യഥാർത്ഥ സ്നേഹമാണ് സ്വാതന്ത്ര്യം ദൈവത്തിലായിരിക്കുന്നതാണു സ്വാതന്ത്ര്യം. ദൈവത്തിന്റെ സ്വന്തമായിരിക്കുന്നതാണ് സ്വാതത്ര്യം. ദൈവത്തിന്റെ തൃക്കരം പിടിച്ച്. അവിടുത്തോടൊപ്പം സുരക്ഷിതമായി നടന്നു നീങ്ങുന്ന അവസ്ഥനിതയാണിത്. ഒന്നിനും കുറവില്ലാതെ എല്ലാം നൽകി അനുനിമിഷം. വഴിനടത്തുന്ന നല്ല ഇടയനായ ദൈവത്തിൽ ശാന്തമായി വസിക്കുന്നത് യഥാർത്ഥ സ്വാതന്ത്ര്യമാണ്. പച്ചയായ പുൽപ്പുറങ്ങളിൽ അവിടുന്ന് വിശ്രമമരുളുന്നു. പ്രശാന്തമായ ജലയാശയത്തിലേക്ക് അവിടുന്നു നയിക്കുന്നു. അവിടുന്ന് ഉന്മേഷം നൽകുന്നു. നീതിയുടെ പാതയിൽ നയിക്കുന്നു. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ് നടക്കുന്നതെങ്കിലും ദൈവം കൂടെയുള്ളതിനാൽ സ്വതന്ത്രൻ ഭയപ്പെടുകയില്ല. ദൈവം അവന് ഉറപ്പുള്ള കോട്ടയും പാറയും അഭയശിലയുമായിരിക്കും. അവന്റെ ശത്രുക്കളുടെ മുൻപിൽപോലും അവിടുന്ന് അവനു വിരുന്നൊരുക്കുന്നു. കർത്താവ് അവന്റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു. അവിടുത്തെ ആലയത്തിൽ അവൻ എന്നേക്കും വസിക്കും (സങ്കീ.23 )
സ്വതന്ത്രൻ നിഷ്കളങ്കമായി ജീവിക്കും. അവൻ നീതി മാത്രമേ പ്രവർത്തിക്കൂ. ഹൃദയം തുറന്നു സത്യം പറയും. അവൻ ഒരിക്കലും പരദൂഷണം പറയുകയില്ല. സ്നേഹിതരെ ഒരു നാളും അവൻ ദ്രോഹിക്കുകയില്ല. അയൽക്കാരനെതിരായി അവൻ അപവാദം പറയുകയില്ല.ദുഷ്ടതയെ അവൻ വെറുക്കുന്നു. ദൈവഭക്തനെ ആദരിക്കുന്നു. നഷ്ടം സഹിച്ചും വാഗ്ദാനം, വാക്കു പാലിക്കും. അവൻ കൈക്കൂലി വാങ്ങുകയില്ല. അവൻ നിർഭയനും ആത്മധൈര്യമുള്ളവനുമായിരിക്കും (സങ്കീ. 15 )