കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ഇപ്രകാരം അരുളിച്ചെയ്തു: 'ഈ കുട്ടികളിൽ ആരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടാണിരിക്കുന്നതെന്നു ഞാൻ നിങ്ങളോടു പറയുന്നു' (മത്താ. 18 : 10). ഈ വാക്കുകളിൽനിന്നു ഓരോ മനുഷ്യനും ഓരോ കാവൽ മാലാഖ ഉണ്ടെന്നു മനസിലാക്കാവുന്നതാണല്ലോ. ഓരോ രാജ്യത്തിനും ഓരോ നഗരത്തിനും ഓരോ സ്ഥാപനത്തിനും ഓരോ കാവൽ മാലാഖയുണ്ടെന്നു അഭിപ്രായമുണ്ട്. മാലാഖമാരെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപതിച്ചിരിക്കുന്നതായി കാണാം. മിഖായേൽ, ഗബ്രിയേൽ, റാഫേൽ എന്നിവരുടെ പേരുപറഞ്ഞു വിവരിച്ചിട്ടുണ്ട്. മാലാഖമാർ സർവഥാ അരൂപികളാണ്. ചിറകുകളോടുകൂടി മാലാഖമാരെ ചിത്രീകരിക്കുന്നുണ്ടെങ്കിലും അവർക്കു ചിറകുകളുമില്ല, ശരീരവുമില്ല. ലോകസൃഷ്ടിയോടുകൂടി മാലാഖമാരെയും ദൈവം സൃഷ്ട്ടിച്ചു. അവരിൽ ചിലർ അഹങ്കരം നിമിത്തം പാപം ചെയ്തു ദൈവകോപത്തിനു വിധേയരായി. അവരാണ് പിശാചുക്കൾ അഥവാ അധഃപതിച്ച മാലാഖമാർ. മാലാഖമാരുടെ പരിപൂർണതയനുസരിച്ചു മൂന്ന് ഹയരാർക്കികളുണ്ട്; ഓരോ ഹയരാർക്കിയിലും…
ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമാ തിരിക്കുന്നതുപോലെ മാലാഖമാർക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു…
Sign in to your account