൂന്നാം സങ്കീർത്തനം; ഒപ്പം ആദ്യത്തെ പ്രാർത്ഥനയും . കർത്താവിൽ ശരണം വച്ചിരിക്കുന്നവൻ ഭാഗ്യവാൻ എന്ന് രണ്ടാം സങ്കീർത്തനത്തിന്റെ…

രണ്ടാം സങ്കീർത്തനം

മശിഹാ രാജാവ് തോറ (കർത്താവിന്റെ നിയമം )യാണ് പ്രഥമ സങ്കീർത്തനത്തിന്റെ പ്രമേയം. മിശിഹാ യാണ് ദ്വിതിയ സങ്കീർത്തനത്തിന്റെ കാതൽ. 2, 18, 20, 21, 45, 72,…

ഒന്നാം സങ്കീർത്തനം

വഴിപിഴയ്ക്കരുത് വിശ്വവിഹായസ്സിൽ ഈശ്വരോപാസനയുടെ പച്ചപ്പ് തിളങ്ങി വിളങ്ങി നിൽക്കുന്നതിന് ചൂട്ട് വീശിയ വിഖ്യാത ജനതയാണ് യഹൂദർ. ഈ മേഖലയിൽ ഉണർവിന്റെ തുടി കൊട്ടിയതു സംഗീതമാണ്. ഹൃദയമുള്ളവർക്ക് ഒക്കെ…

error: Content is protected !!