സദുപദേശങ്ങൾ നൽകി കടന്നുപോയ വെറുമൊരു ഗുരു മാത്രമായിരുന്നില്ല ഈശോ. അവിടുന്ന് പ്രസംഗിച്ചതെല്ലാം പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു. അവിടുന്ന് പറഞ്ഞിരുന്നതൊക്കെയും ചെയ്തു. ചെയ്തത് മാത്രം പറഞ്ഞു. അവിടുന്ന് നന്മയായിരുന്നു, നന്മയുടെ മാതൃകയുമായിരുന്നു. തന്റെ പ്രതിയോഗികൾക്ക് പോലും അവിടുന്നിൽ യാതൊരു കുറ്റവും ആരോപിക്കാനായില്ല ( യോഹ.8: 46) തന്നിൽ എന്തെങ്കിലും ഒരു കുറ്റം കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ചവരോടാണ് കർത്താവ് ധീര ധീരമായി ഈ വെല്ലുവിളി നടത്തിയത്. അവിടുത്തെ വിധി നടപ്പാക്കിയ പീലാത്തോസിനു പോലും അവിടുന്ന് യാതൊരു കുറ്റവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പീലാത്തോസ് പറഞ്ഞത് സുവ്യക്തമാണ്. " ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്ന് നിങ്ങൾ അറിയാൻ, ഇതാ അവനെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു"(യോഹ.19:4). പാപം തീണ്ടാത്ത ഒരേ ഒരു വ്യക്തിയേ ചരിത്രത്തിൽ കാണാനാവൂ. ദൈവം മാത്രമേ നല്ലവനായുള്ളൂ. " ഏട്ടിലപ്പടി പയറ്റിലിപ്പടി" എന്നതാണ് പല ആചാര്യന്മാരുടെയും നേതാക്കളുടെയും ജീവിതം. അവർ…
ഈശോമിശിഹായുടെആത്മബോധം താൻ ദൈവമാണ് എന്നതാണ്.പലവിധത്തിൽ അവിടുന്ന് അത് പ്രകടമാക്കുന്നുണ്ട്. താൻ ദൈവത്തിൽ നിന്ന് വന്നവനും ദൈവത്തിലേക്ക് മടങ്ങി പോകുന്നവനും ആണെന്ന് അവിടുന്ന് അർത്ഥ ശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുന്നു. യോഹ.8:42…
ചരിത്രത്തിലെ അനന്യ സംഭവമാണ് ഒരുവൻ,തന്നെ ക്രൂരമായി പീഡിപ്പിച്ചു കുരിശിൽ തറച്ചു കൊന്നവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു എന്നത്. " പിതാവേ ഇവരോട് ക്ഷമിക്കണമേ" എന്തെന്നാൽ ഇവർ ചെയ്യുന്നതെന്തെന്ന്,…
പ്രതികൂലമായ പ്രത്യുത്തരം സ്വജനത്തിൽ നിന്നുതന്നെ ഉണ്ടായപ്പോഴും, ഈശോ വെളിപ്പെടുത്തിയ സത്യ ദൈവത്തെ ഹൃദയപൂർവ്വം സ്വീകരിച്ച ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. മൂന്ന് വിധത്തിലാണ് അനുകൂലമായ പ്രതികരണം സുവിശേഷകൻ…
ജസീന്ത വളരെ നല്ല കുട്ടിയാണ്. കുഞ്ഞിലെമുതൽ അവൾ വിനയം, സ്നേഹം, അനുസരണം, കൃത്യനിഷ്ട, ഉത്സാഹം അച്ചടക്കം തുടങ്ങിയ പുണ്യങ്ങൾ അഭ്യസിച്ചു ഏവർക്കും പ്രിയങ്കരിയായി വളർന്നു വന്നു. നഴ്സറിയും…
മരണത്തിനും അപ്പുറത്തേയ്ക്ക് കാണാൻ കഴിവുള്ളവനെ ക്രിസ്തീയ ജീവിതത്തിന്റെ മഹത്വം അറിയാനൊക്കു. സ്വർഗ്ഗവും നരകവും നിത്യതയുമെല്ലാം ദർശിക്കാനുള്ള കഴിവില്ലാതാകുമ്പോൾ നാം ഈ ലോകത്തിന്റെ മക്കളായി മാറുകയാണ് ചെയുന്നത്. ജീവിതത്തിൽ…
Sign in to your account