മാനവ ചരിത്രത്തിന്റെ കേന്ദ്ര ബിന്ദുവാണ് ക്രിസ്തു. അതിനെ അവിടുന്നു രണ്ടായി കീറിമുറിച്ചു BC-(Before Christ) AD- (Anno Domini -In the year of the Lord ) പ്രവചന പ്രകാരം “ബേത്ലഹേമിലെ പുൽ തൊട്ടിയിൽ ദൈവമായ അവിടുന്ന് അവതരിച്ച നാൾ മുതൽ മാനവരാശിയുടെ ചരിത്രം ദൈവത്തിന്റെ ചരിത്രം കൂടിഉൾ ച്ചേർന്നതായി മാറി. ഈ മഹാസംഭവം മനുഷ്യജീവതത്തിനും മാനവ ചരിത്രത്തിൽ തന്നെയും പൂർണ്ണ ലക്ഷ്യപ്രാപ്തിയും അർത്ഥസമ്പുഷ്ടതയും കൈവരുത്തിയിരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ഒരു വ്യക്തി വാദം ഉന്നയിച്ചിരിക്കുന്നു. ക്രിസ്തു താൻ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല എന്ന്. തികച്ചും സത്യവിരുദ്ധമാണ് ഈ പ്രസ്താവന. കേസരിയയിലെ ഫിലിപ്പിയിൽ വെച്ച് അവിടുന്ന് (ഈശോ) ശിഷ്യരോട് ചോദിച്ചു.” ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ശിഷ്യപ്രധാനൻ തന്നെയാണ് ചോദ്യത്തിന് ശരിയായ, കൃത്യമായ, ഉത്തരം നൽകിയത്. ” നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു മത്തായി( 16: 16). കർത്താവിന്റെ മറുപടി മാത്രം മതിയാവില്ലേ താൻ ദൈവമാണെന്ന് പ്രഖ്യാപിച്ചിരുന്നു എന്നതിന്റെ തെളിവ്? ശ്രദ്ധിക്കുക . ഈശോ അവനോട് അരുളി ചെയ്തു. യോനായുടെ പുത്രനായ ശിമായോനെ നീ ഭാഗ്യവാൻ! ജഡരക്തങ്ങളല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തി തന്നത്. ഞാൻ നിന്നോട് പറയുന്നു: നീ പത്രോസാണ്. ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നത് സ്വർഗ്ഗത്തിനും കെട്ടപ്പെട്ടിരിക്കും നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കുന്നതായിരിക്കും (മത്തായി 16: 17 -19 ).
” ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ” എന്ന സത്യം ഗ്രഹിക്കാൻ പത്രോസിന്റെ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. ഈശോയുടെ വാക്കുകൾ ഈ വസ്തുത (പത്രോസിന്റെ ബുദ്ധിയല്ല പ്രവർത്തിച്ചത്) എന്നത് സുതരാം വ്യക്തമാക്കുന്നു. പിതാവായ ദൈവം തന്നെയാണ് ഈ സത്യങ്ങളുടെ സത്യം പത്രോസിനു വെളിപ്പെടുത്തിയത് ( സ്വർഗ്ഗസ്ഥനായ) എന്റെ പിതാവാണ് ഇത് നിനക്ക് വെളിപ്പെടുത്തിയത് എന്ന് ഈശോ വ്യക്തമായി പറഞ്ഞത്. ജഡ രക്തങ്ങളല്ല,എന്റെ സ്വർഗ്ഗസ്ഥനായ പിതാവാണ് ഇതു നിനക്ക് വെളിപ്പെടുത്തി ത്തന്നത് “. ദൈവം പത്രോസിനോട് കാണിച്ച വലിയ കാരുണ്യത്തെ ‘ഭാഗ്യവാൻ’ എന്ന വിശേഷണം കൊണ്ട് കർത്താവു അംഗീകരിക്കുകയായിരുന്നു. ഒപ്പം അവിടുന്ന് പത്രോസിനെ തന്റെ സഭയുടെ അടിസ്ഥാനവും തലവനുമായി നിയോഗിക്കുകയും ചെയ്തു.” ഞാൻ നിന്നോട് പറയുന്നു: നീ പാറയാണ് ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും( മത്തായി 16: 18 ). എന്ന ഈശോ പറയുന്നു അങ്ങനെ അവൻ താൻ (ഈശോ ) രൂപം കൊടുത്ത പുതിയ ദൈവജനത്തെ നയിക്കുന്നവനായി മാറി പത്രോസ്.
” മനുഷ്യപുത്രൻ ആരെന്നാണ് ജനം പറയുന്നത്”? (മത്താ 16:18) ഈശോ ഒരേസമയം ദൈവവും മനുഷ്യനുമാണെന്ന് ഇത്ര വ്യക്തമായി പറയുന്ന വചനം വേറെ ഉണ്ടെന്നു തോന്നുന്നില്ല. അവിടുന്ന് ദൈവപുത്രനും(ദൈവം )മനുഷ്യപുത്രൻ (മനുഷ്യൻ ) ലോകരക്ഷകനും ഏക രക്ഷകനും മനുജകുലത്തിന്റെ മുഴുവൻ നാഥനും കർത്താവും രാജാധിരാജനുമാണെന്നത് ക്രൈസ്തവിശ്വാസത്തിന് ആധാരശിലയാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത്:
” ക്രിസ്തുവിനെ നേടുക, അവിടുത്തോടു ഒന്നായിരിക്കുക “, ഇതാണ് ക്രൈസ്ത ജീവിതത്തിന്റെ അന്ത:സത്ത ഇതാണ്, ആയിരിക്കണം മനുഷ്യജീവത്തിന് മുഴുവൻ അർത്ഥവും ലക്ഷ്യവും. ക്രിസ്തുവിലുള്ള വിശ്വാസം അവിടുന്ന് സത്യ ദൈവവും സത്യ മനുഷ്യനുമാണ്, മാനവരാശിയുടെ മുഴുവൻ ഏക രക്ഷകനാണു എന്നു പറഞ്ഞു ജീവൻ ഹോമിച്ച രക്തസാക്ഷികൾ ലക്ഷോപലക്ഷങ്ങളാണ്. അവരുടെ ചുടുനിണമായിരുന്നു ആദ്യമസഭാതരു വിനും വളം. ഇന്നും ആയിരങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞു കൊണ്ട് വധിക്കപ്പെടുന്നു. വലിയ വേദനയാണ് ഈ ക്രൂരവിനോദം തമ്മിലുളവാക്കുക. വാഴ്ത്തപ്പെട്ട റാണി മരിയ ഈ ദുഃഖസത്യമാണ് വിളിച്ചോതുക.