ലോകരക്ഷകനാണ് ഒപ്പം ഏക രക്ഷകനും. തിന്മയെ പരാജയപ്പെടുത്തി നന്മ ചെയ്യുന്നവർക്ക് രക്ഷ കൈവരികയുള്ളൂ . ഇതിനുള്ള മാർഗം വെളിപ്പെടുത്തിക്കൊണ്ടാണല്ലോ ഈശോയും സ്നാപകനും തങ്ങളുടെ ദൗത്യം ആരംഭിക്കുക. ഒരേ മാർഗമാണ് നിർദേശിക്കുക. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുക. ഈശോ തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഏതാനും വിശദാംശങ്ങളും കൂടെ ഈശോ നൽകിയിട്ടുണ്ട്. ” അവൻ(ഈശോ)അവരോടു പറഞ്ഞു. നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് ക്രിസ്തുവിൽ, ദൈവത്തിൽ- അവിടുന്ന് പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആണ്. മാമോദിസ സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും ; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും.
മരണംവരെ ഈശോമിശിഹാ ഉള്ള വിശ്വസ്തതയിൽ ഉറച്ചുനിന്ന് അവിടുത്തെ സൗജന്യ ദാനങ്ങളെല്ലാം (കൂദാശകൾ, വചനം, അവിടുത്തെ പ്രബോധനങ്ങൾ തുടങ്ങിയവയെല്ലാം) വിശ്വാസത്തോടെ വിശ്വസ്തതയോടെ അഭ്യസിക്കുന്നവരേ ഇവിടെ വിജയിക്കുകയുള്ളൂ. ലോകത്തോടുള്ള മൈത്രി പൂർണമായി പരിവർജ്ജിക്കണം. മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്ന, പാപത്തിലേക്ക് നയിക്കുന്ന, അവന്റെ നിത്യ രക്ഷയെ ഹനിക്കുന്നവയലെല്ലാം ലോകത്തിൽ പ്പെടും. ഇവയിൽ വളരെ പ്രധാനപ്പെട്ടതാണ് ആസക്തികൾ. അവയിലെ അധികായൻ ആണ് ജഢികാസക്തി. ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന ശാപങ്ങളിൽ അഗ്രഗണ്യ സ്ഥാനത്തു തന്നെയാണ് ആത്മാവിനെ വിനാശകാരിയായ ഈ ജഢികാസക്തി.
ശിഷ്യ പ്രധാനന്റെ ശക്തമായ വാക്കുകൾ തന്നെ ആദ്യം ഉദ്ധരിക്കാം. 2 പത്രോസ് 2: 13- 15
അവര്‍ക്കു തിന്മയ്ക്കു തിന്മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണം കഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്.
വ്യഭിചാരാസക്തി നിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചല മനസ്കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ള വരും ശാപത്തിന്റെ സന്തതികളുമാണ്.
നേര്‍വഴിയില്‍നിന്നു മാറി അവര്‍ തിന്മചെയ്തു. ബേവോറിന്റെ പുത്രനായ ബാലാമിന്റെ മാര്‍ഗമാണ് അവര്‍ പിന്തുടര്ന്നത്. അവനാകട്ടെ, തിന്മയുടെ പ്രതിഫലത്തെ സ്നേഹിച്ചവനാണ്.
2 പത്രോസ് 2 : 13-15.
മനുഷ്യന്റെ നിത്യ രക്ഷ അവതാളത്തിലാക്കുന്ന ഈ മഹാപാപം അതിന്റെ അടിമയെ ഒട്ടനവധി ഇതരപാപങ്ങളിലേക്ക് നയിച്ച് ആത്മാവിന്റെ നാശം ത്വരിതപ്പെടുത്തും.
അഭിനയിക്കുന്നത് സർവ്വ സമർത്ഥനാണ് ജഡം (സാത്താൻ).അവൻ, ഈ ഗജവീരൻ എപ്പോൾ ഇടയുമെന്ന്, അവൻ ഏതുവേഷവും കെട്ടും. അവൻ നുണയനും നുണയന്റെ പിതാവും വഞ്ചകനും വഞ്ചകന്റെ പിതാവുമാണ്. ഈ കടൽ എപ്പോൾ പ്രക്ഷുബ്ധമാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. പഞ്ചേന്ദ്രിയങ്ങൾ ആണ്,വിശിഷ്യാ കണ്ണ് വലിയ അപകടം വിളിച്ചു വരുത്തും. വമ്പന്മാരെയും കൊമ്പന്മാരെയും അത് കടപുഴക്കി എറിയും.
തിരുവചനത്തിൽ നിന്നൊരു ദൃഷ്ടാന്തം 2 സാമുവൽ പതിനൊന്നാം അധ്യായം.അടുത്ത വസന്തത്തില്‍ രാജാക്കന്‍മാര്‍യുദ്ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകന്മാരെയും ഇസ്രായേല്‍സൈന്യം മുഴുവനെയും അയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലെ മില്‍ താമസിച്ചു.
ഒരു ദിവസം സായാഹ്നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവള് അതീവ സുന്ദരിയായിരുന്നു.
ദാവീദ് ആളയച്ച് അവള് ആരെന്ന് അന്വേഷിച്ചു. എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്ഷെബായാണ് അവള് എന്ന് അറിഞ്ഞു.
അവളെ കൂട്ടിക്കൊണ്ടുവരാന്‍ ദാവീദ് ആളയച്ചു. അവള് വന്നപ്പോള്‍ അവന് അവളെ പ്രാപിച്ചു. അവള് ഋതുസ്നാനം കഴിഞ്ഞിരുന്നതേയുള്ളു. അവള് വീട്ടിലേക്കു മടങ്ങിപ്പോയി. അവള് ഗര്‍ഭംധരിച്ചു.
അവള് ആളയച്ച് ദാവീദിനെ വിവരമറിയിച്ചു.
അപ്പോള്‍ ദാവീദ് യോവാബിന് ഒരുസന്ദേശം കൊടുത്തയച്ചു: ഹിത്യനായ ഊറിയായെ എന്റെ അടുക്കലേക്ക് അയയ്ക്കുക. യോവാബ് ഊറിയായെ അങ്ങോട്ടയച്ചു.
ഊറിയാ വന്നപ്പോള്‍ ദാവീദ് യോവാബിന്റെയും പടയാളികളുടെയും ക്ഷേമവുംയുദ്ധവര്‍ത്തമാനവും അന്വേഷിച്ചു. പിന്നെ ദാവീദ് ഊറിയായോടു പറഞ്ഞു:
നീ വീട്ടില്‍പോയി അല്പം വിശ്രമിക്കുക. ഊറിയാ കൊട്ടാരത്തില്‍നിന്നു പോയി. രാജാവ് അവനൊരു സമ്മാനവും കൊടുത്തയച്ചു.
എന്നാല്‍, ഊറിയാ വീട്ടില്‍ പോയില്ല. കൊട്ടാരം കാവല്‍ക്കാരോടൊപ്പം പടിപ്പുരയില്‍ കിടന്നുറങ്ങി.
ഊറിയാ വീട്ടില്‍ പോയില്ലെന്നു ദാവീദ് അറിഞ്ഞു. നീയാത്ര കഴിഞ്ഞു വരുകയല്ലേ? വീട്ടിലേക്കു പോകാത്തതെന്ത്? ദാവീദ് ഊറിയായോടു ചോദിച്ചു. ഇസ്രായേലും യൂദായുംയുദ്ധരംഗത്താണ്.
പേടകവും അവരോടൊപ്പമുണ്ട്. എന്റെ യജമാനനായ യോവാബും അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു താവളമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കേ, വീട്ടില്‍ച്ചെന്ന് തിന്നുകുടിച്ചു ഭാര്യയുമായി രമിക്കാന്‍ എനിക്ക് എങ്ങനെ കഴിയും? അങ്ങാണേ, എനിക്കതു സാധ്യമല്ല, ഊറിയാ പറഞ്ഞു:
അപ്പോള്‍ ദാവീദ് ഊറിയായോടു പറഞ്ഞു: അങ്ങനെയെങ്കില്‍ ഇന്നും നീ ഇവിടെ താമസിക്കുക. നാളെ നിന്നെ മടക്കിയയ്ക്കാം. അങ്ങനെ അന്നും പിറ്റേന്നും ഊറിയാ ജറുസലെമില്‍ താമസിച്ചു. ദാവീദ് അവനെ ക്ഷണിച്ചു.
അവന് രാജ സന്നിധിയില്‍ ഭക്ഷിച്ചു; പാനംചെയ്തു. ദാവീദ് അവനെ കുടിപ്പിച്ചു മത്തനാക്കി. എന്നിട്ടും രാത്രി അവന് വീട്ടിലേക്കു പോയില്ല; രാജഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില്‍ കിടന്നു.
രാവിലെ ദാവീദ് ഊറിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു.
അവന് ഇങ്ങനെ എഴുതി: ഉഗ്രയുദ്ധം നടക്കുന്നിടത്ത് ഊറിയായെ മുന്നണിയില്‍ നിര്‍ത്തുക; പിന്നെ അവന് വെട്ടേറ്റു മരിക്കേണ്ടതിന് അവനെ വിട്ടുപിന്‍വാങ്ങുക.
യോവാബ് നഗരം വളയവേ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊറിയായെ നിര്‍ത്തി.
ശത്രുസൈന്യം യോവാബിനോടുയുദ്ധംചെയ്തു. ദാവീദിന്റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഊറിയായും വധിക്കപ്പെട്ടു.
യോവാബ് ആളയച്ച്യുദ്ധ വാര്‍ത്ത ദാവീദിനെ അറിയിച്ചു.
അവന് ദൂതനു നിര്‍ദേശം നല്കി.
യുദ്ധവാര്‍ത്ത രാജാവിനെ അറിയിക്കുമ്പോള്‍ രാജാവു കോപിച്ച്, നഗരത്തോട് ഇത്ര ചേര്ന്നുനിന്ന്യുദ്ധംചെയ്തതെന്തിന്?
മതിലില്‍നിന്നുകൊണ്ട് അവര്‍ എയ്യുമെന്ന് അറിഞ്ഞുകൂടായിരുന്നോ? യെരൂബേഷത്തിന്റെ മകനായ അബിമലെക്ക് മരിച്ചതെങ്ങിനെയെന്നറി ഞ്ഞുകൂടേ? തേബെസില്‍വച്ച് മതിലില്‍നിന്നുകൊണ്ട് ഒരു സ്ത്രീ തിരികല്ല് അവന്റെ മേല്‍ ഇട്ടതുകൊണ്ടല്ലേ? നിങ്ങള്‍ മതിലിനോട് ഇത്രയടുത്തു ചെന്നതെന്തിന് എന്നുചോദിച്ചാല്‍, നിന്റെ ഹിത്യനായ ദാസന് ഊറിയായും മരിച്ചു എന്നു നീ പറയണം.
ദൂതന് യോവാബ് കല്പിച്ചതുപോലെ ദാവീദിനോടു പറഞ്ഞു.
ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. അവര്‍ നഗരത്തില്‍നിന്നു പുറപ്പെട്ട് വെളിമ്പ്രദേശത്തു നമുക്കെ തിരേ വന്നു. പക്ഷേ, നഗരവാതില്ക്കലേക്കു നാം അവരെ തിരിച്ചോടിച്ചു.
അപ്പോള്‍, അവര്‍ മതിലില്‍നിന്ന് നമ്മുടെ നേരെ അമ്പയച്ചു. തിരുമേനീ, അവിടുത്തെ ദാസന്മാരില് ചിലര്‍ കൊല്ലപ്പെട്ടു. അവിടുത്തെ ദാസനായ ഹിത്യന്‍ ഊറിയായും മരിച്ചു.
ദാവീദ് ദൂതനോട് കല്പിച്ചു: ഇതുകൊണ്ട് അധീരനാകരുത്. ആരൊക്കെയുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടി പറയാന്‍ ആര്‍ക്കുമാവില്ല. ആക്രമണം ശക്തിപ്പെടുത്തി നഗരത്തെ തകര്‍ത്തു കളയുക എന്നു പറഞ്ഞു യോവാബിനെ നീ ധൈര്യപ്പെടുത്തുക.
ഭര്‍ത്താവ് മരിച്ചെന്നുകേട്ടപ്പോള്‍ ഊറിയായുടെ ഭാര്യ അവനെച്ചൊല്ലി വിലപിച്ചു.
വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവീദ് അവളെ കൊട്ടാരത്തില്‍ വരുത്തി. അവള് അവനു ഭാര്യയായി. അവള് ഒരു പുത്രനെ പ്രസവിച്ചു. പക്ഷേ ദാവീദിന്റെ പ്രവൃത്തി കര്ത്താവിന് അനിഷ്ടമായി.
2 സാമുവല്‍ 11 : 1-27.
കൊമ്പൻ കൊമ്പുകുത്തി യഥാർത്ഥത്തിൽ അവന്റെ വീഴ്ച വലുതായിരുന്നു. അവന്റെ കണ്ണ് അവനെ കാമഭ്രാന്തിൽ എത്തിച്ചു. അത് വ്യഭിചാരം, വഞ്ചന ഗൂഢാലോചന,കൊലപാതകം, ( നിഷ്കളങ്ക രക്തമാണ് ചിന്തപ്പെട്ടത് ) രക്തം ചൊരിയൽ എല്ലാം വിളിച്ചുവരുത്തിയത് കണ്ണാണ്.
ഇതിനു തന്നെ നിരവധി മാനങ്ങളുണ്ട്.അവയിലേക്ക് കടക്കുന്നതിന് വ്യക്തമാക്കേണ്ട ഒരു സത്യമുണ്ട്. ആത്മാർത്ഥമായി അനുതപിച്ച് പാപം ഏറ്റുപറഞ്ഞു കരുണാമയന്റെ കരുണ സ്വന്തം ആകാത്തവർ തങ്ങളുടെ പാപത്തിൽ മരിക്കും. സാത്താൻ അവരെയും കൊണ്ടു മുങ്ങും. അതാണ് അവന്റെ ആജന്മ പരിശ്രമം. അവന്റെ രാജ്യത്ത് ചെല്ലേണ്ടി വരുന്നവർക്ക് ഒരിക്കലും അവന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനാവില്ല.